Sex Addiction and violence സെക്‌സ് അഡിക്ടിന്റെ ആക്രമണ സ്വഭാവം (2)

സെക്‌സ് വീഡിയോയുടെ ഉപഭോക്താവ് ആക്രമണകാരിയാവുന്നതെങ്ങനെ?

പോണ്‍ വീഡിയോ നിരന്തരം വീക്ഷിക്കുന്ന ഒരാള്‍ ആക്രമണകാരിയായി മാറും. പ്രത്യേകിച്ചും സ്ത്രീകളോട്. പലപ്പോഴും സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ഒരാളുടെ സ്വഭാവത്തിന്റെ പിന്നാമ്പുറങ്ങളെകുറിച്ച് അന്വേഷിക്കുമ്പോള്‍ ചെന്നെത്തുക പോണ്‍ വീഡിയോകളുടെ നിരന്തര ഉപഭോഗത്തിലായിരിക്കും.  പോണ്‍ വീഡിയോകളിലെല്ലാം സ്ത്രീകളെ വെറും ഒരു ഭോഗവസ്തുവായിമാത്രമാണ് ച്ിത്രീകരിക്കുന്നത്്. ക്രൂരമായ ബലപ്രയോഗവും, പ്രകൃതിവിരുദ്ധമായ ശാരീരികബന്ധങ്ങളും, അശ്ലീല വാക്കുകളും, സ്ത്രീശരീരത്തെ മുറിവേല്പിക്കുന്നതുമെല്ലാമാണ് ഒട്ടുമിക്ക വീഡിയോകളിലും ചിത്രീകരിച്ചിട്ടുണ്ടാവുക.   ഏതാണ്ട 95 % സെക്‌സ് വീഡിയോകളിലും സ്ത്രീകള്‍ അസഭ്യവര്‍ഷത്തോടെ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും അത് ആസ്വദിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് പഠനങ്ങള്‍ പറയുന്നു. നല്ല തല്ലുകിട്ടിയിട്ടും ചിരിക്കുന്ന മുഖങ്ങളെ പോണ്‍ ഇന്‍ഡ്‌സ്ട്രിയിലെ കാണാന്‍ കഴിയൂ.   ഇത്തരം  പീഡനങ്ങളെ
ആസ്വദിക്കുന്നത് പോലെയുള്ള ചിത്രീകരണം നിരന്തരം കാണുന്നത്  ഉപഭോക്താവിന്റെ തലച്ചോറില്‍ പ്രതിബിംബിക്കുകതന്നെ ചെയ്യും. 
മാത്രമല്ല, പുരുഷന്‍ സ്ത്രീയുടെ മുകളില്‍ അധികാരവും കൈയ്യൂക്കും പ്രകടിപ്പിക്കുന്നതായും, പുരുഷന്റെ അറപ്പുളവാക്കുന്ന തെറിവാക്കുകള്‍ കേട്ട് രസിക്കുന്ന അടിമകളാണ്‌  സ്ത്രീകളെന്നുമുള്ള തെറ്റായ ലൈംഗികബോധ്യമാണ് ഒരു പോണ്‍ അഡിക്ടിനുണ്ടാവുക.  ഇത്തരം ചിത്രങ്ങള്‍ കാണുന്നവര്‍ സ്വാഭാവികമായും അത് തന്നെ ജീവിതത്തിലും പകര്‍ത്തിയെന്നു വരാം.




തലച്ചോറിലെ Mirror Neurons ന്റെ അപകടകരമായ കോപ്പിയടി



നമ്മള്‍ ധാരാളം സിനിമകള്‍ കാണാറുണ്ട്. പലപ്പോഴും വികാരവിക്ഷുപ്തമായ സിനിമകഴിഞ്ഞ് തിയേറ്ററില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ തങ്ങളുടെ കരഞ്ഞകലങ്ങിയ കണ്ണുകളും വീര്‍ത്ത മുഖവും വല്ല വിധേനയും ഒളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും.  നമ്മള്‍ എങ്ങനെയാണ് സിനിമ കണ്ട് കരഞ്ഞുപോകുന്നത്.  സങ്കടകരമായ സംഭവങ്ങള്‍ സ്വജീവിതത്തില്‍ത്തന്നെ നടക്കണമെന്നില്ല. പകരം അത്തരം ചിത്രങ്ങള്‍ കണ്ടിരിക്കുമ്പോള്‍ നമ്മുടെ തലച്ചോറിലെ മിറര്‍ ന്യൂറോണുകള്‍ ഉത്തേജിക്കപ്പെടുകയും നമ്മെക്കൊണ്ട് കരയിപ്പിക്കുകയും ചെയ്യും.   സിനിമകളിലെ ആക്രമണങ്ങള്‍ കാണുമ്പോള്‍ നമുക്ക് ദേഷ്യം തോന്നുന്നതും, പേടിപ്പെടുത്തുന്ന സീനുകള്‍ വരുമ്പോള്‍ നമുക്കും പേടിയാകുന്നതുമെല്ലാം ഈ മിറര്‍ ന്യൂറോണുകള്‍ ആ വികാരങ്ങളെല്ലാം നമ്മുടെ തലച്ചോറില്‍ കോപ്പി ചെയ്യുന്നത് കൊണ്ടാണ്.  

