Exam Fear/ പരീക്ഷാപ്പേടി മാറ്റുന്നതെങ്ങനെ?
പരീക്ഷാപ്പേടി
പരീക്ഷകള്‍ തുടങ്ങുകയായി. പരീക്ഷയോടൊപ്പം തന്നെ ഇന്ന് നമ്മള്‍ കേള്‍ക്കുന്ന ഒരു വാക്കാണ് പരീക്ഷാപ്പേടിയും. പരീക്ഷകള്‍ ഉണ്ടായ കാലം മുതല്‍ ഈ പരീക്ഷാപ്പേടിയും ഉണ്ടായിരുന്നിരിക്കണം. പക്ഷെ മുമ്പെങ്ങുമില്ലാത്തവിധത്തില്‍ കുട്ടികള്‍ എന്തുകൊണ്ടായിരിക്കണം പരീക്ഷ തന്നെ എഴുതാന്‍ കഴിയാത്ത വിധത്തില്‍ പരീക്ഷയെ പേടിക്കുന്നത് എന്നത് ഗൗരവമുള്ള വിഷയമാണ്.
ഇവിടെ ശ്രദ്ധിക്കേണ്ടത് പരീക്ഷാപ്പേടിയുള്ള കുട്ടികള്‍ തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തില്‍ എഴുതിയിട്ടുള്ള പരീക്ഷകളിലെല്ലാം പേടിയുള്ളവരല്ലായിരുന്നു എന്നതാണ്. ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ അവര്‍ വളരെ നല്ല രീതിയില്‍ പഠിക്കുകയും മാര്‍ക്ക് വാങ്ങുകയും ഒക്കെ ചെയ്തവരായിരിക്കാം. പക്ഷെ ഇപ്പോള്‍ SSLC പരീക്ഷയുടെ സമയം ആയപ്പോഴേയ്ക്കും വലീയ വിഷമം. മാര്‍ക്ക് കുറയുമോ എന്നതാണ് മുഖ്യപേടി. താന്‍ പഠിച്ചതെല്ലാം മറന്നുപോയാലോ... അങ്ങനെ പഠിച്ചത് മറന്നാല്‍ മാര്‍ക്ക് കുറയില്ലെ. മാര്‍ക്ക് കുറഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും നാണക്കേടല്ലേ. ചിലര്‍ക്ക് സ്‌കൂളിന് നാണക്കേടാകുന്നതാണ് വലിയ കുഴപ്പം.
പരീക്ഷാപ്പേടിയുടെ പിന്നാമ്പുറങ്ങള്‍ തപ്പിപോയാല്‍ ഒന്നു നമുക്ക് മനസ്സിലാവും, ഈ പേടി മുമ്പ് ഉണ്ടായിരുന്നില്ല. ആ പേടിയ്ക്ക് പിന്നില്‍ ആരുടെയൊക്കയോ 'ഡിമാന്റുകള്‍' ഉണ്ടെന്നത്. മറ്റാരെങ്കിലുമോ നാം തന്നെയോ conditions വെക്കുമ്പോഴാണ് പേടിപോലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഒട്ടുമിക്ക കേസ്സുകളിലും പേടിയുടെ തുടക്കം ഹൈസ്‌കൂള്‍ ആയിരിക്കും. കുട്ടി ഹൈസ്‌കൂളില്‍ എത്തുമ്പോള്‍ ടിച്ചര്‍മാരും, മാതാപിതാക്കളും, നാട്ടുകാരും ആവര്‍ത്തിച്ചു ചോദിക്കുന്ന ചോദ്യം 10-ാം ക്ലാസ്സിലെ റിസള്‍ട്ടിനെ ക്കുറിച്ചായിരിക്കും. അത്രയും വര്‍ഷങ്ങള്‍ തനിക്ക് ഒരു നിബന്ധനയും ഇല്ലാതെയായിരുന്നിരിക്കും കുട്ടി പരീക്ഷയ്ക്ക് പോയ്‌ക്കൊണ്ടിരുന്നത്. നിബന്ധനകള്‍ വന്നപ്പോള്‍ കുട്ടിയ്ക്ക് പേടിയായി. ആ നിബന്ധനകള്‍ പാലിക്കപ്പെടാന്‍ തനിക്ക് കഴിവുണ്ടോ എന്ന സംശയമായി. ആ സംശയം ആ വ്യക്തിയുടെ ആത്മവിശ്വാസത്തെ സ്വയം ചോദ്യം ചെയ്യുന്ന അവസ്ഥ വരും. പിന്നെ എല്ലാം തകിടം മറിയുകയായി.
