കൗമാരക്കാരും സെറ്റ് ചെയ്ത്‌കൊടുക്കപ്പെടുന്ന ദുരന്തങ്ങളും by THRESSIA N JOHN, HYPNOTHERAPIST AND COUNSELLING PSYCHOLOGIST

നമ്മുടെ ഇളം തലമുറയുടെ ''പ്രണയബന്ധങ്ങ''ളുടെ കുഴപ്പം ഇവരില്‍ ഒട്ടുമിക്കവരും പ്രണയത്തിലാവുന്നതല്ല. പകരം ആക്കപ്പെടുന്നതാണെന്നതാണ എന്നതാണ്. ആകാരത്തിലൊ, കഴിവുകളിലൊ, ഇടപെടലുകളിലൊ, പ്രവര്‍ത്തികളിലൊ ആകൃഷ്ടരായി പ്രണയബന്ധത്തിലായവര്‍ തുലോം കുറവാണ്. പകരം സുഹൃത്തുക്കളാലോ സുഹൃത്തുക്കളല്ലാത്തവരാലോ ''സെറ്റ്'' ചെയ്തു കൊടുക്കുന്ന ബന്ധങ്ങള്‍ മറ്റൊരു തരത്തില്‍ Arranged Marriage നെക്കാള്‍ കുഴപ്പങ്ങള്‍ നിറഞ്ഞതാണ്. Arranged Marriage ല്‍ ചുരുങ്ങിയ പക്ഷം മാതാപിതാക്കളൊ ബന്ധുജനങ്ങളോ കുറച്ചൊങ്കിലും പിന്നാമ്പുറക്കഥകള്‍ തിരക്കിയെന്നിരിക്കും. അല്ലെങ്കില്‍ പ്രഫഷണല്‍ കല്ല്യാണം മുടക്കികള്‍ ഉള്ളതും അതിനപ്പുറവും നാട്ടിലും വീട്ടിലും വിതരണം ചെയ്യുകയും ചെയ്യും. തന്റെ വരാനിരിക്കുന്ന ജീവിതപങ്കാളിയെക്കുറിച്ച് ഭാഗ്യമായ ഒരു ചെറുവിവരണമെങ്കിലും കിട്ടിയെന്നിരിക്കും. സെറ്റ് ചെയ്യപ്പെടുന്ന ബന്ധങ്ങള്‍ക്ക് ഒരു നിബന്ധനയെയുള്ളു. ആരെങ്കിലുമായി Affair ല്‍ ആണോ. തീരെ ഇളം പ്രായത്തിലുള്ള ഈ കൂട്ടിക്കൊടുപ്പുകാര്‍ക്ക് ഈ നേരമ്പോക്കു സെറ്റ് ചെയ്യല്‍ വഴി എത്ര വലീയ ദുരന്തമാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുത്ത...