ANXIETY AND ILLNESS
ഉത്ക്കണ്ഠ ആയുസ്സ് കുറക്കില്ലെ? ഉത്ക്കണ്ഠ ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനായി നമ്മെ പ്രാപ്തമാക്കുന്ന വികാരമാണ്. പക്ഷെ ഇതേ ഉത്ക്കണ്ഠ അമിതമാകുകയോ, നിരന്തരം ഉത്ക്കണ്ഠാകുലരാകുകയോ ചെയ്താല്‍ രോഗിയായി മാറാന്‍ വേറെ കാരണമേതുമാവശ്യമില്ല. നിരന്തരമായ ഉത്ക്കണ്ഠ മനഃക്ലേശം കൂട്ടിക്കൊണ്ടിരിക്കും. പ്രതിരോധശേഷികുറക്കും. തന്മൂലം ക്യാന്‍സര്‍, ആത്മ, വൈറല്‍ ഇന്‍ഫക്ഷന്‍സ്, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുകയോ, കൂടുകയോ ചെയ്യും. തീവ്രമായ മനഃക്ലേശം അനുഭവിക്കുന്നവര്‍ക്ക് ഓര്‍മ്മക്കുറവുണ്ടാകാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. ജലദോഷംപോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാദ്ധ്യതയും ഉത്ക്കണ്ഠാകുലര്‍ക്ക് കൂടുതലാണ്. സ്ഥിരമായി ഗാര്‍ഹീകകലഹമുള്ള ദമ്പതിമാരില്‍ നടത്തിയ പഠനപ്രകാരവും രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത വഴക്കാളികളില്‍ കൂടുതലാണെന്നാണ് കാണിക്കുന്നത്. രോഗപ്രതിരോധശക്തി കുറയ്ക്കുക മാത്രമല്ല cardiovascular സിസ്റ്റത്തിനും ദോഷകരമാണ്. മാനസീകപിരിമുറുക്കവും പേടിയും ഉത്ക്കണ്ഠയും മനസ്സമാധാനത്തോടൊപ്പം ആയുസും കുറക്കുമെന്നത്‌കൊണ്ട് ശാന്തശീലര...