തടിയന്‍ ഷിബുവിന്റെ Thinspiration
തടിയന്‍ ഷിബുവിന്റെ Thinspiration Bulimia (അമിതവണ്ണം) എന്നത് ഇക്കാലത്ത് ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ്. Bulimia (അത്യാര്‍ത്തി) മൂലം അമിതവണ്ണം വയ്ക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ ആസുഖങ്ങളും, പ്രമേഹവും, പ്രഷറും, ക്യാന്‍സറുമെല്ലാം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതുപോലെതന്നെ ഗൗരവമായെടുക്കേണ്ട ഒരു പ്രശ്‌നമാണ് Anorexia Nervosa (വിശപ്പില്ലായ്മ). Pro Ana, Pro mia, Thinspiration (Pro Ana-Pro Anorexia, Promia- Pro Bulimia) വെബ്‌സൈറ്റുകളില്‍ തങ്ങളുടെ ശരീരഘടനയെക്കുറിച്ച് ചിന്തിക്കാനും അതിനനുസരിച്ച് സ്വശരീരത്തെ രൂപപ്പെടുത്താനും ശ്രമിക്കുന്നവരാണ്. ഇതില്‍ മെലിഞ്ഞ ശരീരത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ് കൂടുതലും. തന്റെ ശരീരഘടനക്കുറിച്ചുള്ള അമിതചിന്ത ഒട്ടുമിക്ക സെലബ്രറ്റികളേയും പിടികൂടാറുണ്ടെങ്കിലും അത്തരം ചിന്തകള്‍ വ്യക്തിജീവിതത്തില്‍ കടന്നുകയറ്റം നടത്തുമ്പോള്‍ ആണ് അത് രോഗമാകുന്നത്. Body Shaming (ശരീരപ്രകൃതിയുടെ പേരിലുള്ള കളിയാക്കലുകള്‍) ഒരു ക്രൂരമായ പ്രവര്‍ത്തിയാണ്. തടിച്ച ശരീരപ്രകൃതിയുള്ളത് സൗന്ദര്യസങ്കല്പങ്ങള...