comparison (താരതമ്യപ്പെടുത്തല്‍)
നമ്മളില്‍ പലരും ചെയ്യുന്ന മറ്റൊരു അബദ്ധമാണ് താരതമ്യപ്പെടുത്തല്‍. കുഞ്ഞുങ്ങളെ മാത്രമല്ല നമ്മള്‍ മുതര്‍ന്നവരെപോലും താരതമ്യപ്പെടുത്താറുണ്ട്. നീ അവനെ കണ്ടു പഠിക്കൂ, ഇവളെ കണ്ടു പഠിക്കു. അവന് പറ്റുമെങ്കില്‍ നിനക്കെന്താ പറ്റാത്തെ... എന്നൊക്കെ ചോദിക്കുമ്പോള്‍ അത് കേള്‍ക്കുന്ന വ്യക്തി ചിന്തിച്ചുപോയേക്കാം എനിക്ക് ഒരു കഴിവുമില്ല, തന്നെ ക്കൊണ്ട് ഒന്നും പറ്റില്ല. പക്ഷെ എല്ലാം കഴിയുന്നത് 'അവനാ'ണ് എന്ന്. ആ ചിന്ത കൂടുതല്‍ ദൃഡമായാല്‍ ആ വ്യക്തി സ്വന്തം കഴിവുകളെ മറന്ന് താരതമ്യപ്പെടുത്തിയ വ്യക്തിയായി മാറാന്‍ ശ്രമിച്ചുവെന്നു വരാം. അത്തരം ശ്രമം വലീയ വിപത്തിലേയ്ക്കായിരിക്കും കൊണ്ടു ചെന്നെത്തിക്കുക. മറ്റ് ചിലപ്പോള്‍ തന്റെ സങ്കല്പത്തില്‍ ഒരു പരീപൂര്‍ണ്ണ വ്യക്തിയെ സങ്കല്പിച്ച് ആ വ്യക്തിയായി മാറാനും ശ്രമിച്ചുവെന്നു വരാം. ഇത് ഏതു തന്നെയായാലും പ്രശ്‌നങ്ങളില്‍ നിന്നും
കൂടുതല്‍ ആഴത്തിലുള്ള കുഴപ്പങ്ങളിലേക്ക് കൂപ്പുകുത്തുന്നതായിരിക്കും ഫലം.
പരീക്ഷാപ്പേടി മാറ്റാനുള്ള വഴി, തന്റെ തനത് വ്യക്തിത്വത്തില്‍ നിന്നു കൊണ്ട് ഏറ്റവും ശാന്തമായ മനസ്സോടെ പരീക്ഷ എങ്ങനെ എഴുതാം എന്നതായിരിക്കണം ചിന്തിക്കേണ്ടത്; ചിന്തിപ്പിക്കേണ്ടത്. പരീക്ഷയിലെ പ്രശ്‌നങ്ങളും ജീവിതത്തിലെ പ്രശ്‌നങ്ങളും തന്റെ സ്വബുദ്ധി ഉപയോഗിച്ച് അഭിമുഖീകരിക്കാന്‍ ഓരോ വ്യക്തിയ്ക്കും കഴിയണം. പരീക്ഷ എന്നു കേള്‍ക്കുമ്പോള്‍ തലകറക്കം, ബോധക്ഷയം, വിറയല്‍ ഒക്കെ ഒള്ള കുട്ടികള്‍ സൈക്കോ തെറാപ്പിസ്റ്റിന്റെ സഹായം തേടേണ്ടതാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു.
Sahaya's Therapeutic Counselling Centre
Mulamkadakam, Kollam/ Municipal Complex, Kayamkulam
(M):9746053451
04742797223
Excellent
ReplyDeleteThank you
DeleteExcellent article 🖼
ReplyDeletethank you Harikrishnan
ReplyDeleteകൊള്ളാം
ReplyDelete