Anger Management for better life/ ശാന്തമായ ജീവിതത്തിന് കോപത്തെ നിയന്ത്രിക്കണം

  കോപം ആക്രമണോത്സഹതയെ പ്രോത്സാഹിപ്പിക്കുന്നു.

സന്തോഷം, സങ്കടം, വെറുപ്പ്, ഉത്കണ്ഠ പോലെ മനുഷ്യന്റെ ഒരു വികാരമാണ് കോപം 
  ജീവിതപ്രശ്‌നങ്ങളെ നാം എങ്ങനെ നേരിടുന്നത് പല തരത്തിലാണ്. പ്രശ്‌നങ്ങളില്‍ നിന്നും ഓടി ഒളിക്കാം,  മനഃസാന്നിദ്യത്തോടെ നേരിടാം, അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ മരവിച്ച് നിഷ്‌കൃയമായിരിക്കാം. (fight, flight or freeze response).  ഇവിടെ ഒരു പ്രശ്‌നത്തെ നേരിടുക എന്നത് കൊണ്ട് ഉദ്ദേശിച്ചത് കലഹിക്കുകയോ, കായികമായി നേരിടുന്നതോ അല്ല.  സാമൂഹിക നിയമങ്ങള്‍ക്കനുസരിച്ച് അനീതിക്കെതിരെ പ്രവര്‍ത്തിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. 
പക്ഷെ പലപ്പോഴും അരുതാത്തതോ, വേണ്ടാത്തതോ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമുക്ക് കോപം വരും. ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ നമ്മള്‍ കോപത്തെ എങ്ങനെ നേരിടുന്നു എന്നത് വളരെ പ്രധാനമാണ്.  എന്നാല്‍ നിരന്തരം കോപത്തില്‍ കഴിയുക എന്നതും, അമിതമായി കോപം പ്രകടിപ്പിക്കുക എന്നതും സമൂഹത്തിനും വ്യക്തിയ്ക്കും ദോഷമാണ്. നിരന്തരം കോപാവസ്ഥയില്‍ കഴിയുന്ന ഒരാളില്‍ 'Stress hormonse' അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും അത് നമ്മുടെ 'Short-term memory' യേയും തലച്ചോറിന്റെ ഗ്രഹണശക്തിയേയും നിയന്ത്രിക്കുന്ന ഭാഗത്തുള്ള ന്യൂറോണുകളെ തകരാറിലാക്കുകയും ചെയ്‌തേക്കാം.

കോപാന്തനായ ഒരു വ്യക്തി തന്നെ തന്നെയും, മറ്റുള്ളവരേയും തന്റെ കോപത്തിന് ഇരയാക്കിയേക്കാം. മറ്റുള്ള എല്ലാ വികാരങ്ങളേയും പോലെ കോപത്തെപ്പറ്റിയും വ്യക്തി മനസ്സിലാക്കിയിരിക്കണം. എന്നാല്‍ മാത്രമേ തന്റെ കോപത്തെ നിയന്ത്രിക്കാനുള്ള ശ്രമമുണ്ടാവുകയുള്ളു.  കോപമാണ് ലോകത്തിലെ എല്ലാ ആക്രമണങ്ങള്‍ക്കും കാരണമെന്ന് തിരിച്ചറിയുക.  കായികമായി ആക്രമിക്കുക, കൊല്ലുക, ഉപദ്രവമുണ്ടാക്കുക, ചീത്തവിളിക്കുക, അപവാദപ്രചരണം നടത്തുക, വെറുക്കുക, വിമര്‍ശിക്കുക തുടങ്ങി നമ്മള്‍ ജീവിക്കുന്ന നമുക്ക് ചുറ്റുമുള്ള സമൂഹം മൊത്തം നമ്മുടെ കോപത്തിന്റെ ഇരകളായേക്കാം.  സുഹൃത്ബന്ധങ്ങളും കുടുംബബന്ധങ്ങളും തകര്‍ന്നുപോയേക്കാം. വ്യക്തിയുടെ ആന്തരികശാന്തതയെ കോപം നശിപ്പിച്ചുകൊണ്ടെയിരിക്കും. നമുക്ക് ചുറ്റുമുള്ള കൊച്ചു ലോകത്ത് നിന്നും ആക്രമണവും അനീതിയും തുടച്ചുനീക്കണമെങ്കില്‍ നാം തന്നെ ആക്രമണോത്സുഹത വെടിയേണ്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ ലോകം സമാധാനപരമായിരിക്കും.  അത്‌കൊണ്ട് വ്യക്തിയുടെ കോപത്തെ തിരിച്ചറിയുക. അതിനെ ലോകനന്മയ്ക്ക് വേണ്ടി നിയന്ത്രിക്കാന്‍ കഴിയുക. എന്നാലെ വ്യക്തിയില്‍ നിന്നും  ശാന്തതയും, സ്‌നേഹവും കരുതലും ലോകത്തിലേയ്ക്ക് പ്രതിഫലിക്കുകയുള്ളു. 

അനിയന്ത്രിതമായ കോപം ഒരുപക്ഷെ Borderline Personality Disorder ന്റെയോ Intermittent Explosive Disorder ന്റെയോ ലക്ഷണമായേക്കാം.  അനിയന്ത്രിതമായ കോപമുള്ളവര്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്. 



Sahaya's Therapeutic Counselling Centre

SMRA: Mulamkadakam,  Kollam-12

Phone: 0474 2797223,Mobile: 8547243223

-----------------------------------------------------

Madathil Clinic, Thundathil Building, Kayamkulam

Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism