Alexithymia-വികാരങ്ങളെ മനസ്സിലാക്കാനോ വേര്‍തിരിച്ചറിയാനോ കഴിയാത്ത അവസ്ഥ
ജീവജാലങ്ങള്‍ക്കെല്ലാം വികാരങ്ങളും സഹാനുഭൂതിയുമുണ്ടെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഒട്ടുമിക്ക മൃഗങ്ങളും അവരുടെ സന്തോഷവും, സങ്കടവും, പേടിയും, ശൃംഗാരവുമെല്ലാം പ്രകടമാക്കുമ്പോള്‍ പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ ഭാഷാസമ്പന്നത ആശയവിനിമയത്തിലെന്നപോലെ വികാരപ്രകടനങ്ങള്‍ക്കും, ആ വികാരങ്ങളെ നീണ്ടകാലം കൊണ്ടുനടക്കുന്നതിനും അവനെ കൂടുതല്‍ പ്രാപ്തനാക്കുന്നു. ഭയം. ദുഃഖം, സ്‌നേഹം, അടുപ്പം, സഹാനുഭൂതി, അനുകമ്പ ഇതൊന്നും ഇല്ലാത്ത മനുഷ്യനെ നമുക്ക് സങ്ക്‌ല്പിക്കാന്‍ കഴിഞ്ഞുവെന്നുവരില്ല. ജീവിതചക്രം തിരിയുന്നത് തന്നെ വികാരചക്രങ്ങളില്‍ ആണെന്ന് പറയാം. താല്ക്കാലികമായ നിര്‍വീകാരാവസ്ഥ ദുരന്തങ്ങളില്‍ പെടുമ്പോള്‍ ഉണ്ടാവാറുണ്ടെങ്കിലും വികാരങ്ങളൊന്നും ഇല്ലാത്ത ഒരു മനുഷന്‍ ഭാവനാതീതമാണ്. മനുഷ്യനും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള വൈകാരികബന്ധം പോലും പ്രധാനമാണെന്നിരിക്കെ പല മനുഷ്യര്‍ക്കും അവരുടെ വികാരപ്രകടനം സാദ്ധ്യമാകാറില്ല. വികാരങ്ങള്‍ തന്നെ ഇല്ലാത്ത അവസ്ഥയൊ, വികാരങ്ങളെ വാക്കുകളായി പ്രകടിപ്പിക്കാന്‍ പറ്റാത്തതുമാകാം. ഈ നിര്...