പീഡോഫീലിയ (ബാലപീഠകന്‍) (Child abuser, paedophilia)

പീഡോഫീലിയ (ബാലപീഠകന്‍) ആതിരയ്ക്ക് വയസ്സ് 12. കുട്ടിത്തം തുളുമ്പുന്ന മുഖമെങ്കിലും സങ്കടവും, കുറ്റബോധവും, അപമാനവുമെല്ലാം ആ കുഞ്ഞുമുഖത്ത് തളം കെട്ടി നില്ക്കുന്നു. കുറച്ച് ദിവസമായിട്ട് ഉറങ്ങാനാകുന്നില്ല. വെക്കേഷന്‍ ക്ലാസ്സുകളില്‍ ചേര്‍ന്നത് കൊണ്ട് കഴിഞ്ഞ അവധി കാലത്ത് പതിവ് പോലെ അവളെ അവളുടെ അമ്മവീട്ടിലേയ്ക്ക് വിട്ടില്ല. ക്ലാസ്സ് കഴിഞ്ഞാല്‍ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പോയിരിക്കുകയായിരുന്നു പതിവ്. ഒരു മാസം അങ്ങനെ കാര്യങ്ങള്‍ സുഖമമായി പോയി. ഒരുദിവസം ക്ലാസ്സ് കഴിഞ്ഞുവന്നപ്പോള്‍ ക്ഷീണമാണ് വീട്ടില്‍ പോയി കിടന്നുറങ്ങിക്കൊള്ളാം എന്ന് പറഞ്ഞപ്പോള്‍ അവളുടെ അമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. വൈകുന്നേരം അമ്മ ജോലി കഴിഞ്ഞെത്തുമ്പോള്‍ അവള്‍ ഉറക്കത്തിലുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും അവള്‍ കടയില്‍ വരാതെയായി. രാത്രി വീട്ടിലെത്തുമ്പോള്‍ ഉറങ്ങുന്ന ആതിരയെയാണ് കണ്ടിരുന്നത്. എന്തുകൊണ്ടാണിവള്‍ ഇങ്ങനെ ഉറങ്ങുന്നതെന്ന് അവളുടെ അച്ഛനോടവര്‍ പലവട്ടം ചോദിച്ചുവെങ്കിലും അയാള്‍ക്കും അതില്‍ അരുതാത്തതൊന്നും തോന്നിയില്ല. വെക്കേഷനൊടുവില്‍ അവളെ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടുത്തേയ്ക്ക് വിളിച...