(3) What the sex Industry hides?സെക്‌സ് ഇന്‍ഡസ്ട്രി മറച്ചുവെക്കുന്നതെന്ത്?


 

സെക്‌സ് ഇന്‍ഡസ്ട്രി മറച്ചുവെക്കുന്നതെന്ത്?


സിഗരറ്റ് മാര്‍ക്കെറ്റിലെത്തിയ കാലത്ത് അത് സൗജന്യമായാണ് ആദ്യമെല്ലാം വിതരണം ചെയ്തിരുന്നത്.  രുചി പിടിച്ച പുകവലിക്കാര്‍ പിന്നെ പണം കൊടുത്ത് വാങ്ങി വലിക്കാന്‍ തുടങ്ങി.  അതിന്റെ ഉപയോഗം മൂലം മാരകരോഗം വന്നേക്കാം എന്നോ, സിഗരറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നോ ഉള്ള മുന്നറിയിപ്പൊന്നും തന്നെ ഈ അടുത്ത കാലം വരെ ഇല്ലായിരുന്നു.  നാട്ടിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടിയപ്പോള്‍ ഗവണ്‍മന്റ് ഇടപെട്ട് ഓരോ സിഗരറ്റ് പാക്കറ്റിന്റെ പുറത്തും മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി.  ഇന്ന് നമ്മള്‍ ജീവിക്കുന്നത് വിനിമയ വിസ്‌പോടനത്തിന്റെ കാലത്താണ്.   യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെയാണ് മൊബൈല്‍ഫോണ്‍ ഏതൊരു ഇന്ത്യന്‍ പൗരനും സ്വന്തമാക്കുന്നത്.   ഇന്ത്യയില്‍ നിലവിലുള്ള സൈബര്‍ നിയമങ്ങള്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിച്ച് വേറൊരു വ്യക്തിയ്ക്ക് നേരിട്ട് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് കൈകാര്യം ചെയ്യുന്നത്.  

ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ആ വ്യക്തിയില്‍ വന്നേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചാണ്.  ആ മാറ്റങ്ങള്‍ ആവ്യക്തിയിലും സമൂഹത്തിലും എന്ത് പ്രതിപ്രവര്‍ത്തനമാണ് ഉണ്ടാക്കുകയെന്നതിനെക്കുറിച്ചുമാണ്.  സൈബര്‍ ലോകത്തിലെ താരതമ്മ്യേന നിരുപദ്രവകാരികളായ social networking sites നെ ക്കുറിച്ചല്ല ഞാന്‍ പ്രതിപാദിക്കുന്നത്. വിവരസാങ്കേതിക വിദ്യമൂലം വ്യാപാരം പൊടിപൊടിക്കുന്ന സൈബര്‍ സെക്‌സ് ഇ്ന്‍ഡസ്ട്രി എന്താണ് ഓരോ ഉപഭോക്താവില്‍നിന്നും മറച്ചുവെക്കുന്നതെന്നാണ് പരിശോധിക്കേണ്ടത്.

സൈബര്‍ ലോകത്തെ സെക്‌സ് ഇന്‍ഡസ്ട്രിയിലെ ഉപഭോക്താക്കളില്‍ കൂടുതലും കൗമാരക്കാരാണ്.  സെക്‌സിനെക്കുറിച്ചുള്ള കൗതുകമായിരിക്കാം അതിന് അവരെ പ്രേരിപ്പിക്കുന്നത്. സ്വാഭാവികമായും അവര്‍ എത്തിപ്പെടുക പോണ്‍ സൈറ്റുകളിലാവും.  അവിടെ ആ വ്യക്തിയുടെ മുമ്പില്‍ തുറന്നു കിട്ടുന്ന വാതായനങ്ങളിലെല്ലാം കാണുന്നത് പ്രകൃതിവിരുദ്ധമായ ലൈംഗികബന്ധങ്ങളുടെ വിഡിയോകളാണ്. മൂന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്നുള്ള ലൈംഗിക പ്രകടനങ്ങള്‍. ഭീകരമായ അതിക്രമങ്ങള്‍, ശാരീരികമായും വാക്കുകള്‍ക്കൊണ്ടുമുള്ള ആക്രമണങ്ങള്‍, പലതരത്തിലുള്ള അപമാനിക്കലുകള്‍. അശ്ലീലവര്‍ഷം.  സ്‌നേഹപ്രകടനങ്ങള്‍ക്കോ, തലോടലുകള്‍ക്കോ പരസ്പര ബഹുമാനപൂര്‍വ്വമുള്ള ഇടപടലുകള്‍ക്കൊ, ആരോഗ്യകരമായ സംസാരത്തിനൊ ഒന്നും സെക്‌സ് ഇന്‍ഡസ്ട്രിയില്‍ സ്ഥാനമില്ല.   നിരന്തരം ഇത്തരം വീഡിയോകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി സ്്ക്രീനില്‍ താന്‍ കാണുന്നത്‌പോലെതന്നെയാണ് ജീവിതത്തിലും നടക്കേണ്ടത് എന്ന് ധരിക്കുന്നതിലോ അത്തരം അപകടകരമായ പ്രവര്‍ത്തനങ്ങള്‍ കൂട്ടമായി ചെയ്യുന്നതിലൊ എന്തെങ്കിലും അപാകതയുള്ളതായി തോന്നുകയില്ല.  

പഠനങ്ങള്‍ പറയുന്നത് ഒരു സൈബര്‍ സെക്‌സ് ഇന്‍ഡസ്ട്രിയുടെ ഇരയ്ക്ക് എന്താണ് ആരോഗ്യകരമായ സെക്‌സ് ലൈഫ് എന്ന് യാതൊരു ധാരണയും കാണുകയില്ല എന്നാണ്.  തുടര്‍ച്ചയായുള്ള പോണിന്റെ ഉപയോഗം മൂലം തലച്ചോറിലെ ന്യൂറോണുകള്‍ പുതിയ വഴികള്‍ക്ക് (pathways) രൂപം കൊടുക്കും.  അത്  തലച്ചോറിന്റെ പ്രകൃതിദത്തമായുള്ള കഴിവുകളെ ഹനിക്കുകയോ കുറക്കുകയോ ചെയ്യും.  സ്ത്രീകളിലും പുരുഷന്മാരിലും തെറ്റായ ലൈംഗികരീതികളുമായി ജീവിക്കാന്‍ സെക്‌സ് വീഡോകള്‍ കാരണമാകുന്നുണ്ട്..  

(തുടരും......പോണ്‍ അഡിക്ടിന് ആരോഗ്യകരമായ കുടുംബ ജീവിതം സാധ്യമോ?)



Sahaya's Therapeutic Counselling Centre

SMRA: Mulamkadakam,  Kollam-12

Phone: 0474 2797223,Mobile: 8547243223

-----------------------------------------------------

Thundathil Building, Kayamkulam


Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism