Affective Realism
Affective Realism നമ്മുടെ മനസ്സിലുള്ളത് തന്നെയാണ് നമ്മുടെ ചുറ്റിലും നമ്മള്‍ കണ്ടെത്തുക. പലരും ചതിയില്‍ പെടുന്നതെന്തുകൊണ്ടാണ്. ഞാന്‍ വിശ്വസിച്ചു അയാളെ. പക്ഷെ ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല. ഇവള്‍ ഇത്തരക്കാരിയാണെന്ന് കരുതിയില്ല എന്നൊക്കെ നമ്മള്‍ വിലപിക്കുന്നതെന്തുകൊണ്ടാണ്. നമ്മുടെ മനസ്സിലുള്ളത് തന്നെയാണ് നമ്മുടെ ചുറ്റിലും നമ്മള്‍ കണ്ടെത്തുക എന്നതാണ് ഇതിന് കാരണം. പലപ്പോഴും ചതിയില്‍ പോയി ചാടുക നിഷ്‌ക്കളങ്കരായിരിക്കുകയും ചെയ്യും. നമ്മുടെ മനസ്സില്‍ വളരെ കുഞ്ഞു പ്രായം മുതല്‍ പഞ്ചെന്ദ്രീയങ്ങളിലൂടെ കടന്നു കൂടുന്ന ഓരോ സന്ദേശവുമുപയോഗിച്ചാണ് നാം ലോകത്തെ കാണുക. പുതിയതായി തലച്ചോറിലെത്തുന്ന സന്ദേശങ്ങള്‍ വീണ്ടും വീണ്ടും തലച്ചോറില്‍ ശഖരിക്കപ്പെടുകയും നമ്മുടെ അറിവുകള്‍ കൂടുകയും അത് നമുക്ക് ചുറ്റിലുമുള്ള ലോകത്തെ കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തമാക്കുകയും ചെയ്യും. നമ്മുടെ വികാരങ്ങളും ഭക്തിയുമെല്ലാം നമ്മള്‍ എന്തു കാണുന്നു, എന്തു കേള്‍ക്കുന്നു, എന്ത് ചിന്തിക്കുന്നു എന്നതിനെയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കുന്നുണ്ട്. വളരെ അന്തവിശ്വാസിയ...