Posts

Showing posts from October, 2024

ദുരന്തസ്മരണകള്‍ളോട് വിട

Image
 ദുരന്തസ്മരണകള്‍ളോട് വിട മനുഷ്യന്റെ വ്യക്തിത്വം നിയന്ത്രിക്കുന്നത് അവന്റെ ഇന്ദ്രീയങ്ങള്‍ വഴി തലച്ചോറിലെത്തുന്ന സന്ദേശങ്ങളാണ്.  ഓരോ ശബ്ദവും, ചിത്രവും, ഗന്ധവും, സ്പര്‍ശനവും രുചിയുമെല്ലാം പരസ്പരം ആശയവിനിമയം ചെയ്തതിന്റെ ആകെത്തുകയാണ് ആ നിമിഷത്തിലെ വ്യക്തി.  തലച്ചോറിലെത്തുന്ന സന്ദേശങ്ങളില്‍ ഹാനികരമായ വിധത്തില്‍ എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ അത്തരം സന്ദേശങ്ങള്‍ തലച്ചോറില്‍ പ്രതിബിംബിക്കുകയും ആ വ്യക്തിയുടെ ചിന്താരീതിയിലും സ്വഭാവത്തിലും വ്യതിയാനം സംഭവിക്കുകയും ചെയ്തേക്കാം. എന്താണ് തനിക്ക് പറ്റിയതെന്നോ എങ്ങനെ അതില്‍നിന്നും കരകയറാമെന്നോ യാതൊരു ഊഹവും കാണുകയുമില്ല.  മോനു എന്നാണ് അവനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്.  സ്‌കൂള്‍ കലോത്സവങ്ങളില്‍ നിറഞ്ഞുനിന്ന പ്രതിഭ. സഹപാഠികളുടേയും അദ്ധ്യാപകരുടേയും അഭിമാനവും അഹങ്കാരവുമായ മോനുവിന്റെ വടിവൊത്ത ശരീരവും അനായാസ ചലനങ്ങളും ഭാവപകര്‍ച്ചയുമെല്ലാം മറ്റു പലര്‍ക്കും അസൂയയ്ക്കാണു വഴിമരുന്നിട്ടത്. പ്ലസ്സ് 2 വരെ അവന് സ്വാഭിമാനത്തിന് അതിരുകളില്ലായിരുന്നു.  അദ്ധ്യാപകരുടെ പ്രശംസകള്‍ വേണ്ടതിലേറെ അനുഭവിച്ചിരുന്ന അവന്‍ വളരെ പ്രതീക്ഷകളോടെയാണ് തമി...

നിര്‍ബന്ധ ചിന്തകളുടെ തടവറ (ഓരോObsessive compulsive Disorder (OCD)

Image
  നിര്‍ബന്ധ ചിന്തകളുടെ തടവറ നിക്കിനെ കുളിക്കാന്‍ മടിയാണ്.  എത്ര വഴക്ക് പറഞ്ഞിട്ടും കാര്യമില്ല. തീരെ അനുസരണയില്ല. ഇവന് അഹങ്കാരമല്ലാതെ പിന്നെന്താ? മനുഷ്യന് വൃത്തിയും വെടിപ്പും വേണ്ടേ. പട്ടികളും പൂച്ചകളും പക്ഷികളും എത്ര ഭംഗിയായാണ് ദേഹശുദ്ധി വരുത്തുന്നത്. വിയര്‍പ്പ് മണം അസഹനീയമായിരിക്കുന്നു. നിക്കിന്റെ പപ്പ മകനെ ശകാരിച്ചുനോക്കി, അടികൊടുത്തു. പട്ടിണിക്കിട്ടു. അവന്റെ കൂട്ടുകാരെക്കൊണ്ട് പറയിപ്പിച്ചു.  പക്ഷെ ഒരു കുലുക്കവുമില്ല.  നിക്കിന് 17 വയസ്സാണിപ്പോള്‍. +2 കഴിഞ്ഞശേഷം അവന് യാതൊന്നിനും താല്പര്യമില്ല. അവനെ പറഞ്ഞുമനസ്സിലാക്കി അനുസരണയും വൃത്തിയുമുള്ളവനാക്കി തുടര്‍ പഠനത്തിന് പ്രേരിപ്പിക്കണം.  അതിനായാണ് മാതാപിതാക്കള്‍ അവനെ കൗണ്‍സലിംഗിന് കൊണ്ടുവന്നിട്ടുള്ളത്.  അത്രയൊന്നും പ്രശ്നമുള്ള കേസ്സല്ല ഇതെന്ന ധാരണയിലാണ് അവന്റെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ തോന്നിയത്.  പക്ഷെ അവര്‍ പറയുന്നത് പോലുള്ള പ്രശ്നമല്ല നിക്കിന്റേതെന്ന് അവനോട് സംസാരിച്ചുതുടങ്ങിയപ്പോഴെ മനസ്സിലായി. നിക്കിന്റെ മടി കൊണ്ടൊ അഹങ്കാരം കൊണ്ടൊ അല്ല അവന്‍ കുളിക്കാത്തത്. കുളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ തലച്ചോറ്...