Emotion- വികാരങ്ങള്‍
മനുഷ്യജീവിതം വികാരങ്ങളുടെ ഞാണിന്മേല്‍ കളികള്‍ക്കൊണ്ട് നിയന്ത്രിതമാണെന്ന് പറയാം. Emotion എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ചലിപ്പിക്കുകയെന്നതാണ്. ഓരോ വികാരങ്ങളും മനുഷ്യനെക്കൊണ്ട് പലതരം പ്രവര്‍ത്തി ചെയ്യിക്കും. ദേഷ്യം വന്നാല്‍ അഡ്രീനാലിന്റെ അളവ് കൂടുകയും ശരീരത്തില്‍ രക്തപ്രവാഹം അതികരിക്കുകയും തന്മൂലം ഊര്‍ജ്ജംകൂടുകയും വൈകാരികചിന്തകള്‍ക്ക് സമയം കൊടുക്കാതെ ആയുധങ്ങള്‍ കൈവശപ്പെടുത്തി ധ്രതഗതിയില്‍ പ്രതികരിക്കുകയും ചെയ്യും. ഭയം പിടികൂടുമ്പോള്‍ കാലുകളിലെ വലീയ എല്ലുകളിലേക്ക് രക്തപ്രവാഹം കൂടുകയും ഓടിരക്ഷപ്പെടാനുള്ള പ്രവണതയുണ്ടാവുകയും ചെയ്യും. മുഖത്തെ രക്തമെല്ലാം ചോര്‍ന്നുപോയി കാലുകള്‍ ഒളിച്ചിരിക്കുന്നതിനുള്ള സാദ്ധ്യത തേടാനുതകുംവിധം ഒരു നിമിഷം മരവിച്ചുപോകുകയും ചെയ്‌തേക്കാം. തലച്ചോറിലെ വൈകാരികസ്ഥാനങ്ങളില്‍ ഹോര്‍മോണുകളുടെ ഉത്പാദനം കൂടുകയും നേരിടുന്ന പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ പാകത്തിന് ശരീരം വളരെ ജാഗ്രതാവസ്ഥയിലാകുകയും ചെയ്യും. സന്തോഷം തലച്ചോറിലെ നെഗറ്റീവ് വികാരങ്ങളുടെ ഭാഗത്ത് പ്രവര്‍ത്തനം കൂട്ടുകയും അവിടെ ലഭ്യമാകുന്ന ഊര്‍ജ്ജത്തിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ...