ADHD (Attention-deficit/hyperactivity disorder or Attention deficit disorder (ADD)

 ADHD (Attention-deficit/hyperactivity disorder or Attention deficit disorder (ADD)



 എന്നത് നാഡീവ്യൂഹത്തിലെ തകരാറുകൊണ്ട് സ്വഭാവത്തിലുള്ള വൈകല്യമാണ്.  ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ADHD ഉള്ളവര്‍ക്ക് കഴിയില്ല. മാത്രമല്ല സധാ എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരിക്കുക, ചെയ്യുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തീകരിക്കാന്‍ പറ്റാതെയിരിക്കുക, ഓടിക്കൊണ്ടിരിക്കുക ഒക്കെയാണ് ADHD യുടെ ലക്ഷണങ്ങള്‍.  5 മുതല്‍ 11 % കുട്ടികളില്‍ ADHD ഉള്ളതായിട്ടാണ് പഠനങ്ങള്‍ കാണിക്കുന്നത്.  മുതിര്‍ന്നവരില്‍ ഇത് 2 - 5 % മാത്രമാണ്.

 മുതിര്‍ന്നവരിലെ ഈ വൈകല്യം പലപ്പോഴും ധൃതിപിടിച്ച തീരുമാനങ്ങളിലേയ്ക്കും പിന്നീട് അത് അവരുടെ ജീവിതത്തിലെ മറ്റു കുഴപ്പങ്ങളിലേയ്ക്ക് നയിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. 

ADHD യ്ക്ക് കാരണം തലച്ചോറിലെ ഞെരമ്പുകളുടെ വളര്‍ച്ചാവികാസത്തിലെ തകരാറുകളാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

ADHD ഉള്ള കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല.  ശാന്തമായി ഇരിക്കാന്‍  പറ്റാത്ത അവസ്ഥയാണ് ADHD. ഈ വൈകല്യം ഉള്ളവര്‍ക്കും അവരുടെ കൂടെ ജീവിക്കുന്നവര്‍ക്കും ജീവിതം ദുസ്സഹമാണ്.

പഠനത്തെ ഈ വൈകല്യം പ്രതികൂലമായി  സ്വാധീനിക്കും.  ശ്രദ്ധയെ ഒന്നിലും കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ പഠനം ഒരു കീറാമുട്ടിയായിരിക്കും ADHD കാര്‍ക്ക്. അസ്വസ്ഥമനസ്സുമായി എപ്പോഴും ഉള്‍പ്രേരണയാലെന്നവണ്ണം ചലിച്ചുകൊണ്ടിരിക്കുന്ന ഇത്തരകാര്‍ക്ക്  സ്വഭാവവൈകല്യങ്ങളുമുണ്ടായിരിക്കുമെന്നത് മാതാപിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്.

കാരണങ്ങള്‍

ജീനുകള്‍ കാരണമായേക്കാം എന്ന് പല നീരീക്ഷകരും വിലയിരുത്തുന്നു.  അതുപോലെ തന്നെ പ്രധാന ഘടകമാണ് മാതാവിന്റ ഗര്‍ഭാവസ്ഥയിലുള്ള മനസഃഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും. പല പഠനങ്ങളും എടുത്തു പറയുന്ന മറ്റൊരു കാരണം മാതാവിന്റെ ശരീരത്തില്‍ കടന്നു കൂടുന്ന വിഷാംശമുള്ള ഭക്ഷണവും പുകവലിയുമാണ്. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ പൊതുവെ പുക വലിക്കുന്നവരല്ലെങ്കിലും കൂടെ ജീവിക്കുന്നവര്‍ പുകവലിക്കുന്നവരെങ്കില്‍ അവരില്‍  നിന്നും (passive smoking)  ധാരാളം പുക മാതാവിന്റെ ശരീരത്തില്‍ കടന്നു കൂടുകയും അത് ശിശുവിന്റെ പിന്നീടുള്ള ജീവിതത്തില്‍ ദോഷകരമായി വരുന്നതായിട്ടാണ് കണ്ടുവരുന്നത്. 

മാതാപിതാക്കളുടെ അമിതമായ അച്ചടക്ക നിബന്ധനകളും അവഗണനയും കുട്ടികളില്‍ ADHD യ്ക്ക് കാരണമായേക്കാം.

