Depression
വിഷാദ രോഗത്തിന്റെ പിടിയിലമരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്. കടുത്ത സമ്മര്‍ദ്ദങ്ങളൊ, സാഹചര്യങ്ങളൊ, ജീവിതത്തില്‍ പെട്ടെന്നു വന്ന വേദനാകരമായ മാറ്റങ്ങളൊ, പ്രിയപ്പെട്ടവരുടെ വേര്‍പാടോ ഒക്കെയാവാം ഇതിനുള്ള കാരണം. സിനിമ കണ്ടോ, യാത്ര ചെയ്തോ, സുഹൃത്തുക്കളോട് സംസാരിച്ചോ ഈ അവസ്ഥയെ മറി കടക്കാം എന്ന് കരുതി നമ്മളും ചുറ്റുമുള്ളവരും ഇതിനെ നിസ്സാരമായി കാണും; എന്നാല്‍ പതുക്കെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ, ജോലി ചെയ്യാന്‍ കഴിയാതെ, ദിനചര്യകളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നേക്കാം. സാധാരണ നമുക്ക് ചില സമയങ്ങളില്‍ ഉണ്ടാകുന്ന നിരാശയെ വിഷാദമായി കാണാന്‍ കഴിയില്ല. എന്നാല്‍ തുടര്‍ച്ചയായി അത്തരം നിരാശകള്‍ നില നില്‍ക്കുകയും വല്ലാതെ കരച്ചിലും സങ്കടവും തോന്നുകയും, ഉറക്കം നഷ്ടപ്പെടുകയോ കൂടുതല്‍ ഉറങ്ങുകയോ, വിശപ്പ് തീരെ ഇല്ലാതെ ഇരിക്കുകയോ അമിത വിശപ്പ് തോന്നുകയോ ഒക്കെ ചെയ്യമ്പോള്‍, വിഷാദ രോഗം സംശയിക്കുക! വല്ലാതെ negative ചിന്തകള്‍ മനസ്സിനെ കീഴ്പ്പെടുത്തുത് മൂലം തന്നെ യാതൊന്നിനും കൊള്ളില്ലെന്നും ജീവിതം നിരത്ഥകമാണെന്നും ...