സൂരി നമ്പൂതിരിപ്പാടിന്റെ 'ഭ്രാന്ത്'
ലഹരികള്‍ പലവിധം. ലഹരിവിരുദ്ധദിനത്തില്‍ പലവരും ജീവിതം നശിപ്പിക്കുന്ന മദ്യത്തെക്കുറിച്ചും മയക്കുമരുന്നിനെക്കുറിച്ചും സംസാരിക്കുന്നു, ബനറുകള്‍ പ്രദര്‍ശിപ്പിക്കുന്നു, ലഹരിവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. വളരെ നല്ലത്. നമ്മുടെ നാട്ടില്‍ lock down മാറ്റിയ ദിവസത്തെ മദ്യത്തിന്റെ ഭീമമായ വില്പനയും, ഉപഭോക്താക്കളുടെ അച്ചടക്കത്തോടെയുള്ള അറ്റം കാണാത്ത വരിനില്പും ഒക്കെ നമ്മള്‍ കാണ്ടതാണ്. പരമദരിദ്രരാണ് ആ വരികളില്‍ അണിനിരന്നിരുന്നവരില്‍ പലരും എന്നത് സത്യമാണ്. മദ്യത്തിന് പകരം tech Savy ആയ പലരും Dark Web ല്‍ നിന്നും മറ്റും LSD ഡ്രഗ്ഗുകള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി സ്വയം ഉന്മാദത്തിന്റെ കൊടുമുടികള്‍ കീഴടക്കിക്കൊണ്ടിരുന്നു. മദ്യത്തെക്കാള്‍, മയക്കുമരുന്നിനെക്കാള്‍, കൊടിയ മരുന്നുകള്‍ വീട്ടിലിരുന്നു കുഞ്ഞുങ്ങള്‍ ഗെയിമുകളിലൂടെ കണ്ടെത്തി. IT engineers കൂടുതല്‍ കൂടുതല്‍ സാഹസീകമായ ഗെയിമുകള്‍ നിര്‍മ്മിച്ചുകൊട...