വര്‍ണ്ണവിവേചനം കുടുംബത്തിലും (Racial Discrimination of mother )
സോജന് പ്രമിതയുടെ നീട്ടിവളര്‍ത്തിയ നഖങ്ങളെ ഭയമാണ്. അവന്റെ സ്വപ്നങ്ങളിലെല്ലാം പ്രമിതയുടെ കട്ടികൂടിയ നഖങ്ങള്‍ മാരകായുധമായി രൂപാന്തരം പ്രാവിച്ചു അവനെ ആക്രമിക്കാറുണ്ട്. സോജന്‍ അവധിക്കാലം ചെലവിടാനായാണ് വീട്ടിലെത്തിയത്. രാത്രിയില്‍ സ്വപ്നം കണ്ട് ഭയന്ന് ഉറക്കംമുണര്‍ന്ന അവന്‍ സഹോദരനെ വിളിച്ച് വെള്ളം ആവശ്യപ്പെടുകയായിരുന്നു. എവിടെയൊ എന്തോ അക്ഷരത്തെറ്റുണ്ടെന്ന് തോന്നിയ സഹോദരനാണ് അവനോട് ഭാര്യയേയും കൂട്ടി കൗണ്‍സലിംഗിന് പോകാന്‍ നിര്‍ബന്ധിച്ചത്. സോജന്‍ എം.ടെക്ക് ഐ.ഐ.ടിയിലാണ് ചെയ്തത്. പഠനശേഷം ദുബായിലുള്ള ഒരു നല്ല കമ്പനിയില്‍ ജോലിയും കിട്ടി. പ്രമിതയെ പരിചയപ്പെട്ടത് ഒരു ഫ്ളൈറ്റ് യാത്രയിലാണ്. അവള്‍ മറ്റൊരു കമ്പനിയിലെ എച്ച്.ആര്‍ മാനേജര്‍ ആയിരുന്നു. സൗഹൃദം വളര്‍ന്ന് ഇരുവരും ജീവിതപങ്കാളികളായി. പ്രമിതയ്ക്ക് അനിഷ്ടമുള്ള എന്തെങ്കിലും വാക്കോ പ്രവര്‍ത്തിയോ ഭര്‍ത്താവായ സോജനില്‍നിന്നുണ്ടായാല്‍ അപ്പോള്‍ അവള്‍ ആവശ്യപ്പെടുക ഒരു തുറന്ന സംസാരമാണ്. വളരെ ബുദ്ധിപൂര്‍വ്വമായ ഇടപെടലാണെന്നെ ആര്‍ക്കും തോന്നു. വളരെ ചെറിയ കാര്യങ്ങളില്‍ ആണ് സംസാരം തുടങ്ങുക. പിന്നെ താളം കൊ...