അമിതമായ TV കാണുന്നത്

ഇന്ന് നമുക്ക് ടി.വി യില്‍ ഒരുപാട് കുട്ടികളുടെ ചാനലുകള്‍ ലഭ്യമാണ്.  പലപ്പോഴും കുട്ടികള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാനില്ലാത്ത മാതാപിതാക്കള്‍ കുട്ടികളുടെ ശല്യം കുറക്കുന്നത് അവര്‍ക്ക് യഥേഷ്ടം ടി.വി പരിപാടികള്‍ കാണാന്‍ അനുവദിക്കന്നതിലൂടെയാണ്.  പൊതുവെ പഠനം കഠിനമായ ഒരു യത്‌നമായി അനുഭവപ്പെടുന്ന ADHD യുള്ള കുട്ടികള്‍ ടി.വി യില്‍ കാണുന്ന മായിക ലോകത്തിലെ ഏതെങ്കിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോട് കൂട്ടു കൂടുന്നതായിട്ടാണ് കണ്ടുവരുന്നത്.  അത്തരം കൂട്ടുകെട്ട് വളര്‍ന്ന അവരുടെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ആ കൂട്ടുകാരനില്‍ കണ്ടെത്തുന്ന തരത്തില്‍ ബന്ധം ദൃഢമാകുകയും മറ്റു പല കുഴപ്പങ്ങളിലേയ്ക്ക് എത്തിപ്പെടുകയും ചെയ്‌തേക്കാം.  വളരെ രഹസ്യസ്വഭാവമുള്ള ഇത്തരം കൂട്ടുകെട്ടുകളാണ് ADHD യുള്ള കുട്ടികളുടെ പല പ്രശ്‌നങ്ങളുടേയും കാരണമെന്നത് നിരന്തരം ഇത്തരം കുട്ടികളെ കൗണ്‍സലിംഗ് ചെയ്തതിലൂടെ കണ്ടെത്തിയ ഒരു കാര്യമാണ്.

ട്രെയിനിംങ്ങ്

ADHD യുള്ള കുട്ടികള്‍ക്ക് സാധാരണ ഗതിയില്‍ സൈക്കോളജിസ്റ്റുകള്‍ IQ ടെസ്റ്റ് നടത്തി അവരുടെ ബുദ്ധിവൈഭവം അളന്ന് അവരെ moderate mental retardation എന്നോ Profound Mental retardation എന്നോ ഒക്കെ സര്‍ട്ടിഫിക്കേറ്റ് നല്കി പറഞ്ഞയക്കുന്നതായിട്ടാണ് കാണുന്നത്. 

ഒരു mental retarded ആയ വ്യക്തിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമുക്ക് ചരിത്രത്തില്‍ വളരെ നല്ലൊരു ഉദാഹരണമുണ്ട്. തോമസ് ആല്‍വാ എഡിസണ്‍.  മന്ദബുദ്ധിയായ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ മന്ദബുദ്ധി എന്ന ലേബല്‍ ചെയ്തപ്പോള്‍ സ്വന്തം അമ്മ മഹാബുദ്ധിമാനെന്ന് സേര്‍ട്ടിഫൈ ചെയ്തത്. ശേഷം ചരിത്രം.  ADHD യുള്ള; അക്ഷരങ്ങള്‍ മനസ്സിലാകാത്ത; 

അക്ഷരങ്ങളോട് വെറുപ്പുള്ള കുട്ടികളെ അവരുടെ ഏതെങ്കിലും ബുദ്ധിവൈഭവത്തെ എടുത്തുയര്‍ത്തി മഹാബുദ്ധിമാനെന്ന് സ്ഥാപിച്ചുകഴിഞ്ഞാല്‍ അത്തരം കുട്ടികളെ പിന്നെ നമുക്ക് വളരെ അനായാസമായി പതുക്കെ പതുക്കെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധിക്കും എന്ന് എനിക്ക് നിരവധി അനുഭവങ്ങളില്‍ നിന്നും അവകാശപ്പെടാനാകും. 

ADHD യുള്ള കുട്ടികളോട് അവരുടെ തലച്ചോറിന്റെ പ്രത്യേകതകളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.  അവര്‍ക്ക് എന്തുകൊണ്ടാണ് പഠിക്കാന്‍ കഴിയാത്തത്, എന്തുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവാത്തത് എന്നെല്ലാം. അങ്ങനെയെങ്കില്‍ അവരുടെ വൈകല്യത്തെ മറികടക്കേണ്ടത് എങ്ങനെയെന്ന് അവരെകൊണ്ട് ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും നമുക്കാവും. ADHD യുള്ള പല കുട്ടികള്‍ളും പല കാര്യങ്ങളിലും അപാരമായ ബുദ്ധിവൈഭവമുള്ളവരാണെന്നത് എടുത്തുപറയേണ്ട കാര്യമാണ്.  


Comments

Popular posts from this blog

ദുരന്തസ്മരണകള്‍ളോട് വിട

ഹണി ട്രാപ്പ്

ജാതീയതയുടെ വികൃതമുഖം (The ugly face of casteism)