Posts

Showing posts from May, 2025

വിവാഹാചാരത്തിന്റെ ഇര

Image
 വിവാഹാചാരത്തിന്റെ ഇര ഗൗരിയും ഗൗരവ് രാജും കൗണ്‍സലിംഗിനെത്തിയത് തങ്ങള്‍ക്ക് തമ്മിലുള്ള സ്വരച്ചേര്‍ച്ച മാറ്റണം എന്ന ആവശ്യവുമായാണ്.  വിവാഹിതരായിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആയുള്ളു.  ഇതിനിടയില്‍ ഈ യുവമിഥുനങ്ങള്‍ക്കിതെന്തുപറ്റിയെന്ന ആകാംക്ഷ എന്നെ പിടികൂടി.   ഗൗരിയുടേയും ഗൗരവിന്റേയും വിവാഹം പൂര്‍ണ്ണമായും ഗൗരിയുടെ മാതാപിതാക്കളുടേയും ജ്യോതിഷിയുടേയും തീരുമാനപ്രകാരമാണ് നടന്നതെന്ന് മനസ്സിലായി. ഏകദേശം 8 മാസങ്ങളോളം അവര്‍ വിവാഹനിശ്ചയശേഷം ഫോണിലൂടെ സംസാരിക്കുമായിരുന്നു.   ആദ്യം സംസാരിച്ച നിമിഷം മുതല്‍ തന്നെ സ്വരം ഒരിക്കലും ചേരുമായിരുന്നില്ല എന്നത് അവര്‍ക്ക് തന്നെ അറിയാമായിരുന്നില്ലെന്ന് തോന്നി.  ഗൗരി ദേഷ്യപ്പെട്ടു സംസാരിച്ചപ്പോഴെല്ലാം അവന്‍ ചോദിച്ചു എന്നെ ഇഷ്ടമാണോ? അതോ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണോ വിവാഹം കഴിക്കുന്നത് എന്ന്.  ഒരിക്കലും അവള്‍ വ്യക്തമായ ഒരുത്തരം പറഞ്ഞില്ല. അമ്മയ്ക്ക് ഗൗരവിനെ ഇഷ്ടമാണെന്ന മറുപടി മാത്രം പലവട്ടം ആവര്‍ത്തിച്ചു.  ഗൗരിയുടെ അമ്മ ഒരു മിലിട്ടറി നേഴ്‌സായിരുന്നു.  ചെറുപ്പം മുതലെ അവര്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന ചട്ടം ...

ചങ്ങാതി മോശമായാല്‍?

Image
 ചങ്ങാതി മോശമായാല്‍? അവന് വയസ്സ് 10. സ്‌കൂളില്‍ കൂട്ടുകാരുമായി വഴക്കുണ്ടാക്കി. കീശയില്‍ കരുതിയ ഇരുമ്പ് കഷണം എടുത്ത് തലയ്ക്ക് നല്ലൊരു ഇടി കൊടുത്തു. തലമുറിഞ്ഞ് രക്തം തെറിച്ചു. ആകെ അലമ്പായി, നിലവിളിയായി. അദ്ധ്യാപകര്‍ക്ക് ആധിയായി.  പിന്നാലെ ഇടികൊണ്ട കുട്ടിയുടെ മാതാപിതാക്കളും ബന്ധജനങ്ങളും നാട്ടുകാരും കൂട്ടമായെത്തി. ഇടിച്ചവന്റെ അമ്മയുടെ ഫോണിലേയ്ക്ക് സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്റെ ഫോണ്‍ വന്നതെ അമ്മ തലകറങ്ങി വീണു.  ഷോണിന്റെ അച്ചന്‍ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണ് ജോലി ചെയ്യുന്നത്.   സ്വീഡിഷ് പൗരനാണവന്‍.   ഷോണിന്റെ മാതാപിതാക്കള്‍ കുഞ്ഞിന്റെ നാടുമായുള്ള ബന്ധം നിലനിര്‍ത്താനും മലയാളം പഠിക്കാനുമായാണ് അവനെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ത്തത്.  തുടക്കത്തില്‍ അവന്റെ ഇംഗ്ലീഷൊന്നും സഹപാഠികള്‍ക്ക് മനസ്സിലാകുമായിരുന്നില്ല. തിരിച്ച് ഷോണിനും അവന്റെ സഹപാഠികളുമായി ആശയവിനിമയം ബാലികേറാമലയായിരുന്നെങ്കിലും അവന്‍ വേഗം തന്നെ മലയാളം പഠിച്ചു. അപ്പൂപ്പനോടും അമ്മൂമ്മയോടും വളരെ സൗഹൃദത്തിലായി.  അവരുടെ കൂടെ തോട്ടത്തിലും  അടുക്കളയിലും സഹായിക്കാന്‍ അവന്‍ ഓടിനടന്നു.  അവ...