ദൈവ വിശ്വാസവും ലൈംഗികതയും
ദൈവ വിശ്വാസവും ലൈംഗികതയും
കടുത്ത വിശ്വാസികളില്‍ പലരും ബ്രഹ്‌മചര്യവൃതം നോക്കാറുണ്ട്. അത്തരക്കാരുടെ കുടുംബജീവിതം കലുഷിതമായിരിക്കും. പലപ്പോഴും ഇത്തരം കടുത്ത തീരുമാനങ്ങള്‍ ഭക്തിയുടെ ആതിക്യമാണെങ്കിലും പങ്കാളിയ്ക്ക് അതൃപ്തികരമായിരിക്കും ഉണ്ടാക്കുക. വിശ്വാസം ഒരിക്കലും രണ്ടു വ്യക്തികള്‍ക്ക് ഒരേ അളവിലായിരിക്കുകയില്ല. ചിലപ്പോഴെങ്കിലും ജീവിതപങ്കാളിയോടും സമൂഹത്തോടും ഒരു ബാഹ്യമുഖം സൂക്ഷിക്കുകയും ഉള്ളില്‍ അത്തരം ചിന്തകളോട് യുക്തിസഹമായ സ്വയം സംവാദങ്ങളില്‍ ഏര്‍പ്പെടാറുള്ളവര്‍ നിരവധിയാണ്.
ജീവിതപങ്കാളിയുടെ ബ്രഹ്‌മചര്യവൃതം പല സംഘടിതമതങ്ങളേപോലെതന്നെ പല ആള്‍ദൈവങ്ങളും പ്രോത്സാഹിപ്പിക്കാറുണ്ട്. അത്തരക്കാര്‍ക്ക് കുടുംബബന്ധങ്ങള്‍ ശിഥിലമായാലെ അവരുടെ ഇരയെ കിട്ടു എന്നത് ഒരു കാരണമാണ്. ചില ആള്‍ ദൈവങ്ങള്‍ പ്രാര്‍ത്ഥാനാവേളകളില്‍ ജീവിതപങ്കാളിയോടെന്നപോലെതന്നെ തന്റെ ആരാധനാമൂര്‍ത്തിയോട് ശാരീരികക്രീഢകളില്‍ ഏര്‍പ്പെടാന്‍ സജഷന്‍സിലൂടെ പ്രേരിപ്പിക്കാറുണ്ട്. ഭക്തജനങ്ങളുടെ നാഡീവ്യൂഹത്തിന്റെ എല്ലാം ധമനികളിലും അത്തരം സജഷന്‍സ് പ്രവര്‍ത്ഥിക്കുകയും പിന്നിട് ജീവിതപങ്കാളിയെ ഒന്നു ചുംബിക്കാനോ ലൈംഗികബന്ധത്തിലേര്‍പ്പെടാനോ കഴിയാതെ വരുകയും ചെയ്യും. തന്റെ ആരാധനാമൂര്‍ത്തിയെ പ്രസാദിപ്പിക്കാന്‍ പാടുപെടുന്ന ഭക്ത(ന്‍) ഒരു കാരണവശാലും തന്റെ കൈകാലുകളോ ശരീരമോ ജീവിതപങ്കാളിയില്‍ സ്പര്‍ശിക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.
ഇത് പോലെതന്നെ ചിലഭക്തര്‍ ക്രിസ്തു പുരുഷസംസര്‍ഗ്ഗം ഇല്ലാതെ ഗര്‍ഭം ധരിച്ചപോലെ ഗര്‍ഭം ധരിച്ചാല്‍ മതിയെന്ന് വാശിപിടിക്കുന്നതും കണ്ടിട്ടുണ്ട്. വത്തിക്കാനില്‍ നിരവധി കേസ്സുകള്‍ പുരോഹിതരുടെ ലൈംഗികഅരാജകത്വത്തിന്റേതായി കെട്ടിക്കിടപ്പുണ്ടെങ്കിലും ഇവിടെ കുഞ്ഞാടുകള്‍ക്ക് ഭക്തി കൂടുമ്പോള്‍ കുടുംബജീവിതം സാധ്യമല്ലാതാകുന്നു. ഭാര്യയുടെ ശരീരം ഭര്‍ത്താവിനും, ഭര്‍ത്താവിന്റെ ശരീരം ഭാര്യയ്ക്കും അവകാശപ്പെട്ടതാണെന്ന് ബൈബിള്‍ പറഞ്ഞിട്ടെന്ത് ഫലം. കുഞ്ഞുങ്ങളെ വേണം എനിക്ക് പക്ഷെ അതിന് IV ചെയ്താല്‍ മതി എന്ന് നിര്‍ബന്ധിക്കുന്ന ഒരു സ്ത്രീയേയും കാണേണ്ടി വന്നിട്ടുണ്ട്.
എന്തുതന്നെ കാരണമായാലും പങ്കാളിയാല്‍ തിരസ്‌ക്കരിക്കപ്പെടുന്ന അവസ്ഥയില്‍ നിരാശയും ദേഷ്യവും, അപമാനവും, ഒറ്റപ്പെടലും എല്ലാം ചേര്‍ന്ന വല്ലാത്ത ഒരവസ്ഥയിലായിപ്പോകും പങ്കാളി. ഇത് കൂടുതല്‍ കൂടുതല്‍ കുടുംബകലഹങ്ങളിലേയ്ക്കും ഇത്തരം കലഹങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഭക്തിയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കും. എന്തിനാണ് ഈ ആരാധനാമൂര്‍ത്തികളാല്‍ പട്ടിണികിടക്കുന്നത് എന്ന് അധികമാരും ചിന്തിക്കാറില്ല. കാരണം ഒന്നിനും ഒരു രൂപവുമില്ലാത്ത വിശ്വാസി ചുമ്മാ ചിന്തിക്കുന്നു എല്ലാം 'ദൈവം' കാണുന്നുണ്ട്.
Comments
Post a Comment