stealing and lying

കളവില്‍ നിന്നും കഥാകാരിയിലേയ്ക്ക് സിതാര വാക്കു പാലിച്ചു. കൈയ്യിലുണ്ടായിരുന്ന നോട്ട് ബുക്ക് എനിക്ക് നേരെ നീട്ടി. മനോഹരമായ കൈയ്യക്ഷരത്തില്‍ ആദ്യത്തെ പേജില്‍ അവള്‍ ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. എന്തിനും ഏതിനും കളവ് പറയുന്ന പെണ്‍കുട്ടി. അവളുടെ കളവുകള്‍ അവള്‍ ബുക്കിലെഴുതിയപ്പോള്‍ മനോഹരമായ കഥയായി മാറിയിരിക്കുന്നു. കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന ഒരു പൊലീസ് ഓഫിസറിന്റെ കഥയായിരുന്നു രണ്ടാമത്തെത്. സിതാര നന്നായി പാടുന്ന 4ാം ക്ലാസ്സുകാരിയാണ്. സ്ഥലത്തെ അറിയപ്പെടുന്ന നാട്ടുപ്രമാണിയുടെ കൊച്ചുമോള്‍. ജീവിതം എല്ലാംകൊണ്ടും ആഡംബരസമൃദ്ധിയിലാണ്. ആവശ്യത്തിലേറെ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പലരും മത്സരിക്കുന്നു. കുഞ്ഞുസിതാരയുടെ റൂമിലെ അലമാരികളിലെല്ലാം കളിക്കോപ്പുകളും പാവകളും തിങ്ങിനിറഞ്ഞിരിക്കുന്നു. കൊച്ചുമോളെ സ്ഥലത്തെ സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. സിതാരയ്ക്ക് സര്‍വ്വ സൗഭാഗ്യങ്ങളുമുണ്ടായിട്ടും സ്‌കൂളില്‍ നിന്നും പലതും സിതാര എടുത്തുകൊണ്ടു വരുന്നു. സ്‌കൂളിലെ ക്ലാസ്സ് ടീച്ചര്‍ വിളിച്ച് ന...