bullying
bullying ന് ഇരയായവര്‍ക്ക് അതില്‍നിന്നും കരകയറാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. ചിലര്‍ക്ക് അതിന്റെ നോവുകള്‍ വീണ്ടും വീണ്ടും തികട്ടിവന്നുകൊണ്ടെയിരിക്കും. മറ്റുചിലര്‍ക്ക് അതിന്റെ അലയൊലികള്‍ സ്വന്തം പ്രവര്‍ത്തികളിലൂടെ മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്കാനായിരിക്കും ഇഷ്ടം. Bullying സഹപാഠികളില്‍നിന്നൊ, സഹപ്രവര്‍ത്തകരില്‍നിന്നൊ, മേലധികാരികളില്‍നിന്നോ, അദ്ധ്യാപകരില്‍നിന്നൊ, സ്വന്തം മാതാപിതാക്കളില്‍നിന്നും സഹോദരങ്ങളില്‍നിന്നുപോലുമാകാം. സംരക്ഷിക്കുമെന്ന് കരുതുന്നവര്‍ ശത്രുക്കളെപ്പോലെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വേദന പലപ്പോഴും ഹദയം തകര്‍ത്തുകളയും. ആ വേദന കാണാന്‍ ആരുമുണ്ടായെന്ന് വരില്ല. ഒന്നാശ്വസിപ്പിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലൂടെ ജീവിക്കേണ്ടിവരുമ്പോഴാണ് പലര്‍ക്കും മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്. ക്രൂരമായ വാക്കുകളും പ്രവര്‍ത്തികളും സഹജീവികളെ എങ്ങനെ ബാധിക്കുമെന്ന് അധികമാരും ചിന്തിക്കാറില്ല. ക്രൂരമായ വാക്കുകളും പ്രവര്‍ത്തികളുംകൊണ്ട് എങ്ങനെ അപരനെ നിഗ്രഹിക്കാം എന്ന് ചിന്തിക്കാതെ, നമ്മള്‍ സൗമ്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണെങ്കില്‍ എത്ര നന്നായിരുന്നു. Bullying ന്റെ ഇരകള്‍ മനസ്സിലാക്കേണ്ടത് വേണ്ടാത്ത ഭാരം പേറിക്കൊണ്ട് നടന്ന് ജീവിതം നശിപ്പിക്കാതെ, തെറാപ്പോട്ടിക് കൗണ്‍സലിംഗിന് വിധേയമായാല്‍ സന്തോഷത്തോടെ ജിവിക്കാനാകും എന്നതാണ്.
Thressia N John
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ -8547243223
Comments
Post a Comment