Emotion- വികാരങ്ങള്‍
മനുഷ്യജീവിതം വികാരങ്ങളുടെ ഞാണിന്മേല്‍ കളികള്‍ക്കൊണ്ട് നിയന്ത്രിതമാണെന്ന് പറയാം. Emotion എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ചലിപ്പിക്കുകയെന്നതാണ്. ഓരോ വികാരങ്ങളും മനുഷ്യനെക്കൊണ്ട് പലതരം പ്രവര്‍ത്തി ചെയ്യിക്കും.
ദേഷ്യം വന്നാല്‍ അഡ്രീനാലിന്റെ അളവ് കൂടുകയും ശരീരത്തില്‍ രക്തപ്രവാഹം അതികരിക്കുകയും തന്മൂലം ഊര്‍ജ്ജംകൂടുകയും വൈകാരികചിന്തകള്‍ക്ക് സമയം കൊടുക്കാതെ ആയുധങ്ങള്‍ കൈവശപ്പെടുത്തി ധ്രതഗതിയില്‍ പ്രതികരിക്കുകയും ചെയ്യും.
ഭയം പിടികൂടുമ്പോള്‍ കാലുകളിലെ വലീയ എല്ലുകളിലേക്ക് രക്തപ്രവാഹം കൂടുകയും ഓടിരക്ഷപ്പെടാനുള്ള പ്രവണതയുണ്ടാവുകയും ചെയ്യും. മുഖത്തെ രക്തമെല്ലാം ചോര്‍ന്നുപോയി കാലുകള്‍ ഒളിച്ചിരിക്കുന്നതിനുള്ള സാദ്ധ്യത തേടാനുതകുംവിധം ഒരു നിമിഷം മരവിച്ചുപോകുകയും ചെയ്‌തേക്കാം. തലച്ചോറിലെ വൈകാരികസ്ഥാനങ്ങളില്‍ ഹോര്‍മോണുകളുടെ ഉത്പാദനം കൂടുകയും നേരിടുന്ന പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ പാകത്തിന് ശരീരം വളരെ ജാഗ്രതാവസ്ഥയിലാകുകയും ചെയ്യും.
സന്തോഷം തലച്ചോറിലെ നെഗറ്റീവ് വികാരങ്ങളുടെ ഭാഗത്ത് പ്രവര്‍ത്തനം കൂട്ടുകയും അവിടെ ലഭ്യമാകുന്ന ഊര്‍ജ്ജത്തിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തന്മൂലം മനോവിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള ചിന്തകള്‍ ശാന്തമാകുകയും ചെയ്യും. തന്മൂലം വിഷാദാത്മകമായ വിരാങ്ങളില്‍ നിന്നും കരകയറാനും സഹായകരമാകും. പിന്നീട് ജീവിതം കൂടുതല്‍ ലക്ഷ്യബോധത്തോടെ മുന്നോട്ടുകൊണ്ടുപോകാനും ജീവിതം ആസ്വാദ്യകരമാക്കാനും സഹായിക്കും.
സ്‌നേഹം: ഇത് തരളഭാവമാണ്. ജീവിതത്തെയും രതിയേയും ആസ്വദിക്കാനും സംതൃപ്ത ജീവിതം നയിക്കാനുമായി പാരാസിബതറ്റിക് ഉത്തേജനം നടക്കുന്നു. ശാന്തതയും ആസ്വാദനവും സാദ്ധ്യമാകുന്നു. ബന്ധങ്ങള്‍ ആസ്വാദ്യകരമാകുന്നു.
ആശ്ചര്യം: കണ്ണുകള്‍ വിടരുകയും കൂടുതല്‍ പ്രകാശം റെക്ടീനയില്‍ കൂടി പ്രവേശിക്കാനും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിക്കാനും സാദ്ധ്യമാകുന്നു.
സങ്കടം: ജീവിതത്തില്‍ വന്നുപെടുന്ന വേര്‍പാടുകളും നഷ്ടങ്ങളുമായി സമചിത്തതയോടെ നേരിടാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ metabolsim ത്തെ കുറക്കുകയും സന്തോഷകരമായ കാര്യങ്ങളില്‍ ഇടപെടാന്‍ വിമുഖത പ്രകടിപ്പിക്കയും ചെയ്യും. തന്മൂലം തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് വേണ്ടത്ര സങ്കടപ്പെടാനും കഴിയുന്നു. ഊര്‍ജ്ജം വീണ്ടെടുത്താല്‍ കൂടുതല്‍ ചിന്തിക്കാനും അത് മറികടക്കാനുമുള്ള മാര്‍ഗ്ഗങ്ങളും ആരായാന്‍ ഉപകരിക്കും.
ത്രേസ്യ എൻ ജോൺ
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam
Tess ..what is the diffrence between the feelings and emotions?
ReplyDelete