ദൈവ വിശ്വാസവും ലൈംഗികതയും
ദൈവ വിശ്വാസവും ലൈംഗികതയും കടുത്ത വിശ്വാസികളില്‍ പലരും ബ്രഹ്‌മചര്യവൃതം നോക്കാറുണ്ട്. അത്തരക്കാരുടെ കുടുംബജീവിതം കലുഷിതമായിരിക്കും. പലപ്പോഴും ഇത്തരം കടുത്ത തീരുമാനങ്ങള്‍ ഭക്തിയുടെ ആതിക്യമാണെങ്കിലും പങ്കാളിയ്ക്ക് അതൃപ്തികരമായിരിക്കും ഉണ്ടാക്കുക. വിശ്വാസം ഒരിക്കലും രണ്ടു വ്യക്തികള്‍ക്ക് ഒരേ അളവിലായിരിക്കുകയില്ല. ചിലപ്പോഴെങ്കിലും ജീവിതപങ്കാളിയോടും സമൂഹത്തോടും ഒരു ബാഹ്യമുഖം സൂക്ഷിക്കുകയും ഉള്ളില്‍ അത്തരം ചിന്തകളോട് യുക്തിസഹമായ സ്വയം സംവാദങ്ങളില്‍ ഏര്‍പ്പെടാറുള്ളവര്‍ നിരവധിയാണ്. ജീവിതപങ്കാളിയുടെ ബ്രഹ്‌മചര്യവൃതം പല സംഘടിതമതങ്ങളേപോലെതന്നെ പല ആള്‍ദൈവങ്ങളും പ്രോത്സാഹിപ്പിക്കാറുണ്ട്. അത്തരക്കാര്‍ക്ക് കുടുംബബന്ധങ്ങള്‍ ശിഥിലമായാലെ അവരുടെ ഇരയെ കിട്ടു എന്നത് ഒരു കാരണമാണ്. ചില ആള്‍ ദൈവങ്ങള്‍ പ്രാര്‍ത്ഥാനാവേളകളില്‍ ജീവിതപങ്കാളിയോടെന്നപോലെതന്നെ തന്റെ ആരാധനാമൂര്‍ത്തിയോട് ശാരീരികക്രീഢകളില്‍ ഏര്‍പ്പെടാന്‍ സജഷന്‍സിലൂടെ പ്രേരിപ്പിക്കാറുണ്ട്. ഭക്തജനങ്ങളുടെ നാഡീവ്യൂഹത്തിന്റെ എല്ലാം ധമനികളിലും അത്തരം സജഷന്‍സ് പ്രവര്‍ത്ഥിക്കുകയും പിന്നിട് ജീവിതപങ്കാളിയെ ഒന്നു...