സെക്‌സ് വീഡിയോ കാണുന്ന ഒരു വ്യക്തിക്ക്് സ്‌ക്രീനിലെ കഥാപാത്രങ്ങളുടെ വികാരങ്ങള്‍ സ്വന്തം തലച്ചോറില്‍ കോപ്പിചെയ്യപ്പെടുന്നു.  മിറര്‍ ന്യൂറോണുകളാല്‍ ഉത്തേജിക്കപ്പെടുന്ന തലച്ചോറ,്് സ്‌ക്രീനില്‍ ശരീരം പൊള്ളിക്കുകയോ, മര്‍ദ്ദിക്കപ്പെടുകയോ, ചീത്ത വിളിക്കുകയോ ചെയ്യുമ്പോള്‍ ഉത്തേജിതരാകുന്ന കഥാപാത്രങ്ങളുടെ വികാരങ്ങള്‍ക്കനുശ്രണമായി തലച്ചോറില്‍ രാസമാറ്റങ്ങള്‍ സംഭവിക്കുകയും, തത്ഫലമായി സ്വബുദ്ധിയിലും പെരുമാറ്റരീതിയിലും, സ്വഭാവത്തിലും മാറ്റങ്ങള്‍ സംഭവിക്കുകയും നിത്യജീവിതത്തില്‍ അതെല്ലാം പ്രതിഫലിക്കുകയും ചെയ്യും.


നിരന്തരം സെക്‌സ് വീഡിയോകള്‍ കാണുന്ന ഒരു വ്യക്തിയുടെ തലച്ചോറില്‍ നിരന്തരം ഈ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടേയിരിക്കും. ഇതിന്റെ ഫലമായി സ്ത്രീകളെയെല്ലാം പ്രവര്‍ത്തികൊണ്ടും വാക്കുകള്‍ക്കൊണ്ടും ഇത്തരം  അധിക്രമങ്ങള്‍ക്ക് ഇരയാക്കേണ്ടവരാണെന്ന തെറ്റായ ചിന്തയായിരിക്കും അവനെ ജീവിതത്തിലുടനീളം ഭരിക്കുക. ഫലമോ സ്ത്രീകള്‍ തന്നെപ്പോലെ ഒരു വ്യക്തിയായി അംഗീകരിക്കാനോ ബഹുമാനിക്കാനോ ഒരിക്കലും ഒരു പോണ്‍ അഡിക്റ്റിന് പറ്റില്ല.  തെറിവാക്കുകളും ലൈംഗിക അതിക്രമവും അവന്റെ ഭാഷയായി മാറും. അത്തരക്കാര്‍ സ്വകുടുംബത്തിലും നാട്ടിലും സ്ത്രീകളെ ആക്രമിച്ചുവെന്നുവരാം. അനിയന്ത്രിതമായ സ്വഭാവവൈകല്യം എത്ര കടുത്ത അധിക്രമവും അരുതാത്തതാണെന്ന് അവര്‍ക്ക് തോന്നുപ്പിക്കുകയില്ല. 'മഞ്ഞപിത്തം പിടിച്ചവന് ചുറ്റിലും ഉള്ളതെല്ലാം മഞ്ഞ' എന്നപോലെ ഒരു പോണ്‍ അഡിക്ടിന് തന്റെ പ്രവര്‍ത്തികളില്‍ ഒരു നിയമവിരുദ്ധതയും കണ്ടെത്താന്‍ ആയെന്ന് വരികയില്ല. മാത്രമല്ല ഇങ്ങനെല്ലാം ആണ് നടക്കേണ്ടത് എന്നായിരിക്കും അവന്റെ ബോധ്യം.  എല്ലാ പോണ്‍ അഡിക്ടും ലൈംഗിക അധിക്രമത്തിലേയ്ക്ക് പോയെന്നു വരില്ല. പക്ഷെ ഏറ്റവും കൂടുതല്‍ ലൈംഗിക അധിക്രമത്തെ മാനുഷികവത്കരണം നടത്തുകയാണ് പോണ്‍ ഇഡസ്ട്രി ചെയ്യുന്നത് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. 'മുല്ലപൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം' എന്ന് സത്കര്‍മ്മങ്ങളെ നമ്മള്‍ അനുകരിക്കുന്നതിനെക്കുറിച്ച് കവിപാടിയത് പോലെ തന്നെ ദുഃസ്വാധീനങ്ങളും മനുഷ്യമനസ്സുകളെ മാറ്റിമറിക്കും എന്നത് നഗ്നസത്യമാണ്.

(തുടരും.....സെക്‌സ് ഇന്‍ഡസ്ട്രി മറച്ചുവെക്കുന്നതെന്ത്?)

Sahaya's Therapeutic Counselling Centre

SMRA: Mulamkadakam,  Kollam-12

Phone: 0474 2797223,Mobile: 8547243223

-----------------------------------------------------

Thundathil Building, Kayamkulam



Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം