മാതൃസ്‌നേഹം
നിനക്ക് പിച്ചവച്ചു നടന്നു പഠിക്കുവാന്‍ വേണ്ടി തന്‍റെ കാല്‍പ്പാദങ്ങള്‍ കാട്ടിതന്ന ആ കലവറയില്ലാത്ത സ്നേഹത്തെ കണ്ടില്ലെന്നു നടിക്കരുതേ,
നിബന്ധനകളാല്‍ സ്നേഹം പ്രകടിപ്പിക്കുന്ന നിന്‍റെ സുഹൃത്തുക്കള്‍ നിന്നെ വിട്ടകലുമ്പോഴും, ആ ഒറ്റപ്പെടലില്‍ നിന്‍റെ നീറുന്ന മനസ്സില്‍ കണ്ണീര്‍കൊണ്ട് അമൃതുപുരട്ടി ആശ്വാസം പകരുന്ന ആ സ്നേഹവാത്സല്യത്തെ നീ അവഗണിക്കരുതേ.
നീ വേദനിപ്പിക്കുമ്പോള്‍ ഹൃദയം നുറുങ്ങിയാലും കണ്ണീര്‍ തൂകാതെ നിനക്ക്,
വേദനിക്കുമ്പോള്‍ കണ്ണീര്‍ തൂകുന്ന ആ മഹാമനസ്കതയെ ശാപവാക്കുകളാല്‍ മൂടരുതേ.
നിന്‍റെ കാല്‍കീഴിലെ മണ്ണെല്ലാം ഒലിച്ചുപോകുമ്പോഴും നിന്‍റെ പാദങ്ങള്‍ക്ക് താങ്ങായി ആ ചരണങ്ങള്‍ ഉണ്ടാകും,
എല്ലാം വിട്ടകലുമ്പോള്‍ ഒന്ന് പൊട്ടിക്കരഞ്ഞു മനസ്സിലെ ദുഖങ്ങളെ കഴുകിഇറക്കി ശാന്തമാക്കി ഒരു കൊച്ചുകുഞ്ഞിനേപ്പോല്‍ ശാന്തമായിഉറങ്ങുവാന്‍ ആ വാത്സല്യത്തിന്‍ മടിത്തട്ട് നിനക്കു തുണയേകും.
മറ്റെല്ലാം വെറും മിഥ്യകള്‍ മാത്രം . മാതൃസ്നേഹത്തെ തിരിച്ചറിയൂ അതിനെ നെഞ്ചേറ്റൂ....love our mother......... (B N)
Comments
Post a Comment