വൃദ്ധിയാകാത്ത മനസ്സ് OCD

വൃദ്ധിയാകാത്ത മനസ്സ് OCD( Obsessive Compulsive Disorder) നെ ക്കുറിച്ച് മുമ്പും പല കൗണ്‍സലിംഗ് ഡയറികളിലും പരാമര്‍ശിച്ചിട്ടുള്ളതാണ്. സ്വയം നിബന്ധനകള്‍ക്ക് (Conditions) വിധേയമായി ജീവിക്കുന്ന അവസ്ഥയാണിത്. അത്തരം നിബന്ധനകള്‍ക്ക് അണുവിട മാറ്റമുണ്ടാകാനോ അപൂര്‍ണ്ണമാകാനോ പാടില്ല എന്നതാണ് OCD ഉള്ളവരില്‍ മിക്കവരുടേയും പ്രശ്നം. അനിയന്ത്രിതമായ നിര്‍ബന്ധചിന്തകളുടെ പ്രേരണയില്‍ പ്രിയപ്പെട്ടവരെ ചീത്തവിളിക്കുകയൊ അപമാനിക്കുകയൊ ചെയ്യുക, കടുത്തവിശ്വാസിയായിരുന്നിട്ടും ദൈവനിന്ദാപരമായി ചിന്തിക്കുക, പ്രകൃതിവിരുദ്ധ ലൈംഗീകചിന്തകള്‍ മനസ്സിനെ വേട്ടയാടുക, രോഗബാധയുണ്ടാകുമെന്ന പേടിയില്‍ നിരന്തരം ശരീരഭാഗങ്ങള്‍ ശുദ്ധീകരിക്കുക, ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്തില്ല എന്ന ചിന്തയില്‍ ആവര്‍ത്തിച്ച് പരിശോധിച്ചുകൊണ്ടേയിരിക്കുക, നിഗൂഢമായ കാര്യങ്ങള്‍ ചെയ്യുക, സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ ചിന്തിക്കുന്നതിലുള്ള കുറ്റബോധത്താല്‍ വല്ലാതെ വിഷമാവസ്ഥയിലാകുക, പ്രകൃതിവിരുദ്ധമായെതൊ കുടുംബാംഗങ്ങളുമായൊ രതിവൈകൃതചിന്തകള്‍ വിഭ്രാന്തിയിലാക്കുകയൊക്കെയാണ് OCD യുള്ളവരുടെ സാധാരണ ലക്ഷണങ്ങള്‍. മാനസീകവ്യഥയുടെ ഉച...