സംശയരോഗം
സംശയരോഗം കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന ഒരു മാരകമനോരോഗമാണ്. യാതൊരു ആധാരവുമില്ലാതെയുള്ള സംശയം എപ്പോഴും പങ്കാളിയെക്കുറിച്ചായതിനാല്‍ പ്രശ്‌നപരിഹാരം നടക്കാനും സാദ്ധ്യത കുറവാണ്. പങ്കാളിയുടെ പക്ഷം ആരെങ്കിലും പറയുന്നുവെങ്കില്‍ ആ വ്യക്തിയേയും സംശയിക്കുന്നതിനാല്‍ ആരും അത്തരക്കാരെ ഉപദേശിക്കാനോ സഹായിക്കാനോ തയ്യാറായിയെന്നു വരില്ല. ദമ്പതികള്‍ക്കിടയിലുള്ള സംശയരോഗം പലപ്പോഴും ഉടലെടുക്കുന്നത് നിസ്സാരകാരണങ്ങളിലായിരിക്കാം. കുടുംബകലഹം വേണ്ടന്ന് കരുതി പങ്കാളിയുടെ സംശയം ശരിയല്ലായെന്ന് സമര്‍ത്ഥിക്കാനായി ഒതുങ്ങിക്കൂടാന്‍ നോക്കും. എത്ര ഒതുങ്ങിക്കൂടിയാലും; ഒരാളുടേയും മുഖത്തുപോലും നോക്കാതെ ഇരുന്നാലും കലഹങ്ങള്‍ക്ക് എന്തെങ്കിലും കാരണം കണ്ടുപിടിക്കപ്പെടും. അയല്‍വക്കക്കാരോടും സുഹൃത്തുക്കളോടും ബന്ധുജനങ്ങളോടും പോലും ബന്ധം വിഛേദിക്കേണ്ടിവരും. സ്വന്തം കുഞ്ഞുങ്ങളോട് പോലും അടുത്തിടപഴകുന്നത് കുഴപ്പമാകും. പിന്നീടങ്ങോട്ട് സംശയത്തിന്റെ ആക്കം നാള്‍ക്കുനാള്‍ കൂടുകയും ചെറുകലഹങ്ങളില്‍ നിന്നും ഇനിയങ്ങോട്ട് ഒന്നിച്ച് ഒരു നിമിഷം പോലും പോകാനാകാത്ത അവസ്ഥ സംജാതമാകുകയും ചെയ്യും. സംശയം തോന്നിത്തുടങ...