Active Entertainment and Passive Entertainment

 Active Entertainment and Passive Entertainment

(ക്രിയാത്മക വിനോദങ്ങളും നിഷ്‌ക്രിയ വിനോദങ്ങളും)



യുഗങ്ങളായി പരിണാമത്തിലൂടെ ജന്മമെടുത്ത മനുഷ്യന്‍ ഇന്ന് എത്തിനില്ക്കുന്നത് Chat GPT യുഗത്തിലാണ്. എത്രയോ തലമുറകളായി നമ്മുടെ സാമൂഹ്യജീവിതം കുടുംബങ്ങളായി രൂപം പ്രാവിച്ചിട്ട്.  കുട്ടികളും മുതിര്‍ന്നവരും തമ്മിലുണ്ടായിരുന്ന ഇഴയടുപ്പവും വളര്‍ച്ചക്കനുസരിച്ച്  മുതിര്‍ന്നവരില്‍ നിന്നും ലഭിച്ചിരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വൈകാരിക ബന്ധവും എല്ലാമാണ് നമ്മുടെ കുടുംബങ്ങളെ നിലനിര്‍ത്തിയിരുന്നത്.  സാമൂഹിക ജീവിതത്തിലാണെങ്കില്‍ സ്‌കൂളും, ബന്ധജനങ്ങളും, അയല്‍വാസികളും, കുശലം പറച്ചിലുകളും, നിരവധിയായ കളികളും എല്ലാം ചേര്‍ന്ന് നമ്മുടെ നാട്ടുകാരെല്ലാം നമ്മുടെ വീട്ടുകാരെക്കാള്‍ ഊഷ്മളബന്ധം പുലര്‍ത്തുന്നവരുമായിരുന്നു എന്നത് ഇന്ന് വെറും പഴങ്കഥയായി മാറിയിരിക്കുന്നു. 

ഇന്ന് ലോകത്ത് പലയിടത്തും ഈ പഴഞ്ചന്‍ ജീവിതരീതികളുടെ നന്മകള്‍ തേടി പോകുകയാണ് പല സൈക്കോളജിസ്റ്റുകളും സാമൂഹ്യശാസ്ത്രജ്ഞരും എന്നതാണ് യാഥാര്‍ത്ഥ്യം. സയന്‍സ് നമുക്ക് കൊണ്ടുവന്നു തരുന്നത് പല അത്ഭുതകരമായ കണ്ടുപിടുത്തങ്ങളുമാണ്.  പക്ഷെ നമുക്ക് എവിടെയൊക്കെയോ നമ്മുടെ തലച്ചോറിന്റെ സന്തുലിതാവസ്ഥ തെറ്റുന്നു.  അതുകൊണ്ട് തന്നെ പലതരം Emotional problems നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു.  മാനസീകാരോഗ്യം എന്നത് വൈകാരിക സന്തുലിതാവസ്ഥയിലായിരിക്കുക എന്നതാണ്.  അമിതമായ ദേഷ്യം, ആക്രമണവാസന, ആരുമായും വൈകാരിക ബന്ധമില്ലാതെയിരിക്കുക, മാനുഷിക ഗുണങ്ങള്‍ ഒന്നും തന്നെ പ്രകടമാകാതെയിരിക്കുക. ഉറക്കം നഷ്ടപ്പെടുക, എല്ലാവരേയും സംശയിക്കുക, തീരെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരിക, ചിലര്‍ക്ക് മരിക്കാനും, കൊല്ലാനും തോന്നുക അങ്ങനെ അങ്ങനെ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം താറുമാറായാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. 

