Mobile Phone Addiction -victims
മൊബൈല്‍ ഫോണുകള്‍ നമ്മുടെ കുട്ടികളുടെ ജീവന്‍ എടുത്തുകൊണ്ടേയിരിക്കുന്നു. കോവിഡുകാലത്തെ Online clssa കളെ നമ്മള്‍ കുറ്റം പറയുമെങ്കിലും യാതൊരുതരത്തിലുമുള്ള നിയന്ത്രണവും പരിശോധനകളും ഇല്ലാത്തവിധം രാവും പകലുമില്ലാതെയുള്ള അനിയന്ത്രിതമായ ഉപയോഗം ഓരോ കുട്ടികളേയും ഓരോ ഗര്‍ത്തത്തിലേയ്ക്കാണ് തള്ളിയിട്ടത്. ചിലര്‍ മൊബൈല്‍ ഗെയിമിന്റെ മാസ്മര ലോകത്ത് വീണുപോയെങ്കില്‍ മറ്റുചിലര്‍ നീലചിത്രങ്ങളുടെ മായികലോകത്താണ് അകപ്പെട്ടത്. ചിലര്‍ പ്രണയം നടിച്ച ഹൃദയ ഇമോജികളുടെ ആലിംഗനത്തിലമര്‍ന്നപ്പോള്‍ അവര്‍ക്ക് രാത്രികള്‍ പകലുകളായി, ശരീരത്തിന്റെ circadian rhythm താളം തെറ്റി. പെണ്‍കുട്ടികളില്‍ കൂടുതലും ചെന്നു ചാടിയത് BTS എന്ന music group ന്റെ ആരാധനാകൂട്ടത്തിലാണ്. അതില്‍ നല്ലൊരു ശതമാനം കൊറിയന്‍ ഡ്രാമകളുടെയും ജീവിതരീതികളുടേയും ആരാധകരായി. ആരാധന മൂത്ത് അവരില്‍ പലരും തങ്ങളുടെ മാതാപിതാക്കളെ തള്ളിപ്പറയാനും തങ്ങള്‍ ഇവിടൊന്നും ജനിക്കേണ്ടവരല്ലെന്നും തങ്ങള്‍ക്ക് എങ്ങനെയും കൊറിയലില്‍ എത്തിയാല്‍ മതിയെന്നും ചിന്തിച്ച് വശായി ജീവിതം നരകമാക്കിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഇരുണ്ട നിറത്തിനോടാണ് കലഹം. തങ്ങളുടെ നിറമില്ലായ്മയ്ക്ക് കാരണം മാതാപിതാക്കളുടെ നിറമില്ലായ്മയാണെന്നും കുറ്റപ്പെടുത്തുന്നു. ഇവരില്‍ നല്ലൊരു ശതമാനം നല്ല ബുദ്ധിശക്തിയും കഴിവുകളുമുള്ളവരായിട്ടും online മായിക ലോകത്തിലെ സ്വപ്‌നരാജകുമാരിമാരായി വിലസുന്നു. കൊറിയന്‍ വസ്ത്രങ്ങള്‍ കൂടി നമ്മുടെ കമ്പോളത്തില്‍ ലഭ്യമായതോടെ അവരെല്ലാം കരുതുന്നത് എങ്ങനെയെങ്കിലും ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്നാണ്.
ഇവിടെ BTS സംഗീതത്തിലെ യാതൊരു സന്ദേശങ്ങളും യഥാര്‍ത്ഥത്തില്‍ ഇവര്‍ ഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല കൊറിയന്‍ ജനത എത്രമാത്രം ഏഷ്യന്‍ വംശജരെ സ്വീകരിക്കുന്നവരാണെന്നോ അവരുടെ വൈകാരികജ്ഞാനം എന്തെന്നോ ഇവര്‍ ചിന്തിക്കുന്നതേയില്ല. ഇനി ഇപ്പോള്‍ ഇത്തരക്കാരെ സ്വാധീനിക്കണമെങ്കില്‍ ഒരു വഴിയെയുള്ള ആരാധന മൂത്ത ഇത്തരം ഒരു കഥാപാത്രത്തിന്റെ കഥതന്നെ കൊറിയന്‍ ഡ്രാമയില്‍ വിഷയമായി വരുകയെ തരമുള്ളു.
ഇടവേളകളില്ലാതെയുളള Earphone ന്റെ ഉപയോഗം കൂടിയാകുമ്പോള്‍ ജീവിതം കൈവിട്ടുപോകുന്നു പലര്‍ക്കും. ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും നിരാശയും വിഷാദവും കോപവും ഉറക്കമില്ലായ്മയും ആത്മഹത്യാപ്രവണതയും കൂടി ആകുമ്പോള്‍ പലരും ജീവിതം അവസാനിപ്പച്ചുപോകും. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ മാതാപിതാക്കളും കുട്ടികളും ഒരുപോലെ നിയന്ത്രണം കൊണ്ടുവരേണ്ടിയിരിക്കുന്നു. കുട്ടികളോട് മാത്രം മൊബൈല്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞാല്‍ അവര്‍ അംഗീകരിക്കില്ല. ഉറങ്ങാന്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ പൊതുവായ ഒരിടത്ത് വെക്കുന്ന ഒരു രീതി നന്നായിരിക്കും. അമിതമായ ഫോണ്‍ ഉപയോഗിക്കുന്ന ഒരാളെ കൗണ്‍സലിംഗിന് വിധോയമാക്കിയതിന് ശേഷം അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം മൊബൈല്‍ ഫോണ്‍ മാറ്റുന്നതായിരിക്കും ഉചിതം.
ത്രേസ്യ എൻ ജോൺ
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam
Comments
Post a Comment