റയാനയുടെ ദുഖം
റയാനയുടെ മാതാപിതാക്കള്‍ അറിയപ്പെടുന്ന ഡോക്ടര്‍മാരാണ്. അവരുടെ ജോലിയോട് റയാനയ്ക്ക് മതിപ്പാണെങ്കിലും സാഹിത്യത്തോടായിരുന്നു അവള്‍ക്ക് ഇഷ്ടവും അടുപ്പവും എല്ലാം. സ്‌കൂളില്‍ പോകാന്‍ തുടങ്ങും മുമ്പെ തുടങ്ങിയതാണ് അവളുടെ സാഹിത്യപ്രണയം. രണ്ടാം ക്ലാസ്സിലെത്തിയപ്പോഴേക്കും കിട്ടിയ ബാലസാഹിത്യമത്രയും വായിച്ചുതീര്‍ത്തിരുന്നു. പിന്നെ വായന കുറച്ചുകൂടി ഗൗരവമുള്ളതായി. ഭക്ഷണം കഴിക്കണമെങ്കിലും ഉറങ്ങണമെങ്കിലുമൊക്കെ റയാനയ്ക്ക് പുസ്തകം വേണം. അവള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്ന റയാനയല്ല, മറിച്ച് അമ്മയ്ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്നത് റയാനയാണ്. അവള്‍ നാലില്‍ എത്തിയപ്പോള്‍ റയാനയക്ക് ഒരു സഹോദരന്‍ ജനിച്ചു. തനിക്ക് കളിക്കാന്‍ ഒരാളെ കിട്ടിയപ്പോള്‍ അവള്‍ മതിമറന്നാഹ്ലാദിച്ചു. സദാ കുഞ്ഞിന് കാവലിരിക്കാന്‍ തുടങ്ങി. റോജിന്‍ എന്ന് അവനെ പേരുചൊല്ലി വിളിച്ച്ത് അവളാണ്. ഇപ്പോള്‍ റയാനയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാകുന്നില്ല. തീരെ സംസാരിക്കാറില്ല. പാഠപുസ്തകം തുറക്കുന്നില്ല. മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതില്‍ കുറവൊന്നുമില്ലതാനും. എന്തെങ്കിലും ചോദിച്ചാല്‍ ...