Porn Addiction and Family Life (സെക്‌സ് വീഡിയോ ആസക്തിയും കുടുംബജീവിതവും)
പോണ്‍ അഡിക്ടിന് ആരോഗ്യകരമായ കുടുംബ ജീവിതം സാധ്യമോ? സൈബര്‍ ലോകത്ത് സെക്‌സ് വീഡിയോ തിരയുന്നതും, നിരന്തരം കാണുന്നതുമെല്ലാം വ്യക്തിസ്വാതന്ത്ര്യമാണ്. പക്ഷെ ഈ വ്യക്തിസ്വാതന്ത്ര്യം നിരുപദ്രവകരമായ ഒരു കൃത്യമോ സമയംപോക്കോ മാത്രമായി അവശേഷിക്കുകയില്ല. കൗതുകത്തിന് വേണ്ടി മാത്രം ഒരു കൊച്ചു വീഡിയോ നോക്കിയ വ്യക്തി, ഒരു ഡോസ് മയക്കുമരുന്ന് ഉപയോഗത്തിലൂടെ മയക്കുമരുന്നിന്റെ അടിമയാകുന്നത് പോലെ പോണ്‍ വീഡിയോകളുടെ അടിമയായി മാറിന്നതായാണ് കണ്ടുവരുന്നത്. പ്രകൃതിവിരുദ്ധ ലൈംഗികരംഗങ്ങളാണ് ഭൂരിപക്ഷം പോണ്‍ വീഡിയോകളുടെയും ഉള്ളടക്കം. എന്നത്‌കൊണ്ട് തന്നെ അത്തരം വീഡിയോകളുടെ തുടര്‍ച്ചയായുള്ള ഉപയോഗം ഉപഭോക്താവിന്റെ തലച്ചോറിലും, ചിന്താരീതികളിലും, സമൂഹിക ഇടപെടലുകളിലും എല്ലാം പ്രതിഫലിക്കുകതന്നെ ചെയ്യും. തന്നില്‍ വന്നുപെട്ട മാറ്റങ്ങളുടെ തീവ്രതയെക്കുറിച്ച് ആ വ്യക്തിയ്ക്ക് മനസ്സിലായെന്നുവരികയുമില്ല. സൈബര്‍ ഇടങ്ങളിലെ സെക്‌സ് വീഡിയോകള്‍ ഹാനികരമല്ലയെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ ഇടയില്‍ കൂടുതല്‍പേരും. പക്ഷെ സെക്‌സ് വീഡിയോകളുടെ ഒരു സ്ഥിരം ഉപഭോക്താവിന്റെ കുടുംബജീവിതത്തെയും, സാമൂഹ്യജീവിതത്തേയും, വ്...