അമ്മയുടെ ആര്‍ത്തവവിരാമം
അമ്മ മിക്കവര്‍ക്കും അത്താണിയാണ്. സങ്കടങ്ങള്‍ ഇറക്കിവെക്കാനും സന്തോഷങ്ങള്‍ പങ്കിടാനും അമ്മ വേണം. ഏതൊരു നന്മനിറഞ്ഞവനും അല്ലാത്തവനും അമ്മവേണം. ഇത് ഒരു പൊതുസ്വഭാവമാണ്. പക്ഷെ അമ്മയുടെ മാനസീകാരോഗ്യത്തിന് കൂടുതലൊന്നും പ്രാധാന്യം നമ്മുടെ സമൂഹത്തില്‍ ലഭിക്കുന്നില്ല എന്നതാണ് സത്യം. പ്രത്യേകിച്ചും ആര്‍ത്തവവിരാമകാലത്ത്. മക്കളൊ ഭര്‍ത്താവൊ അത്തരം ഒരവസ്ഥയെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ പെരുമാറുകയാണ് പതിവ്. ഹോര്‍മ്മോണുകളുടെ വ്യതിയാനം മൂലം ആര്‍ത്തവവിരാമകാലത്ത് ശാരീരികമായും മാനസീകമായി വളരെയധികം വെല്ലുവിളികള്‍ നേരിടും. ഉല്‍ക്കണ്ഠയും, സങ്കടവും, ദേഷ്യവും, വിഷാദവും എല്ലാംകൂടി ഒന്നിച്ച് അനുഭവപ്പെട്ടേക്കാം. മറവിയും കാര്യങ്ങള്‍ മുമ്പത്തെപ്പോലെ ക്രോഡീകരിച്ച് ചെയ്യാന്‍ പറ്റാത്തതും എല്ലാം കൂടെ ജീവിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോള്‍ സപ്പോര്‍ട്ടിന് പകരം ലഭിക്കുക കുറ്റപ്പെടുത്തലുകളായിരിക്കും. ഇങ്ങനെ ആര്‍ത്തവവിരാമസമയത്ത് ഒരു സ്ത്രീയ്ക്കുണ്ടാകുന്ന മാനസീക-ആരോഗ്യപ്രശ്‌നങ്ങള്‍ പലപ്പോഴും പങ്കാളിയ്ക്ക് പോലും അറിയുകയുമില്ല. അധോമുഖരായ ചില സ്ത്രീകള...