റയാനയുടെ ദുഖം

 റയാനയുടെ മാതാപിതാക്കള്‍ അറിയപ്പെടുന്ന ഡോക്ടര്‍മാരാണ്.  അവരുടെ ജോലിയോട് റയാനയ്ക്ക് മതിപ്പാണെങ്കിലും സാഹിത്യത്തോടായിരുന്നു അവള്‍ക്ക് ഇഷ്ടവും അടുപ്പവും എല്ലാം. സ്‌കൂളില്‍ പോകാന്‍ തുടങ്ങും മുമ്പെ തുടങ്ങിയതാണ് അവളുടെ സാഹിത്യപ്രണയം. രണ്ടാം ക്ലാസ്സിലെത്തിയപ്പോഴേക്കും കിട്ടിയ ബാലസാഹിത്യമത്രയും വായിച്ചുതീര്‍ത്തിരുന്നു. പിന്നെ വായന കുറച്ചുകൂടി ഗൗരവമുള്ളതായി.  ഭക്ഷണം കഴിക്കണമെങ്കിലും ഉറങ്ങണമെങ്കിലുമൊക്കെ റയാനയ്ക്ക് പുസ്തകം വേണം.  അവള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്ന റയാനയല്ല, മറിച്ച് അമ്മയ്ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്നത് റയാനയാണ്.  അവള്‍ നാലില്‍ എത്തിയപ്പോള്‍ റയാനയക്ക് ഒരു സഹോദരന്‍ ജനിച്ചു.  തനിക്ക് കളിക്കാന്‍ ഒരാളെ കിട്ടിയപ്പോള്‍ അവള്‍ മതിമറന്നാഹ്ലാദിച്ചു. സദാ കുഞ്ഞിന് കാവലിരിക്കാന്‍ തുടങ്ങി. റോജിന്‍ എന്ന് അവനെ പേരുചൊല്ലി വിളിച്ച്ത്  അവളാണ്.



ഇപ്പോള്‍ റയാനയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാകുന്നില്ല. തീരെ സംസാരിക്കാറില്ല. പാഠപുസ്തകം തുറക്കുന്നില്ല. മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതില്‍ കുറവൊന്നുമില്ലതാനും.  എന്തെങ്കിലും ചോദിച്ചാല്‍ സംസാരിക്കാതെ തല ആട്ടി കാണിക്കുകയോ മുളുകയോ ഒക്കെയാണ് ചെയ്യുന്നത്. പലപ്പോഴും ഉത്തരം വരുന്നത് വളരെ സമയം കഴിഞ്ഞാണ്.  തന്നോട് റയാനയ്ക്ക് ഭയമാണോ അതോ ദേഷ്യമാണോ എന്നൊന്നും അച്ഛനും മനസ്സിലാകുന്നില്ല.  ഇനി ഇപ്പോള്‍ അവള്‍ക്ക് അനുജനോട് സഹോദരവൈര്യ(ശെുഹശിഴ ൃശ്മഹൃ്യ) ആണോ എന്നും സംശയമുണ്ടവര്‍ക്ക്. തങ്ങളുടെ മകള്‍ മറ്റേതോ ലോകത്ത് വിഹരിക്കുകയാണോ, ഏതെങ്കിലും പ്രണയബന്ധത്തിലാണോ അതോ മനോരോഗംതന്നെ പിടികൂടിയോ എന്നും അവര്‍ സംശയിച്ചു. റയാനയെ ഒരു മനോരോഗവിദഗ്ദന്റെ സഹായം തേടുന്നത് അവര്‍ക്ക് അചിന്തനീയമാണ്. ആവുന്നത്ര കുഞ്ഞുങ്ങളെ ആരോഗ്യത്തോടെ വളര്‍ത്തണം എന്ന ആഗ്രഹമായിരുന്നു ഇരുവര്‍ക്കും എവിടെയാണ് അക്ഷരതെറ്റ് പറ്റിയത് എന്ന് നിര്‍ണ്ണയിക്കാനാവുന്നില്ല. 


 ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ റയാന പ്രതികരിച്ചു.   റയാനാക്ക് 20 വയസ്സു കഴിഞ്ഞു. നന്നെ മെലിഞ്ഞുണങ്ങിയ ശരീരവും സാമാന്യത്തില്‍ കൂടുതല്‍ വലിപ്പമുള്ള കണ്ണുകളും. സംസാരിക്കാന്‍ നന്നെ കഷ്ടപ്പെടുംപോലെ തോന്നി. സംസാരത്തില്‍ വൈകല്യമുണ്ടെന്ന് തോന്നുംവിധം  ഇടയ്ക്കെല്ലാം വാക്കുകള്‍ക്ക് വേണ്ടി തപ്പിത്തടയുന്നു. മുഖത്ത് തളം കെട്ടിയ ശോകഭാവം.   ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത റയാനയുടെ ഭാഷാജ്ഞാനം സംസാരത്തില്‍ പ്രകടമായിരുന്നില്ല.  


