ജീവിതത്തില്‍ കയ്പ്പുകലര്‍ത്തുന്ന ഭയം
ജീവിതത്തില്‍ കയ്പ്പുകലര്‍ത്തുന്ന ഭയം നമ്മുടെ നിഘണ്ടുവില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് മന്ത്രവാദം, കണ്‍കെട്ട്, ദിവ്യാത്ഭുതം, മാന്ത്രീകശക്തി, മാന്ത്രികശ്ലോകം, ദുരാത്മാവ്, ദോഷം (പലവിധം) ദശ, രാശിചക്രം തുടങ്ങിയ നിരവധി വാക്കുകള്‍ക്കുള്ളത്. സാമാന്യബുദ്ധിക്ക് മനസ്സിലാകാത്ത പലതും ലോകത്ത് നടക്കുന്നു എന്നും അതെല്ലാം അത്ഭുതകരമായി പരിഹരിക്കാമെന്നും, മൊക്കെയുള്ള വിശ്വാസം ഭൂരിപക്ഷത്തിനും ഉണ്ട്. അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നത് നിരക്ഷരര്‍ മാത്രമല്ല എന്നതാണ് സത്യം. നമ്മള്‍ ചുറ്റുമൊന്നും കണ്ണോടിച്ചാല്‍ത്തന്നെ കാണാനാകും നമ്മുടെ ചുറ്റുമുള്ളവരുടെ കൈയ്യിലും, കഴുത്തിലും അരയിലുമായി എത്രമാത്രം ചരടുകളും, ഏലസ്സുകളും, ഉറുക്കുകളും, രുദ്രാക്ഷങ്ങളുമെല്ലാം ഓരോരുത്തരേയും സംരക്ഷിക്കാനായി ചുമതല ഏറ്റെടുത്ത് ജാഗരൂഗരാണെന്ന്. എന്തുകൊണ്ടാണ് നമ്മള്‍ ഇങ്ങനെ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നത്. ഇത്തരം വിശ്വാസികളോട് സംസാരിക്കുമ്പോള്‍ മനസിലാകും അവര്‍ എത്രമാത്രം ഭയത്തിന്റെ ഇരകളാണെന്ന്. ദൈവകോപത്തിനേയും, ദുരാത്മാക്കളേയും, പലതരം ദോഷങ്ങളേയും, ശത്രുക്കളേയും, സമയത്തേയും, അയല്‍ക്കാരേയും എന്തിനേറെ ഉയര്‍ന്നജ...