സൂരി നമ്പൂതിരിപ്പാടിന്റെ 'ഭ്രാന്ത്'

                                              ലഹരികള്‍ പലവിധം.


ലഹരിവിരുദ്ധദിനത്തില്‍ പലവരും ജീവിതം നശിപ്പിക്കുന്ന മദ്യത്തെക്കുറിച്ചും മയക്കുമരുന്നിനെക്കുറിച്ചും സംസാരിക്കുന്നു, ബനറുകള്‍ പ്രദര്‍ശിപ്പിക്കുന്നു, ലഹരിവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.  വളരെ നല്ലത്. നമ്മുടെ നാട്ടില്‍ lock down മാറ്റിയ ദിവസത്തെ മദ്യത്തിന്റെ ഭീമമായ വില്പനയും, ഉപഭോക്താക്കളുടെ അച്ചടക്കത്തോടെയുള്ള അറ്റം കാണാത്ത വരിനില്പും ഒക്കെ നമ്മള്‍ കാണ്ടതാണ്.  പരമദരിദ്രരാണ് ആ വരികളില്‍ അണിനിരന്നിരുന്നവരില്‍ പലരും എന്നത് സത്യമാണ്. 

മദ്യത്തിന് പകരം tech Savy ആയ പലരും Dark Web ല്‍ നിന്നും മറ്റും LSD ഡ്രഗ്ഗുകള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി സ്വയം ഉന്മാദത്തിന്റെ കൊടുമുടികള്‍ കീഴടക്കിക്കൊണ്ടിരുന്നു.

മദ്യത്തെക്കാള്‍, മയക്കുമരുന്നിനെക്കാള്‍, കൊടിയ മരുന്നുകള്‍ വീട്ടിലിരുന്നു കുഞ്ഞുങ്ങള്‍ ഗെയിമുകളിലൂടെ കണ്ടെത്തി. IT engineers കൂടുതല്‍ കൂടുതല്‍ സാഹസീകമായ ഗെയിമുകള്‍ നിര്‍മ്മിച്ചുകൊടുത്ത് തങ്ങളുടെ മുതലാളിമാരെ കൂടുതല്‍ കൂടുതല്‍ ധനാഢ്യരാക്കിക്കൊണ്ടുമിരുന്നു.  

വേറെ ചിലര്‍ ഉന്മത്തരായത് രതിവൈകൃതങ്ങള്‍ ആസ്വദിച്ചാണ്. ആസ്വദിച്ച് ആസ്വദിച്ച് സ്വയം ഒരു രതിവൈകൃതമാകുന്നത് അവര്‍ അറിയുന്നെയില്ല എന്ന് മാത്രമല്ല ഇക്കൂട്ടരാണ് ഏറ്റവും അപകടകരമായ സ്വഭാവവൈകല്യങ്ങളിലേയ്ക്ക് കൂപ്പുകുത്തുക.  ഇക്കൂട്ടര്‍ക്ക് ദണ്ഡനവും പീഡനവും ഒക്കെ അരുതാത്ത കാര്യങ്ങളാണെന്ന ചിന്തയൊന്നും കാണുകയില്ലതാനും. 

മദ്യം, മയക്കു മരുന്ന്, മൊബൈല്‍ ഫോണ്‍ പോലെതന്നെ വേറെ അഡിക്ഷനുകളും നമ്മുടെ സമൂഹത്തിലുണ്ട്.  ഒട്ടുമിക്കവരും അതിന് അടിമയാണ് താനും. പക്ഷെ മിണ്ടിയാല്‍ മിണ്ടുന്നവര്‍ സാമൂഹ്യവിരുദ്ധരാകും. അതാണ് മതം. ലഹരി വസ്തുക്കള്‍ എല്ലാം മിത്യാലോകത്തേയ്ക്ക് മനുഷ്യനെ കൊണ്ടുപോകുന്നു. മതവും അതാണ് ചെയ്യുന്നത്.  അങ്ങനെ നോക്കിയാല്‍ ഒന്നല്ലെങ്കില്‍ മറ്റൊരു ലഹരിയില്‍ അകപ്പെട്ട നമ്മള്‍ അതില്‍ നിന്നും മുക്തരാകുകയല്ലെ ആദ്യം വേണ്ടത്.  

 ചിലര്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്ന 'ism' ആണ് ലഹരി. മറ്റു ചിലര്‍ക്ക് പ്രശസ്തിയാണ് ലഹരി, ഇനിയും ചിലര്‍ക്ക് വസ്ത്രങ്ങള്‍ ലഹരിയാണ്, വേറെ ചിലര്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ലഹരിയാകുമ്പോള്‍ മറ്റൊരു കൂട്ടര്‍ക്ക് വാഹനങ്ങളാണ് ലഹരി.

വായനയും പാട്ടും, ഡാന്‍സും, പ്രസംഗവും പാചകവും, എഴുത്തും, ചിത്രരചനയും ജോലിയുമെല്ലാം പലതരം ലഹരികളാണ്. ഇത്തരം ലഹരികളുടെ ഉന്മാദാവസ്ഥ നമ്മുടെ കോശങ്ങളെ നിഗ്രഹിക്കാറില്ല എന്ന് മാത്രമല്ല ജീവിതത്തിന്റെ നിറവും ഗന്ധവും സൗന്ദര്യവും ആസ്വദിക്കാനും കൂടുതല്‍ കൂടുതല്‍ സന്തോഷത്തോടെ ജീവിതത്തിന്റെ ഓരോ നിമിഷവും മനോഹരമാക്കാനും കഴിയും. 


ചന്തുമേനോന്റെ ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാടിന്റെ 'ഭ്രാന്ത്' നമുക്ക് അറിവുള്ളതണല്ലൊ.  നമുക്ക് ജീവിതത്തിന്റെ സുന്ദരമായ ലഹരികള്‍ ആസ്വദിക്കാം.

ത്രേസ്യ എൻ ജോൺ

കൗൺസലിങ് സൈകോളജിസ്ട്

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം