Posts

Showing posts from August, 2025

രതിവൈകൃത നിര്‍ബന്ധ ചിന്തകള്‍ (obsessive compulsive sexual thoughts)

Image
  രതിവൈകൃത നിര്‍ബന്ധ ചിന്തകള്‍ അനുപ്രിയയ്ക്ക് ഓട്ടിസ്റ്റിക്ക് സ്പ്ക്ട്രം ഡിസ്ഓര്‍ഡറിന്റെ പ്രശ്നങ്ങളുണ്ട്. അവളുടെ ശാരീരികഘടനയിലും സംസാരത്തിലും ചെറിയരീതിയില്‍ അത് പ്രകടമാണെങ്കിലും അവള്‍ ചെറുക്ലാസ്സിലെല്ലാം നന്നായി പഠിച്ചു.  പത്താംക്ലാസ്സില്‍ അവളുടെ വൈകല്യത്തെ മറികടന്ന് അവള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് ലഭിക്കുകയും ചെയ്തു.  പക്ഷെ പ്ലസ്സ് വണ്ണിലെത്തിയതോടെ ശ്രദ്ധ കുറഞ്ഞു. പെരുമാറ്റത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ അനുജത്തിയുമായി കളിച്ചിരുന്ന അവള്‍ തീരെ കളിക്കാതെയായി.  പഠിക്കുന്നതിനെക്കാള്‍ ഇഷ്ടം കൂട്ടുകാരുമായി ചാറ്റ് ചെയ്യാനാണ്. ഇടയ്ക്ക് ദേഷ്യം അനിയന്ത്രിതമാകും. ഉറക്കെ ഒച്ചവെക്കും. തൊണ്ടപൊട്ടുമാറ് അലറിക്കരയും. കടുത്ത ചീത്തവാക്കുകള്‍ കടന്നുവരും. അയല്‍പക്കത്തുള്ളവര്‍ കേള്‍ക്കുമെന്ന ചിന്തയൊന്നും അവള്‍ക്കില്ല.  അവര്‍ പലപ്പോഴും കാര്യമെന്തെന്നറിയാതെ ഓടിവരും. സങ്കല്പിക്കാനാകാത്ത തരത്തിലുള്ള ഹീനമായ കാര്യങ്ങളാണ് പറയുന്നത്. ആ അലര്‍ച്ചക്കൊടുവില്‍ അവളുടെ ശബ്ദം തന്നെ നിന്നുപോകുകയും ചെയ്യും.  മാതാപിതാക്കള്‍ക്ക് ഇതില്‍പ്പരം നാണക്കേടുണ്...