നമ്മുടെ emotional balance നിലനിര്‍ത്തണമെങ്കില്‍ എന്താണ് വഴിയെന്ന റിസേര്‍ച്ചുകള്‍ ചെന്നു നില്‍ക്കുന്നത് നമ്മുടെ വിനോദങ്ങളിലാണ്.  IT യുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ നമ്മുടെ കൈയ്യില്‍ വന്നു ചേര്‍ന്നത് നിരവധിയായ വിനോദോപാധികളാണ്. ്അതെല്ലാം തന്നെ (Passive Entertainments) നിഷ്‌ക്രിയ വിനോദങ്ങളാണ് താനും.  ഇത്തരം നിഷ്‌ക്രിയ വിനോദങ്ങള്‍ മനുഷ്യന്റെ ശരീരത്തേയും തലച്ചോറിനേയും വളരെയധികം ദോഷകരമായി ബാധിക്കുന്നതുമാണ്. ശരീരമനങ്ങാതെ ഒരിടത്തിരുന്നുള്ള ഗെയിമുകള്‍, സിനിമകള്‍, കൊച്ചു കൊച്ചു റീലുകള്‍ അങ്ങനെ അങ്ങനെ പോകുന്നു എണ്ണിയാലൊടുങ്ങാത്ത വിനോദോപാധികള്‍.  ഇവിടെ കളിക്കുന്ന ഒട്ടുമിക്ക ഗെയ്മുകളും Emotional Intelligence നെ തകര്‍ക്കുന്നവയാണെന്നതാണ് സ്ത്യം. ക്രൂരമായ war games, അതും ചിലതെല്ലാം അതി ക്രൂരമായ മാനസീകാവസ്ഥയിലേയ്ക്ക് ഉപഭോക്താവിനെ തള്ളിയിടുകയും ചെയ്യും.  ഇത്തരം passive entertainment കള്‍ ഒരു വ്യക്തിയ്ക്ക് സ്വാഭാവികമായുണ്ടാകേണ്ട മാനുഷീകഗുണങ്ങളെയെല്ലാം നഷ്ടപ്പെടുത്തുകയും ഒരു ഡ്രഗ്ഗ് ഉപഭോക്താവിന്റെ അഡിക്ഷന്‍ പോലെ ആക്രമണകാരികളാക്കുകയും ചെയ്യും. 


അതേ സമയം ക്രിയാത്മകമായ ഗെയ്മുകള്‍ (Active Entertainments) ഒരു വ്യക്തിക്കുണ്ടാകേണ്ട ഒരുപാട് Emotional Intelligence വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. കൂട്ടമായ കളികള്‍ ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ അനിവാര്യമാണെന്ന് തന്നെ പറയാം.  സഹജമായ രീതിയില്‍ മറ്റുള്ളവരോട് ഇടപെടുക, കളിക്കിടയില്‍ സ്വഭാവികമായി ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ തന്മയത്ത്വത്തോടെ പരിഹരിക്കുക, പരസ്പരം സഹകരിക്കുക, ആരോഗ്യകരമായ ആശയവിനിമയം നടത്തുക, നേതൃഗുണങ്ങള്‍ കണ്ടെത്തുക, വൈകാരിക ബന്ധം സ്ഥാപിക്കുക തുടങ്ങി സമൂഹ്യജീവിയായ മനുഷ്യന്റെ ഏറ്റവും അത്യാവശ്യ ഘടകമാണ് ഇത്തരം ക്രിയാത്മകമായ കളികള്‍. ഇത്തരം കളികള്‍ ശരീരത്തേയും തലച്ചോറിനേയും നല്ലരീതിയില്‍  സ്വാധീനിക്കുകതന്നെ ചെയ്യും. 

