കൗമാരക്കാരും സെറ്റ് ചെയ്ത്‌കൊടുക്കപ്പെടുന്ന ദുരന്തങ്ങളും by THRESSIA N JOHN, HYPNOTHERAPIST AND COUNSELLING PSYCHOLOGIST
നമ്മുടെ ഇളം തലമുറയുടെ ''പ്രണയബന്ധങ്ങ''ളുടെ കുഴപ്പം ഇവരില്‍ ഒട്ടുമിക്കവരും പ്രണയത്തിലാവുന്നതല്ല. പകരം ആക്കപ്പെടുന്നതാണെന്നതാണ എന്നതാണ്. ആകാരത്തിലൊ, കഴിവുകളിലൊ, ഇടപെടലുകളിലൊ, പ്രവര്‍ത്തികളിലൊ ആകൃഷ്ടരായി പ്രണയബന്ധത്തിലായവര്‍ തുലോം കുറവാണ്. പകരം സുഹൃത്തുക്കളാലോ സുഹൃത്തുക്കളല്ലാത്തവരാലോ ''സെറ്റ്'' ചെയ്തു കൊടുക്കുന്ന ബന്ധങ്ങള്‍ മറ്റൊരു തരത്തില്‍ Arranged Marriage നെക്കാള്‍ കുഴപ്പങ്ങള്‍ നിറഞ്ഞതാണ്. Arranged Marriage ല്‍ ചുരുങ്ങിയ പക്ഷം മാതാപിതാക്കളൊ ബന്ധുജനങ്ങളോ കുറച്ചൊങ്കിലും പിന്നാമ്പുറക്കഥകള്‍ തിരക്കിയെന്നിരിക്കും. അല്ലെങ്കില്‍ പ്രഫഷണല്‍ കല്ല്യാണം മുടക്കികള്‍ ഉള്ളതും അതിനപ്പുറവും നാട്ടിലും വീട്ടിലും വിതരണം ചെയ്യുകയും ചെയ്യും. തന്റെ വരാനിരിക്കുന്ന ജീവിതപങ്കാളിയെക്കുറിച്ച് ഭാഗ്യമായ ഒരു ചെറുവിവരണമെങ്കിലും കിട്ടിയെന്നിരിക്കും.
സെറ്റ് ചെയ്യപ്പെടുന്ന ബന്ധങ്ങള്‍ക്ക് ഒരു നിബന്ധനയെയുള്ളു. ആരെങ്കിലുമായി Affair ല്‍ ആണോ. തീരെ ഇളം പ്രായത്തിലുള്ള ഈ കൂട്ടിക്കൊടുപ്പുകാര്‍ക്ക് ഈ നേരമ്പോക്കു സെറ്റ് ചെയ്യല്‍ വഴി എത്ര വലീയ ദുരന്തമാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുത്തിവെക്കുന്നതെന്ന് യാതൊരൂഹവും കാണില്ല. അമൂര്‍ത്ത ചിന്തകള്‍ക്ക് അപക്വമായ മനസ്സുമായി പലപ്പോഴും ഗൗരവമുള്ളവിഷയങ്ങളില്‍ തീരുമാനങ്ങള്‍ വരെ എടുത്തുകളയും ഈ കുട്ടിക്കൂട്ടം. ഒരു ഡോസ് ബ്രൗണ്‍ ഷുഗറോ MDMA യോ ഉപയോഗിക്കുന്ന ഫലമാണ് മിക്കവാറും കേസ്സുകളില്‍ ഈ പ്രണയബന്ധത്തിലുമുണ്ടാവുക. കേവലം 8 വയസ്സുകാരിക്ക് തോന്നുന്നത് തനിക്ക് ''ലൈന്‍'' ഇല്ലയെങ്കില്‍ എന്തോ അപാകതയുണ്ടെന്നാണ്.
ലൈന്‍ വീണുകഴിഞ്ഞാല്‍ പിന്നെ .....ആഹാ.... പാറിപ്പറന്നു വരുന്ന ഹൃദയ ഇമോജികള്‍ക്കൊണ്ട് മൂടുകയായി മെസ്സേജുബോക്‌സുകള്‍.... വീട്ടുകാര്‍ക്കറിയാത്ത മെസ്സെന്‍ജര്‍ ആപ്പുകള്‍ വഴി വര്‍ണ്ണശബളമായ Caring, loving, listening partner ന്റെ അടുത്ത് മറയേതുമില്ലാതെ എല്ലാം വെളിപ്പെടുത്തുകയായി. പരീക്ഷണ-നിരീക്ഷണ സാഹസകൃത്യങ്ങള്‍ അരങ്ങേറുകയായി. തലച്ചോറിന്റെ ആകെമൊത്തം ഊര്‍ജ്ജവും ഈ പരീക്ഷണശാലകള്‍ക്കായി മാറ്റിവെക്കപ്പെടും.
കുഞ്ഞു തമാശകള്‍ ഭീകരരൂപികളായിമാറുന്നത് ആളൊഴിഞ്ഞ വീടുകളിലും കാടുകളിലും ചങ്ങാതിക്കൂട്ടങ്ങളോടൊപ്പം പങ്കുവെക്കപ്പെടുമ്പോഴായിരിക്കും. ജീവിതം ഏറ്റവും വര്‍ണ്ണശബളവും മുനോഹരമായ ഈ ഇളം പ്രായത്തില്‍ത്തന്നെ ആത്മഹത്യാപരമായ പ്രവര്‍ത്തനങ്ങളിലേക്കാണ് ഓരോ ഇളം തലമുറയും എടുത്തെറിയപ്പെടുന്നത്. നിലതെറ്റി കയത്തില്‍ വീഴുന്ന ഈ കുഞ്ഞുങ്ങളില്‍ ഒട്ടുമിക്കവരും വിഷാദരോഗത്തിനും മാനസീക അനാരോഗ്യത്തിനും അടിമപ്പെടുകയാണ് ചെയ്യുന്നത്. ജീവിതത്തിലുടനീളം മനസില്‍ മായാത്ത കുറ്റബോധവും രോഷവും കെണ്ട് നിറമറ്റ ജീവിതം നയിക്കേണ്ടി വരുന്നവരുടെ എണ്ണം വളരെ കൂടുതലാണിന്ന്. എല്ലാ അര്‍ത്ഥത്തിലും ആനന്ദാപൂര്‍ണ്ണമാകേണ്ട കോളേജ് ദിനങ്ങള്‍ ആസ്വദിക്കാന്‍ കഴിയാത്ത സങ്കടകരമാണ്.
മനസ്സിലെ കുത്തിനോവുക്കുന്ന കഠിനമായ ഹൃദയവ്യഥകളില്‍ നിന്നും സ്വയം കരകയറാന്‍ കഴിയാത്തവര്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്.
ത്രേസ്യ എൻ ജോൺ
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam
Comments
Post a Comment