രോഗം അപരനിലോ? (Anosognosia)
വിദേശത്ത് പലയിടത്തും ബിസിനസ്സ് സ്ഥാപനങ്ങള്‍ളുണ്ടായള്‍ക്ക്. പങ്കാളി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടറാണ്. മൂത്ത കുട്ടി എം.ബി.എ വിദ്യാര്‍ത്ഥിനിയാണ്. ഇളയ മകള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. ഭാര്യയ്ക്ക് സ്‌കിസോഫ്രനിയ ആണ്. കൗണ്‍സലിംഗ് വേണം. ശരിയാക്കിയെടുക്കാനാകുമോ എന്ന് സെഷന് ശേഷം പറയണം എന്നാണ് അയാളുടെ ആവശ്യം. ശാമിലിയുടെ കുട്ടിക്കാലം സുന്ദരമായിരുന്നു. വളരെയധികം സ്‌നേഹവും കരുതലുമുള്ള മാതാപിതാക്കളായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന അവളെ സര്‍ക്കാരുദ്ദേഗസ്ഥരായ മാതാപിതാക്കള്‍ എല്ലാവിധത്തിലും പ്രേത്സാഹിപ്പിച്ചു. നാട്ടിലെ ഏറ്റവും നല്ല മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് പാസ്സായ അവള്‍ സ്‌പെഷ്യാലിറ്റിയും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും നേടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഒരു സീനിയര്‍ പോസ്റ്റിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യസമയത്ത് തന്നെ ക്ലിനിക്കിലെത്തിയ ശാമിലിയോട്, ഭര്‍ത്താവ് വിളിച്ചിരുന്നു, എന്താണ് വിഷയം, എന്തുകൊണ്ടാണ് ശാമിലിയ്ക്ക് കൗണ്‍സലിംഗ് ആവശ്യമാണെന്ന് പറയുന്നത് എന്നെല്ലാമുള്ള എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര...