പ്രതികാരദാഹിയായ കുട്ടി ( Publ. in Yukthirekha )
പ്രതികാരദാഹിയായ കുട്ടി വാര്‍ദ്ധക്യത്തിലോട്ടടുക്കുന്ന ഒരു ദമ്പതിമുത്തശ്ശനും, മുത്തശ്ശിയും തങ്ങളുടെ 7 വയസ്സുമാത്രം പ്രായമുള്ള ചെറുമകനുമായി എന്നെ കാണാന്‍ എത്തി. ബാല്യത്തിന്റെ പ്രസരിപ്പ് ഉണ്ടായിരുന്നെങ്കിലും അലസവും, ഗൗരവവും ഉദ്ദീപിപ്പിക്കുന്ന മുഖഭാവവും, ചേഷ്ടകളും ആയിരുന്നു അവന്റേത്. ചിരിക്കുവാന്‍ മറന്നുപോയ അവന്റെ ചെഞ്ചുണ്ടുകളില്‍ വിടരുന്നത് പ്രതികാരചിന്തയുടെ അഗ്നിനാളങ്ങള്‍ ആയിരുന്നു. സുഹൃത്തുക്കള്‍ ഇല്ലാതിരുന്ന അവന്‍ ആരോടും അടുപ്പം വച്ചുപുലര്‍ത്തിയിരുന്നില്ലായിരുന്നു. എല്ലാറ്റിനോടും, എല്ലാവരോടും ആക്രമണോത്സുകത കാണിച്ചിരുന്ന അവന്‍ പ്രത്യേകിച്ചു സ്ത്രീകളെ കഠിനമായ പകയോടെയാണ് കണ്ടിരുന്നത്. അവന്റെ അദ്ധ്യാപികമാരോടും അവന്‍ ഈ നിലപാട് വച്ചുപുലര്‍ത്തിപ്പോന്നിരുന്നു. അതിനാല്‍ അവര്‍ അവനെ ഒരു കുറ്റവാളിയെ പോലെ ആയിരുന്നു പരിഗണിച്ചിരുന്നതും. അതിനാല്‍ ഏവരില്‍ നിന്നും ഒറ്റപ്പെട്ട അവന്റെ കളിക്കൂട്ടുകാര്‍ ചെറു ഉപകരണങ്ങള്‍ ആയ ബ്ലേഡ്, സ്‌ക്രൂഡ്രൈവര്‍, അതുപോലെയുള്ള മറ്റു സാധനങ്ങളും ആയിരുന്നു. അവയെ അവന്‍ ഉപയോഗിച്ചിരുന്നത് പത്രങ്ങളിലോ, മാസികകളിലോ വരുന്ന ചിത്രങ്ങളുടെ മു...