Posts

Showing posts from November, 2021

Introversion and its negative issues

Image
 

ആര്‍ട്ടിയേലിന്റെ വിഷമങ്ങള്‍

Image
  ആര്‍ട്ടിയേലിന്റെ വിഷമങ്ങള്‍ (PUBLISHED IN YUKTHIREGHA MAGACINE NOV2021) ആര്‍ട്ടിയേല്‍ എന്ന മാലാഖയുടെ പേര് അവനിട്ടത് അവന്റെ അമ്മയും അച്ഛനും ചേര്‍ന്നാണ്. മനുഷ്യന്റെ സങ്കടങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന മാലാഖയായി അവന്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഇപ്പോള്‍ 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.  പക്ഷെ ഇപ്പോള്‍ ആര്‍ട്ടിയേലിനെ ക്ലിനിക്കില്‍ കൊണ്ടുവന്നിരിക്കുന്നത് ഇവന്‍ വരുത്തിവെക്കുന്ന സങ്കടങ്ങളും കഷ്ടപ്പാടുകളും കുഴപ്പങ്ങളും പരിഹരിക്കുന്നതിനായി 'ആര്‍ട്ടിയേല്‍' മാലാഖയുടെ ജോലി എന്നെ ഏല്‍പ്പിക്കാനായിയാണെന്നതാണ് വിരോദാഭാസം. ആര്‍ട്ടിയേലിന്റെ അച്ഛന്‍ ചെറുപ്പനാളില്‍ പഠിക്കാന്‍ മിടുക്കനായിരുന്നില്ല. പത്താംക്ലാസ്സുപോലും പാസ്സാകാതെയായപ്പോഴാണ് മദ്രസയില്‍ ചേരാം എന്ന ആശയം വന്നത്. അത്യാവശ്യം ബഹുമാനവും വിലയും കിട്ടും എന്ന ധാരണയാണ് അതിന് അയാളെ പ്രേരിപ്പിച്ചത്. നീണ്ടനാളത്തെ മദ്രസാ പഠനത്തിനൊടുവില്‍ വെള്ളവസ്ത്രത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ആളെ ആ രൂപത്തില്‍ അംഗീകരിക്കാനോ ബഹുമാനിക്കാനോ ഒന്നും കുഞ്ഞുനാളിലെ  കൂട്ടുകാര്‍ക്ക് പറ്റുമായിരുന്നില്ല.  മണ്ടശിരോമണിയായ അവരുടെ കൂട്ടുകാരനെ ഒളിഞ്ഞും തെ...

കുഞ്ഞുങ്ങളെ കൂടെ ഉറക്കിയാല്‍

Image
കുഞ്ഞുങ്ങളെ കൂടെ ഉറക്കിയാല്‍ സുമുത്രയ്ക്ക് ഇടക്കിടയ്ക്ക് തലകറക്കവും ശര്‍ദ്ദിയും. സര്‍വ്വവിധ മെഡിക്കല്‍ ചെക്ക് അപ്പുകളും കഴിഞ്ഞു. ശാരീരികമായ കാരണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. അങ്ങനെ ഒരു ഡോക്ടറുടെ നിര്‍ദ്ദശപ്രകാരമാണ് എന്റെ ക്ലിനിക്കിലെത്തിയത്. സുമിത്രയുടേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. നിരന്തരം പൂജയും ജ്യോതിഷവും തുമ്പിതുള്ളലും പാമ്പാട്ടവും എല്ലാം അരങ്ങേറുന്ന തറവാട്. പഠിക്കാന്‍ അതിസമര്‍ത്ഥയായ സുമിത്ര എന്‍ജിനീയറിംഗിന് പഠിക്കുമ്പോഴാണ് മെല്‍ബിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. സൗഹൃദം വളര്‍ന്ന് പ്രണയമായി. സ്വാഭാവികമായിത്തന്നെ സുമിത്രയുടെ ബന്ധുജനങ്ങള്‍ അത് അംഗീകരിച്ചില്ല എന്ന് മാത്രമല്ല സുമിത്രയ്ക്കുള്ള സര്‍വ്വ സ്വാതന്ത്ര്യവും നിക്ഷേധിക്കുകയും ചെയ്തു. മാത്രമല്ല സുമിത്ര അന്യജാതിക്കാരനെ വിവാഹം കഴിക്കുന്ന പക്ഷം കുടുംബത്തില്‍ ദുര്‍മ്മരണം നടക്കും എന്ന് കുടുംബജ്യോതിഷി വിധിക്കുകയും ചെയ്തു. പക്ഷെ മെല്‍ബിന്റെ സൗഹാര്‍ദ്ദം സുമുത്രയില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജ്യോതിഷിയുടെ പ്രവചനമൊന്നും സുമിത്രയ്ക്ക് വിശ്വാസമായില്ല. സുമിത്ര ഒരു രാത്രിയില്‍ വീട്ടില്‍ നിന്നു...