Dissociative Identity Disorder
സുന്ദരന്റെ Dissociative Identity Disorder ഒരാള്‍ക്ക് സമാധാനക്കേടും അസ്വസ്ഥതയും ഒരു പരുധിവരെയല്ലെ താങ്ങാന്‍ പറ്റു. എന്നാല്‍ ഞാനിപ്പോള്‍ സഹനത്തിന്റെ സീമകളൊക്കെ കടന്നിരിക്കുന്നു. ഇനിയും പറ്റില്ല. എന്റെ അച്ഛനെനിക്ക് ഉപദ്രവം ഉണ്ടാക്കിക്കൊണ്ടേ യിരിക്കുന്നു. എങ്ങനെങ്കിലും ആളുടെ മനസ്സിലുള്ളത് അറിഞ്ഞേ പറ്റു. സുന്ദരന്‍ എന്ന സുമുഖനായ മദ്ധ്യവയസ്‌ക്കന്റെ അസ്വസ്ഥത മുഴുവന്‍ അയാളുടെ ശരീരഭാഷയിലും വാക്കുകളിലും പ്രകടമായിരുന്നു. അച്ഛനെ ഹിപ്പ്നോടൈസ് ചെയ്ത് മനസ്സിലുള്ളത് പുറത്തെടുക്കണമെന്നാണ് അയാളുടെ ആവശ്യം. സുന്ദരന്‍ പഠിച്ചത് Aironeutical Engineering ആണ്. പഠനം കഴിഞ്ഞ ഉടനെതന്നെ സൗദി അറേബ്യയില്‍ ജോലിയും കിട്ടി. താമസിക്കാതെ വിവാഹവും കഴിച്ചു. ഭാര്യ സുന്ദരന്റെ ജീവിതത്തിലേയ്ക്ക് എത്തിയപ്പോള്‍ സുന്ദരന് ജീവിതം വളരെ മനോഹരമായിരുന്നു. മധുവിധുവിന് പല ലോകരാഷ്ട്രങ്ങളിലും കറങ്ങാന്‍ പോയി തിരിച്ചെത്തിയ അയാള്‍ക്ക് എന്തോ പന്തികേട് തോന്നിത്തുടങ്ങി. അതി സുന്ദരിയായ തന്റെ ഭാര്യയെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയമായിരുന്നു ആദ്യം. പിന്നെ മറ്റു പല ഭയങ്ങളും അയാളെ ഗ്രസിക്കാന്‍ തുടങ്ങി. ഓഫീസിലുള്ള ആരെ...