Porn Addiction and Family Life (സെക്‌സ് വീഡിയോ ആസക്തിയും കുടുംബജീവിതവും)
സൈബര്‍ ലോകത്ത് സെക്‌സ് വീഡിയോ തിരയുന്നതും, നിരന്തരം കാണുന്നതുമെല്ലാം വ്യക്തിസ്വാതന്ത്ര്യമാണ്. പക്ഷെ ഈ വ്യക്തിസ്വാതന്ത്ര്യം നിരുപദ്രവകരമായ ഒരു കൃത്യമോ സമയംപോക്കോ മാത്രമായി അവശേഷിക്കുകയില്ല. കൗതുകത്തിന് വേണ്ടി മാത്രം ഒരു കൊച്ചു വീഡിയോ നോക്കിയ വ്യക്തി, ഒരു ഡോസ് മയക്കുമരുന്ന് ഉപയോഗത്തിലൂടെ മയക്കുമരുന്നിന്റെ അടിമയാകുന്നത് പോലെ പോണ്‍ വീഡിയോകളുടെ അടിമയായി മാറിന്നതായാണ് കണ്ടുവരുന്നത്. പ്രകൃതിവിരുദ്ധ ലൈംഗികരംഗങ്ങളാണ് ഭൂരിപക്ഷം പോണ്‍ വീഡിയോകളുടെയും ഉള്ളടക്കം. എന്നത്‌കൊണ്ട് തന്നെ അത്തരം വീഡിയോകളുടെ തുടര്‍ച്ചയായുള്ള ഉപയോഗം ഉപഭോക്താവിന്റെ തലച്ചോറിലും, ചിന്താരീതികളിലും, സമൂഹിക ഇടപെടലുകളിലും എല്ലാം പ്രതിഫലിക്കുകതന്നെ ചെയ്യും. തന്നില്‍ വന്നുപെട്ട മാറ്റങ്ങളുടെ തീവ്രതയെക്കുറിച്ച് ആ വ്യക്തിയ്ക്ക് മനസ്സിലായെന്നുവരികയുമില്ല.
സൈബര്‍ ഇടങ്ങളിലെ സെക്‌സ് വീഡിയോകള്‍ ഹാനികരമല്ലയെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ ഇടയില്‍ കൂടുതല്‍പേരും. പക്ഷെ സെക്‌സ് വീഡിയോകളുടെ ഒരു സ്ഥിരം ഉപഭോക്താവിന്റെ കുടുംബജീവിതത്തെയും, സാമൂഹ്യജീവിതത്തേയും, വ്യക്തിജീവിതത്തേയും താറുമാറാക്കാന്‍ വേണ്ട എല്ലാ അസംസ്‌കൃതവസ്തുക്കളും ഇത്തരം സൈബര്‍ വീഡീയോകളില്‍ അടങ്ങിയിട്ടുണ്ട് എന്നത് സത്യമാണ്.
പോണ്‍ സൈറ്റുകളില്‍ ഒരു ലൈംഗിക പങ്കാളിയെ കിട്ടുക വളരെ എളുപ്പമാണ്. വളരെ ആക്ടീവായ, സുന്ദരിയായ, സദാ നിങ്ങളെ പ്രതീക്ഷിച്ച് ഉന്മാദാവസ്ഥയിലിരിക്കുന്ന ഒരു പങ്കാളി. അവള്‍ നിങ്ങളുടെ ലൈംഗികരീതികളില്‍ അതൃപ്തി പ്രകടിപ്പിക്കുകയോ മുഷിവു പ്രകടിപ്പിക്കകയോ ഇല്ല. അഥവാ അങ്ങനെ തോന്നിയാല്‍ ഒരു ക്ലിക്കിന് അടുത്ത സൈറ്റില്‍ പോകാവുന്നതേയുള്ളു. എപ്പോഴും പുതുമകള്‍, എപ്പോഴും ഊര്‍ജ്ജ്വസ്വലരായ സുന്ദരിമാര്‍, അവര്‍ നിങ്ങളെ രതിക്രീഡകളിലൂടെ രസിപ്പിച്ചുകൊണ്ടേയിരിക്കുക. രസിച്ചു രസിച്ച് ഉപഭോക്താവിന് എപ്പോഴും പുതുമകള്‍ ആവശ്യമായി വരുന്ന അവസ്ഥ സംജാതമാകും. കൂടുതല്‍ കൂടുതല്‍ തീക്ഷമായ ചിത്രങ്ങള്‍ തേടി പൊയ്‌ക്കൊണ്ടേയിരിക്കും. ഫലമോ ജീവിത പങ്കാളിയോട് യാതൊരു തരത്തിലും നീതി പുലര്‍ത്താന്‍ പറ്റാതെ വരും. അവളുടെ ശരീരം നിങ്ങള്‍ക്ക് ആകര്‍ഷണീയമായി തോന്നുകയില്ല. അവളുമായി യാതൊരു വൈകാരിക ബന്ധവും സാദ്ധ്യമല്ലാത്ത അവസ്ഥയിലേയ്ക്ക് ജീവിതം മാറിപ്പോകും. അവളെ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റാതാകും. അടുപ്പമോ സ്‌നേഹമോ അനുഭവപ്പെടുകയില്ല. ഓരോ പോണ്‍ വീഡിയോയും വളരെ വിദഗ്ദമായി എഡിറ്റ് ചെയ്ത് ന്യൂനതകള്‍ നീക്കി, ഏറ്റവും ആകര്‍ഷകമായിട്ടാണ് നിങ്ങളുടെ മുമ്പില്‍ എത്തുക. അതെല്ലാം എഡിറ്റ് ചെയ്യപ്പെട്ടതാണെന്നോ, യഥാര്‍ത്ഥത്തില്‍ നടക്കുന്നതല്ലെന്നോ ഉപഭോക്താവിന് ചിന്തിക്കാനായെന്ന് വരില്ല. ഇതിന്റെയെല്ലാം ഫലമോ കുടുംബജീവിതത്തില്‍ തിരസ്‌ക്കരിക്കപ്പെട്ടവളായി ജീവിക്കേണ്ടിവരുന്ന ജീവിതപങ്കാളിയില്‍ മാനസീകപ്രശ്‌നങ്ങള്‍ ഉടലെടുക്കും. മറുഭാഗത്ത്, ഉത്തേജനം സാദ്ധ്യമാകണമെങ്കില്‍ വീഡിയോ കാണേണ്ട അവസ്ഥയും ഉണ്ടാവും. തത്ഫലമായി ജീവിതപങ്കാളിയോടൊത്തുള്ള ലൈംഗിക ജീവിതം അസാധ്യമാകുന്ന തരത്തിലേയ്ക്ക് ജീവിതം അതൃപ്തി നിറഞ്ഞതായി പരിണമിക്കുകയും ചെയ്യും.
Sahaya's Therapeutic Counselling Centre
Mulamkadakam, Kollam/ Municipal Complex, Kayamkulam
(L): 04742797223, (M):9746053451-
Good narration
ReplyDeleteNice service very useful
ReplyDelete