Active Entertainment and Passive Entertainment

Active Entertainment and Passive Entertainment (ക്രിയാത്മക വിനോദങ്ങളും നിഷ്‌ക്രിയ വിനോദങ്ങളും) യുഗങ്ങളായി പരിണാമത്തിലൂടെ ജന്മമെടുത്ത മനുഷ്യന്‍ ഇന്ന് എത്തിനില്ക്കുന്നത് Chat GPT യുഗത്തിലാണ്. എത്രയോ തലമുറകളായി നമ്മുടെ സാമൂഹ്യജീവിതം കുടുംബങ്ങളായി രൂപം പ്രാവിച്ചിട്ട്. കുട്ടികളും മുതിര്‍ന്നവരും തമ്മിലുണ്ടായിരുന്ന ഇഴയടുപ്പവും വളര്‍ച്ചക്കനുസരിച്ച് മുതിര്‍ന്നവരില്‍ നിന്നും ലഭിച്ചിരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വൈകാരിക ബന്ധവും എല്ലാമാണ് നമ്മുടെ കുടുംബങ്ങളെ നിലനിര്‍ത്തിയിരുന്നത്. സാമൂഹിക ജീവിതത്തിലാണെങ്കില്‍ സ്‌കൂളും, ബന്ധജനങ്ങളും, അയല്‍വാസികളും, കുശലം പറച്ചിലുകളും, നിരവധിയായ കളികളും എല്ലാം ചേര്‍ന്ന് നമ്മുടെ നാട്ടുകാരെല്ലാം നമ്മുടെ വീട്ടുകാരെക്കാള്‍ ഊഷ്മളബന്ധം പുലര്‍ത്തുന്നവരുമായിരുന്നു എന്നത് ഇന്ന് വെറും പഴങ്കഥയായി മാറിയിരിക്കുന്നു. ഇന്ന് ലോകത്ത് പലയിടത്തും ഈ പഴഞ്ചന്‍ ജീവിതരീതികളുടെ നന്മകള്‍ തേടി പോകുകയാണ് പല സൈക്കോളജിസ്റ്റുകളും സാമൂഹ്യശാസ്ത്രജ്ഞരും എന്നതാണ് യാഥാര്‍ത്ഥ്യം. സയന്‍സ് നമുക്ക് കൊണ്ടുവന്നു തരുന്നത് പല അത്ഭുതകരമായ കണ്ടുപിടുത്തങ്ങളുമാണ്. പക്ഷെ നമുക്ക...