ദുരന്തസ്മരണകള്‍ളോട് വിട മനുഷ്യന്റെ വ്യക്തിത്വം നിയന്ത്രിക്കുന്നത് അവന്റെ ഇന്ദ്രീയങ്ങള്‍ വഴി തലച്ചോറിലെത്തുന്ന സന്ദേശങ്ങളാണ്. ഓരോ ശബ്ദവും, ചിത്രവും, ഗന്ധവും, സ്പര്‍ശനവും രുചിയുമെല്ലാം പരസ്പരം ആശയവിനിമയം ചെയ്തതിന്റെ ആകെത്തുകയാണ് ആ നിമിഷത്തിലെ വ്യക്തി. തലച്ചോറിലെത്തുന്ന സന്ദേശങ്ങളില്‍ ഹാനികരമായ വിധത്തില്‍ എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ അത്തരം സന്ദേശങ്ങള്‍ തലച്ചോറില്‍ പ്രതിബിംബിക്കുകയും ആ വ്യക്തിയുടെ ചിന്താരീതിയിലും സ്വഭാവത്തിലും വ്യതിയാനം സംഭവിക്കുകയും ചെയ്തേക്കാം. എന്താണ് തനിക്ക് പറ്റിയതെന്നോ എങ്ങനെ അതില്‍നിന്നും കരകയറാമെന്നോ യാതൊരു ഊഹവും കാണുകയുമില്ല. മോനു എന്നാണ് അവനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. സ്കൂള്‍ കലോത്സവങ്ങളില്‍ നിറഞ്ഞുനിന്ന പ്രതിഭ. സഹപാഠികളുടേയും അദ്ധ്യാപകരുടേയും അഭിമാനവും അഹങ്കാരവുമായ മോനുവിന്റെ വടിവൊത്ത ശരീരവും അനായാസ ചലനങ്ങളും ഭാവപകര്‍ച്ചയുമെല്ലാം മറ്റു പലര്‍ക്കും അസൂയയ്ക്കാണു വഴിമരുന്നിട്ടത്. പ്ലസ്സ് 2 വരെ അവന് സ്വാഭിമാനത്തിന് അതിരുകളില്ലായിരുന്നു. അദ്ധ്യാപകരുടെ പ്രശംസകള്‍ വേണ്ടതിലേറെ അനുഭവിച്ചിരുന്ന അവന് വളരെ പ്രതീക്ഷകളോടെയാണ് തമി...
Excellent service
ReplyDeleteExcellent. No words to say
ReplyDeleteഗുഡ്
ReplyDelete