വാക്കുകള്‍ വളരെ കുറച്ചുമാത്രം, കാര്യമാത്രപ്രസക്തമായി ആണ് റയാന ഉപയോഗിക്കുന്നത്.  സംസാരിക്കാനുള്ള ബുദ്ധിമുട്ടാണോ, ചിന്തകള്‍ വാക്കുകളായി പുറത്തു വരാത്തതാണോ,  അതോ തീരെ സംസാരിക്കാത്തത് കൊണ്ടുള്ള കുഴപ്പമാണോ എന്ന് വേര്‍തിരിച്ചറിയാനാകുന്നില്ല. 

റയാനയ്ക്ക് സംസാരിക്കാന്‍ വേണ്ടത്ര സമയം കൊടുത്ത്  പതുക്കെ പതുക്കെ അവളോടടുത്തു.  റയാനയുടെ ഓര്‍മ്മകളിലൂടെ പലവട്ടം സഞ്ചരിച്ചിട്ടും അവിടെയെങ്ങും തന്നെ റയാനയുടെ ഈ തീവ്രമായ അന്തര്‍മുഖത്വത്തിന് കാരണമേതും കണ്ടെത്താനായില്ല.  ഭൂതകാലത്തിലൊരു പുനഃക്രമീകരണസ്ഥാനമേതുമില്ലയെന്ന് വ്യക്തം.  അവിടെല്ലാം സസൂക്ഷം നിരീക്ഷിച്ചിട്ടും റയാനയ്ക്ക് ആരോടും വിരോദമോ ദേഷ്യമോ നെഗറ്റീവ് ചിന്തകളോ കണ്ടെത്താനായില്ല.  


പക്ഷെ അവളുടെ  സ്വ്പ്നങ്ങള്‍  വളരെ മനോഹരമായിരുന്നു. തനിക്ക് എന്താണോ പറ്റാത്തത് അതെല്ലാം നിഷ്പ്രയാസം ചെയ്യുന്ന ഒരു വളരെ മനോഹരിയായ പെണ്‍കുട്ടി. ആ പെണ്‍ക്കുട്ടിയ്ക്ക് നിരവധി സുഹൃത്തുക്കളുണ്ട്. സംസാരപ്രിയയായ അവള്‍ക്ക് സ്റ്റേജിനോടോ മേലധികാരികളോടോ ഭയമില്ലെന്ന് മാത്രമല്ല ഉള്ളിലെ ചിന്തകള്‍ അനസ്യൂതം വാഗ്‌വൈഭവത്തോടെ അവതരിപ്പിക്കാന്‍ സാമര്‍ത്ഥയുമാണ്. അത്തരമൊരു കുട്ടിയ്ക്ക് തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും ചുറ്റുമുള്ളവരെ കേള്‍ക്കാനും കഴിയും. തുടര്‍പ്പഠനമോ ജോലിയോ ഒന്നും ഒരു വിഷയമായിരിക്കുകയില്ല. ആ സ്വപ്നലോകത്തിലെ പെണ്‍ക്കുട്ടിയ്ക്ക് മാത്രമെ തന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്ക് അഭിമാനം തോന്നും വിധം ജീവിക്കാനാവു. 

റയാന ഇത്രയും പറയുമ്പോഴും വാക്കുകള്‍ തപ്പിത്തടഞ്ഞു. പക്ഷെ ഇതൊന്നും തനിക്കാവുന്നില്ലല്ലൊ, തന്റെ മാതാപിതാക്കളുടെ സല്‍പ്പേരിന് കളങ്കമാകുംവിധമാണല്ലൊ തന്റെ ജീവിതം പെയ്ക്കൊണ്ടിരിക്കുന്നത് എന്ന ദീവ്രദുഖം അവളുടെ കവിളിലൂടെ നിസ്സഹായതയുടെ ചുടുകണ്ണീരായി ഒഴികിക്കൊണ്ടിരുന്നു.  


എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന Mental Block ചിലര്‍ക്കെങ്കിലും അറിയുമായിരുക്കും. ചിലപ്പോള്‍ പ്രഭാഷണം നടത്തുന്നവര്‍ക്കും സംസാരിക്കാന്‍ പറ്റാതെ ഈ അവസ്ഥയിലായെന്ന് വരും.  ഇവിടെ റയാനയുടെതും ഒരു Mental Block ആണ്. മനസ്സിനുള്ളില്‍ ഒരാള്‍ ജീവിക്കുക. യഥാര്‍ത്ഥ ജീവിതത്തില്‍ അതിനൊന്നും പറ്റാതെയിരിക്കുക. 


