ഭയം/Fear

ഭയം



ജീവിതത്തിന്റെ ഏറ്റവും അവശ്യഘടകമാണ് ഭയം. ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ജീവിക്കാനും ഒക്കെ ഭയം വേണം.  പക്ഷെ ഭയം നിത്യജീവിതത്തെ ബിദ്ധിമുട്ടിലാക്കുന്ന തരത്തില്‍ അമിതമായാല്‍ ജീവിതം ദുസ്സഹമാകും.

നമ്മില്‍ പലര്‍ക്കും പല തരത്തിലുള്ള പേടിയാണ്. വസ്തുക്കളെ പേടി, ജീവികളെയും മൃഗങ്ങളേയും പേടി, ഇരുട്ടിനെ പേടി, വെള്ളത്തെ പേടി, പരീക്ഷാപേടി, സദസ്സിനെ പേടി, ആള്‍ക്കൂട്ടത്തെ പേടി, ഉയരത്തെ പേടി, മരിക്കാന്‍ പേടി,  ആത്മാക്കളെ പേടി, ദൈവങ്ങളെ പേടി അങ്ങനെ പോകുന്നു പേടിയുടെ നീണ്ട പട്ടിക. 

പേടി ഒരു പരിധിവരെ  ജീവിതത്തില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നമുക്ക് പ്രേരണ നല്കുന്നു. പക്ഷെ പലരുടേയും പേടിയുടെ ആരോഗ്യകരമായ അതിര്‍വരമ്പുകള്‍ കടന്ന് കഴിയുമ്പോള്‍ നിത്യജീവിതത്തിലെ സന്തോഷത്തെതന്നെ  പേടി നഷ്ടപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്.  

തോല്‌വിയെ പേടിച്ച് പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍,  മറ്റുള്ളവര്‍ എന്തു പറയും എന്ന പേടി മൂലം ആരേയും അഭിമുഖീകരിക്കാന്‍ കഴിയാത്തവര്‍, പ്രാണികളേയും മൃഗങ്ങളേയും പേടിക്കുന്നത് മൂലം അവയോടൊന്നും അടുക്കാന്‍ കഴിയാത്തവര്‍, ആള്‍കൂട്ടത്തോടുള്ള പേടിമൂലം വീടിനുള്ളല്‍ തന്നെ അടച്ചിരിക്കുന്നവര്‍,  ഇങ്ങനെ പേടിയുടെ അദൃശ്യകരങ്ങളാല്‍ ജീവിതചക്രം വഴിവിട്ട് ചലിക്കുന്നവരാണ് നമ്മില്‍ പലരും.

തുറസ്സായ സ്ഥലങ്ങളെക്കുറിച്ചുള്ള പേടിയാണ് Agoraphobia. ഈ പേടിയുള്ളവര്‍ പുറത്തു പോകാനോ ആള്‍ക്കൂട്ടത്തിനിടയില്‍ സമയം ചെലവഴിക്കാനോ പറ്റാത്തവുധം ആകാരണമായ ഭീതിയുടെ പിടിയിലായിരിക്കും.  അത്തരക്കാര്‍ സധാ വീടിനുള്ളില്‍ ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. വീടിനുള്ളില്‍ തന്നെ കഴിയുന്നപക്ഷം കാലക്രമേണ സാമൂഹ്യജീവിതം അസാധ്യമാകുന്ന തരത്തില്‍ മനോവിഭ്രാന്തിയിലേയ്ക്ക് കൂപ്പുകുത്താന്‍ സാധ്യതയുമുണ്ട്.  ലോക ജനതയുടെ ഒരു ശതമാനത്തിന് Agoraphobia ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 പേടി മാറ്റണമെങ്കില്‍ അതിനെ നേരിടുക എന്ന ഒരു വഴിയെയുള്ളു നമുക്കു മുമ്പില്‍.  Cognitive Behaviour Therapy (CBT) ആണ് പേടിയെ നേരിടാനുള്ള നല്ല ഒരു മാര്‍ഗ്ഗം.

പേടിയുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാതെ,  അറിഞ്ഞുകൊണ്ട്് നിശ്ചയദാര്‍ഡ്യത്തോടെ അഭിമുഖീകരിക്കുകയാണ് വേണ്ടത്. (Exposure Therapy) ക്രമാനുഗതമായി കാഠിന്യം കൂട്ടിക്കൂട്ടിയുള്ള ഈ തെറാപ്പിയിലൂടെ എത്ര പേടിപ്പെടുത്തുന്ന സാഹചര്യത്തെയോ, വസ്തുവിനെയോ  അഭിമുഖീകരിക്കുവാനുളള കഴിവ് നേടാനാകും. 

പേടിയുണ്ടാക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയാണ് വേണ്ടത്. എസ്‌ക്കലേറ്ററില്‍ കയറാന്‍ പേടിയുള്ളവരുടെ പേടി മാറ്റണമെങ്കില്‍  എസ്‌ക്കലേറ്റര്‍ ഉപയോഗിക്കുകതന്നെവേണം.  പകരം എസ്‌ക്കലേറ്റര്‍ ഉപയോഗിക്കാതെയിരുന്നാല്‍ പേടി ഒരിക്കലും മാറുകയില്ല. 

പേടിപ്പെടുത്തുന്ന സാഹചര്യത്തെ  അഭിമുഖീകരിക്കുന്നത് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കേണ്ടതാണ്.  ഒരു പ്രവര്‍ത്തി ആവര്‍ത്തിക്കപ്പെടുമ്പോള്‍ പേടി തനിയെ മാറിക്കൊള്ളും.  അമിതമായ പേടിയുള്ളവര്‍ സ്വയം അത് മാറ്റാന്‍ പ്രാപ്തരല്ലാത്തപക്ഷം നല്ലൊരു സൈക്കോതെറാപ്പിസ്റ്റിന്റെ സഹായം തേടേണ്ടതാണ്. 

Thressia N John
Counselling Psychologist
Sahaya's Therapeutic Counselling Centre,
Kayamkulam/ Kollam
8547243223, 0474 2797223 



Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

Active Entertainment and Passive Entertainment

bullying