The girl who forgot to sing! (Yukthirekha)
പാടാന്‍ മറന്ന പാട്ടുകാരി സ്വാഭാവികവും, പ്രകൃതിദത്തവുമായ ഒരു കഴിവിനെ ഉന്മൂലനം ചെയ്യുവാൻ അച്ചടക്കവും, നിയന്ത്രണങ്ങളും ഏർപ്പെടുത്തുമ്പോൾ, അവിടെ നാശോന്മുഖമാകുന്നത് വ്യക്തികളിൽ അടങ്ങിയിരിക്കുന്ന സ്വത്വ ബോധമാണ്. സ്വത്വം നശിച്ചാൽ അവിടെ കയറിക്കൂടുന്ന ആർജ്ജിതഭാവങ്ങളെ ഉൾക്കൊള്ളുവാൻ മനസ്സ് വിസമ്മതിക്കുകയും, അതിൻ പ്രകാരം വ്യക്തി കുറ്റവാസനകളിലേക്കോ, ഒറ്റപ്പെടീലുകളിലേക്കോ വഴിമാറുകയോ ചെയ്യും. അങ്ങനെ വ്യക്തിത്വം നഷ്ടപ്പെട്ട ആൾ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയോ, അല്ലെങ്കിൽ അയാളിൽ വന്ന മാറ്റം കണ്ടുകൊണ്ടു സമൂഹം അയാളെ ഒറ്റപ്പെടുത്തുകയോ ചെയ്യും. അങ്ങനെ ജീവിതത്തെ നേരിടുവാൻ കഴിയാതെ അയാൾ ജീവിതത്തിൽ നിന്നും ഒളിച്ചോടുവാൻ തയ്യാറെടുക്കും. അങ്ങനെ ജീവിതത്തിൽ നിന്നും ഒറ്റപ്പെടീലുകളുടെ ലോകത്തിലേക്ക് കടന്നുവന്ന ഒരു യുവതിയുടെ അനുഭവമാണ് ഞാൻ ഇവിടെ കുറിക്കുവാൻ പോകുന്നത്. എല്ലാവരെയുംപോലെ വിവാഹത്തിന്റെ ആദ്യനാളുകളിൽ ഉന്മേഷവതിയായിരുന്നു രേണുക. സംഗീതത്തിനോട് അതിയായ അഭിനിവേശം ഉണ്ടായിരുന്ന അവൾക്കു ശാസ്ത്രീയമായി സംഗീതം അഭ്യസിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അത് തന്റെ പ്രിയതമനോട് അവൾ അവതരിപ്പിക്കുകയും, അ...