ഹണി ട്രാപ്പ്
ഹണി ട്രാപ്പ് അശ്വതി അച്ചു എന്നൊരു സ്ത്രീ കുറച്ചു കാലമായി കേരളത്തിലെ പല പുരുഷ പോലീസ് ഓഫീസര്‍മാരേയും രാഷ്ട്രീയക്കാരെയും പണക്കാരേയും വലയില്‍ വീഴ്ത്തിക്കൊണ്ടെയിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ സ്ത്രീയുമായി ബന്ധപ്പെട്ട ഹണി ട്രാപ്പ് വീഡിയോകള്‍ യുട്യൂബില്‍ ലഭ്യമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ ആബാലവൃദ്ധത്തിനും ഈ കഥാപാത്രത്തെ ഇനിയും അറിയില്ല. ചിലര്‍ക്കെങ്കിലും ഇവരുടെ കേളീവിലാസങ്ങള്‍ അറിയാമെങ്കിലും കെണിയില്‍ പെട്ടുകഴിഞ്ഞാണ് ആളെ തിരിച്ചറിയുക. എലീന കഴിഞ്ഞ രണ്ടു മാസമായി ദേവാലയങ്ങളിലാണ് സമയം ചെലവഴിക്കുന്നത്. മനസ്സമാധാനം പൂര്‍ണ്ണമായും നശിച്ച അവസ്ഥ. കയ്യിലുള്ള കൊന്തയുടെ മണികള്‍ സംസാരിക്കുന്നതിനിടയിലും ഉരുളുന്നുണ്ട്. എലീനയും എല്‍ട്ടനും യെഎസ്സില്‍ നേഴ്സായി ജോലിചെയ്യുകയാണ്. നല്ല ഓജസ്സുള്ള രണ്ടു കുട്ടികളും അവരുടെ രണ്ടു പൂച്ചകളുമടങ്ങുന്നതാണ് കുടുംബം. എലീനയുടേയും എല്‍ട്ടന്റേയും മാതാപിതാക്കളെ കാണാനായും നാടിനോടുള്ള ബന്ധം കുട്ടികള്‍ക്ക് അറ്റുപോകാതിരിക്കാനായും ഓരോ വര്‍ഷവും അവര്‍ നാട്ടിലെത്താറുണ്ട്. ഇരുവരുടേയും മാതാപിതാക്കളും കുഞ്ഞു...