ഇന്റര്‍നെറ്റിന്റെ ഇരകള്‍
ഇന്റര്‍നെറ്റിന്റെ ഇരകള്‍ ഇന്റര്‍നെറ്റ് എന്നാല്‍ ഗൂഗിളും, ഫേസ്ബുക്കും, വാട്‌സ്ആപ്പും, വിക്കിപീഡിയയും ആമസോണും എല്ലാം ചേര്‍ന്ന് ഒരു സേര്‍ച്ച് എന്‍ജിന്‍ കൊണ്ടുവന്നു തരുന്നതെല്ലാമാണ്. വാസ്തവത്തില്‍ ഇന്റര്‍നെറ്റിന്റെ ചെറിയ ഒരു അംശം മാത്രമായ ഇത് മൊത്തം ഇന്റര്‍നെറ്റിന്റെ വെറും 4 % മാത്രമുള്ള Surface Web ആണ്. ഇന്റര്‍നെറ്റിന്റെ 90% വുമുള്ളത് Deep Web ലാണ്. നമ്മുടെ പാസ്‌വേഡുകള്‍, ബാങ്ക് ഇടപാടുകള്‍, ഇ-മെയിലുകള്‍, ചാറ്റ് മെസ്സേജുകള്‍ ബ്ലോഗ് ഡ്രാഫ്റ്റുകള്‍ ഇതെല്ലാം അതില്‍ പെടും. സേര്‍ച്ച് എന്‍ജില്‍ വഴി സേര്‍ച്ച് ചെയ്താല്‍ കിട്ടാത്തവയാണ് ഇത്തരം ഡാറ്റ. ബാക്കിയുള്ള 6% ഇന്റര്‍നെറ്റ് ഡാറ്റയും ഉള്ളത് Dark Web എന്നറിയപ്പെടുന്ന ഇരുണ്ട അറകളിലാണ്. ഗ്യാംപ്ലിംഗ്, പാസ്സ്‌വേഡ് ഹാക്ക്, നിരോധിക്കപ്പെട്ട മയക്കുമരുന്ന് വ്യാപാരത്തിന്റെ നിരവധി നിഗൂഡ വഴികള്‍, തോക്ക് വ്യാപാരം, ഹാക്ക് ചെയ്യപ്പെട്ട ബാങ്ക് കാര്‍ഡുകള്‍, കൊലപാതകം, ലൈഗിക അതിക്രമങ്ങള്‍ തുടങ്ങി വിഭ്രാന്തി ജനിപ്പിക്കുന്ന അവിശ്വസനീയവും നിയമവിരുദ്ധവും ക്രൂരവുമായ നിരവധി ഇടപാടുകളുടെ ഒരു മായികലോകമാണ് ഡാര്‍ക്ക് വെബ് എന്നറിയപ്പെടുന്ന 6% വരു...