റയാനയുടെ കണ്ണുനീരില്‍ പ്രതീക്ഷയുടെ തീനാളമുണ്ടായിരുന്നു. മനസ്സിലെ തിളങ്ങുന്ന പെണ്‍കുട്ടിയെ റയാനയുടെ ജീവിതത്തിലേയ്ക്ക് ആവാഹിക്കുന്ന മന്ത്രക്രിയയാണിനി വേണ്ടത്. അതിന് സൈക്കോതെറാപ്പിയും ഹിപ്പ്നോതെറാപ്പിയും സഹായകമായി.  അവസാന ദിവസത്തെ സെഷന് രണ്ടുമണിക്കൂറുകളോളും നീണ്ടുവെങ്കിലും കഴിഞ്ഞപ്പോള്‍ റയാനയുടെ സ്വപ്നലോകത്തിലെ ആ മനോഹരിയായ, സംസാരപ്രിയയായ, മറ്റു പല സവിശേഷതകളുമുള്ള ഒരു പെണ്‍ക്കുട്ടിയായി മാറിയിരുന്നു.  റയാനയുടെ മാറ്റം വളരെ പ്രകടമായിരുന്നു. ചോദ്യങ്ങള്‍ക്ക് first signal system ( ആഗ്യങ്ങളോ, പലതരം മൂളലുകളോ) ഉപയോഗിച്ചിരുന്ന റയാന  Second Signal System ( സംസാരഭാഷ ) ഉപയോഗിച്ചാണ് മറുപടി കൊടുത്തത്. ഒപ്പം ശാരീരഭാഷ അടിമുടി മാറിയിരുന്നു. തങ്ങളുടെ പൊന്നുമോളെ ഊര്‍ജ്ജ്വസ്വലതയോടെ കിട്ടിയതില്‍ ആ മാതാപിതാക്കള്‍ക്കുണ്ടായ സന്തോഷം ആലിംഗനങ്ങളായി പ്രകടമായി. കൈവിട്ടുപോകുമായിരുന്ന ഒരു വളരെ നല്ല വ്യക്തിത്വത്തെ നേര്‍വഴിക്ക് തിരിച്ചുവിടാനായതില്‍ എനിക്കും ഏറെ സന്തോഷം തോന്നി. എന്റെ ക്ലിനിക്കല്‍ ജീവിതത്തിലെ വേറിട്ടൊരനുഭവമായി റയാന.  നാളെ സമൂഹത്തില്‍ വ്യക്തിമുദ്രപതിപ്പിക്കുന്ന ഒരു വ്യക്തിയായി മാറുമവള്‍ എന്ന പ്രതീക്ഷയോടെ അവരെ യാത്രയാക്കി. 


 അന്തര്‍മുഖത്വം വളരെ ശക്തമായ ഒരു Personality type ആണ്. ചിന്തകള്‍ ക്രീയാത്മകമായ അത്തരം അന്തര്‍മുഖരായ ശാസ്ത്രജ്ഞരും ചിന്തകരും മാനവസംസ്‌കൃതിയിലുടനീളം വിലപിടിച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. പക്ഷെ ചിന്തകള്‍ നിഷേധദിശയില്‍ സഞ്ചരിച്ചാല്‍ ആ വ്യക്തി കണ്ടുപിടിക്കുന്നത് തന്റെ വ്യക്തിത്വത്തിലെ ന്യൂനതകളായിരിക്കും. പിന്നെ അവിടുന്നങ്ങോട്ട് സൈക്കോസിസിലേയ്ക്ക് ദൂരം കൂടുതലുണ്ടാവുകയില്ല. കാരണം എന്താണ് മനസ്സിലെ ചിന്തകളെന്ന് അത്തരക്കാര്‍ ഒരിക്കലും ആരോടും പങ്ക് വെക്കുകയില്ല എന്നതാണ്. അതുകൊണ്ടുതന്നെ പരിഹാരമോ സഹായമോ ലഭിക്കുകയുമില്ല. ചിലപ്പോഴെങ്കിലും അന്തര്‍മുഖത്വം എന്തെങ്കിലും കാരണങ്ങള്‍ക്കൊണ്ട് ആര്‍ജ്ജിച്ചതായിരിക്കാം.  അത്തരം കേസ്സുകളില്‍ കൗണ്‍സലിംഗ് ചെയ്ത് അവരെ ശരിയായ ദിശയിലേയ്ക്ക് എത്തിക്കേണ്ടതാണ്.

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/ Kayamkulam  -8547243223

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

Active Entertainment and Passive Entertainment

bullying