ഇന്ന് കുട്ടികളും മുതിര്‍ന്നവരും അവര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്തുന്നതും അവരുടെ കൈയ്യില്‍ത്തന്നെ ലഭ്യമായതുമായ ഗാഡ്ജറ്റുകളിലാണ് വിനോദങ്ങള്‍ കണ്ടെത്തുന്നത്.  ഇത് ഉണ്ടാക്കുന്ന മാനസീക സംഘട്ടനം ചെറുതല്ല.  മണിക്കൂറുകളോളം ആണ് പലരും കണ്ണെടുക്കാതെ, അനങ്ങാതെ മൊബൈല്‍ ഫോണില്‍ കണ്ണു നട്ടിരിക്കുന്നത്.  ഒരു സിനിമയിലെ ക്രൂരകൃത്യങ്ങള്‍ കണ്ട് കരയുന്ന മനുഷ്യരാണ് നമ്മള്‍. അത്രയും Sensitive ആണ് നമ്മുടെ തലച്ചോറ്. ആ തലച്ചോറുപയോഗിച്ചാണ് മണിക്കൂറുകളോളം ക്രൂരമായ ഗെയ്മുകള്‍ കളിക്കുകയോ Violence ഉള്ള സിമിമകളും പോണ്‍ വീഡിയോകളും കാണുന്നത്.  നമ്മുടെ തലച്ചോറിനെ ഇങ്ങനെ അമിതമായ Stimulate ചെയ്താല്‍ അതിന് താങ്ങാന്‍ പറ്റുകയില്ല. കൂടെ Ear Phone ഉപയോഗവും കൂടി (30 മിനിറ്റ് ഉപയോഗിച്ചാല്‍ 5 മിനിറ്റ് റെസ്റ്റ് വേണമെന്ന് ലോകാരോഗ്യ സംഘടന താക്കീത് തന്നത് നമ്മള്‍ കേട്ടില്ല) ഉപയോഗിക്കുമ്പോള്‍ Negative Emotions ആയിരിക്കും ഒരുവനില്‍ ഉണ്ടാകുക. മാത്രമല്ല കണ്ണ് കാണാത്ത കാഴ്ചകള്‍ കണ്ടെന്ന് പറയും, ചെവി കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേട്ടു എന്ന് പറയും, ഇല്ലാത്ത ഗന്ധം ഉണ്ടെന്ന് പറയും, ആരൊ തന്നെ പിന്‍തുടരുന്നു എന്നും, സ്പര്‍ശിച്ചുവെന്നും പറയും, ആകെ മൊത്തം നമ്മുടെ തലച്ചോറിന്റെ സന്ദേശങ്ങള്‍ തെറ്റായിപോകും.  അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അത് ആത്മാവാണ് എന്ന് വിശ്വസിക്കാന്‍ ഇഷ്ടമുള്ള ഒരു സമൂഹമാണ് നമ്മുടേത്.  മാനസീകരോഗമാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. മാത്രമല്ല ഇത്തരം കേസ്സുകള്‍ നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതിനെക്കാളും മന്ത്രവാദികളും ഉസ്ദാതുമാരുമാണ്  കൈകാര്യം ചെയ്യുന്നത് എന്നതാണ് മറ്റൊരു ദുരന്തം.  ഇതിനെയെല്ലാം മാറ്റാനായാണ് നമ്മള്‍ കൈയ്യിലും കഴുത്തിലും അരയിലും നിരവധിയായ ചരടുകള്‍ കെട്ടുന്നത് എന്നതും സത്യമാണ്. വരാന്‍ പോകുന്ന കാലത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുക ക്യാന്‍സറോ, ഹൃദയാഘാതമോ മറ്റ് അസുഖങ്ങള്‍ കൊണ്ടോ ആയിരിക്കുകയില്ല. പകരം ഡിപ്രഷന്‍ കൊണ്ടായിരിക്കുമെന്നാണ് ആരോഗ്യരംഗം മുന്നറിയിപ്പ് നല്കുന്നത്. ആയതിനാല്‍ ശാസ്ത്രത്തിന്റെ വിനോദോപാതികള്‍ക്ക് പകരം നൈസര്‍ഗ്ഗിക വിനോദങ്ങളില്‍ മുഴുകാം നമുക്ക്. അതിനായി മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയെ തീരു. അല്ലെങ്കില്‍ മയക്കുമരുന്ന് ഉണ്ടാക്കുന്നതിനെക്കാള്‍ വലിയ വിപത്തിലേയ്ക്കായിരിക്കും നമ്മള്‍ എടുത്തെറിയപ്പെടുക. ആരോഗ്യമുള്ള മനസ്സും ശരീരവും സൂക്ഷിക്കലാണ് ഓരോ വ്യക്തിയുടേയും പ്രാഥമികമായ ചുമതല എന്ന് തിരിച്ചറിഞ്ഞെ പറ്റു. 

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223


Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying