പഠനവൈകല്യം




 Learning Disability -കുട്ടികളിലെ പഠനവൈകല്യം

കുട്ടികളിലെ പഠനവൈകല്യത്തെക്കുറിച്ച്  വേണ്ട സമയത്ത് നമുക്ക് ശരിയായ അറിവില്ലാത്തതിനാല്‍ പലപ്പോഴും ഇത് കണ്ടുപിടിക്കുന്നത് കുട്ടികള്‍ വളരെ മുതിര്‍ന്നതിന് ശേഷമാണ്.  ഇത് നേരത്തെ കണ്ടെത്തുന്ന പക്ഷം കുഞ്ഞുങ്ങളെ വേണ്ടവിധം ട്രെയിനിംഗ് കൊടുത്ത് ഈ വൈകല്യത്തെ ധരണം ചെയ്യാന്‍ അവരെ സഹായിക്കാവുന്നതാണ്. കേള്‍വിശക്തിയും കാഴ്ചശക്തിയും വളരെ കുഞ്ഞിലെതന്നെ ഇപ്പോള്‍ നമ്മള്‍ പരിശേധിക്കാറുണ്ട്.  അതുപോലെ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനും എഴുതാനും തുടങ്ങുമ്പോള്‍ വളരെ എളുപ്പം ഈ വൈകല്യം ഉണ്ടോ എന്ന് പരിശോധിക്കേണ്ട ഒരു സിസ്റ്റം ഉണ്ടാക്കേണ്ടിയിരിക്കുന്നു. പഠനവൈകല്യമുള്ള കുട്ടികളില്‍ നല്ലൊരു ശതമാനത്തിനും നല്ല ഓര്‍മ്മശക്തിയുണ്ടാകും.  അത്തരം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് എളുപ്പം കൈപിടിച്ചു നടത്താവുന്നതേയുള്ളു. പഠനവൈകല്യം പ്രധാനമായും 

Dyscalculia - കണക്കിലുള്ള പഠനവൈകല്യം

Dysgraphia-  കൈകൊണ്ട് എഴുതാനുള്ള വൈകല്യം

Dyslexia - ഭാഷ മനസ്സിലാക്കാനും പഠിക്കാനുമുള്ള വൈകല്യം

Phonological Disorder- ശബ്ദങ്ങള്‍ മനസ്സിലാക്കാനും അത് അതുപോലെ തിരിച്ചുച്ചരിക്കാനുമുള്ള വൈകല്യം

ഇതുമായ ബന്ധപ്പെട്ട മറ്റു വൈകല്യങ്ങളും പഠനവൈകല്യമുള്ള കുട്ടികളില്‍ കണ്ടുവരാറുണ്ട്. 

പല കുട്ടികളിലും Mirror Image ഇത്തരം കുട്ടികളില്‍ സര്‍വ്വസാധാരണമാണ്. എഴുതുമ്പോഴും വായിക്കുമ്പോഴും വശങ്ങള്‍ മാറിപ്പോകുക അതായത് ഇടുത വശത്തേക്കുള്ളത് വലതുവശത്തേയ്ക്ക് എഴുതുക, വലതുവശത്തേയ്ക്കുള്ളത് ഇടതുവശത്തേയ്ക്കും എഴുതിയെന്നും വരാം. 

പഠനവൈകല്യമുള്ള കുട്ടിയ്ക്ക്  നല്ല ഓര്‍മ്മശക്തിയുണ്ട് എങ്കില്‍ പഠന വൈകല്യം തിരിച്ചറിയാന്‍ താമസിച്ചുവെന്നുവരാം. കാരണം തന്റെ തലച്ചോറിലെ ഓര്‍മ്മശക്തിയില്‍ നിന്നാവും കുട്ടി വായിക്കുന്നത്.  അല്ലാതെ അക്ഷരങ്ങള്‍ നോക്കി വായിക്കുകയായിരിക്കുകയില്ല.  അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് ഇവരെ കൈപിടിച്ചു നടത്തിയാല്‍ ഇത്തരം കുട്ടികള്‍ നല്ല സമര്‍ത്ഥരായി പഠനം തുടരാന്‍ കഴിയും. ഇത്തരം കുട്ടികള്‍ക്ക് വേണ്ട അക്ഷരങ്ങള്‍ പഠിപ്പിച്ചുതുടങ്ങാനുള്ള individual training ഞങ്ങളുടെ സ്ഥാപനത്തില്‍ കായംകുളത്തും, കൊല്ലത്തും നല്കുന്നതാണ്.



Sahaya's Therapeutic Counselling Centre

Mulamkadakam, Kollam

04742797223

---------------------------------------

Municipal Complex, Kayamkulam

(M):9746053451



Comments

Post a Comment

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism