Posts

ദൈവ വിശ്വാസവും ലൈംഗികതയും

Image
  ദൈവ വിശ്വാസവും ലൈംഗികതയും കടുത്ത വിശ്വാസികളില്‍ പലരും ബ്രഹ്‌മചര്യവൃതം നോക്കാറുണ്ട്.  അത്തരക്കാരുടെ കുടുംബജീവിതം കലുഷിതമായിരിക്കും. പലപ്പോഴും ഇത്തരം കടുത്ത തീരുമാനങ്ങള്‍ ഭക്തിയുടെ ആതിക്യമാണെങ്കിലും പങ്കാളിയ്ക്ക് അതൃപ്തികരമായിരിക്കും ഉണ്ടാക്കുക.  വിശ്വാസം ഒരിക്കലും രണ്ടു വ്യക്തികള്‍ക്ക് ഒരേ അളവിലായിരിക്കുകയില്ല. ചിലപ്പോഴെങ്കിലും ജീവിതപങ്കാളിയോടും സമൂഹത്തോടും ഒരു ബാഹ്യമുഖം സൂക്ഷിക്കുകയും ഉള്ളില്‍ അത്തരം ചിന്തകളോട് യുക്തിസഹമായ സ്വയം സംവാദങ്ങളില്‍ ഏര്‍പ്പെടാറുള്ളവര്‍ നിരവധിയാണ്.   ജീവിതപങ്കാളിയുടെ ബ്രഹ്‌മചര്യവൃതം പല സംഘടിതമതങ്ങളേപോലെതന്നെ പല ആള്‍ദൈവങ്ങളും പ്രോത്സാഹിപ്പിക്കാറുണ്ട്.  അത്തരക്കാര്‍ക്ക് കുടുംബബന്ധങ്ങള്‍ ശിഥിലമായാലെ അവരുടെ ഇരയെ കിട്ടു എന്നത് ഒരു കാരണമാണ്.  ചില ആള്‍ ദൈവങ്ങള്‍ പ്രാര്‍ത്ഥാനാവേളകളില്‍  ജീവിതപങ്കാളിയോടെന്നപോലെതന്നെ തന്റെ ആരാധനാമൂര്‍ത്തിയോട് ശാരീരികക്രീഢകളില്‍ ഏര്‍പ്പെടാന്‍ സജഷന്‍സിലൂടെ പ്രേരിപ്പിക്കാറുണ്ട്.  ഭക്തജനങ്ങളുടെ നാഡീവ്യൂഹത്തിന്റെ എല്ലാം ധമനികളിലും അത്തരം സജഷന്‍സ് പ്രവര്‍ത്ഥിക്കുകയും പിന്നിട് ജീവിതപങ്കാളിയെ ഒന്നു...

parents' sex life and kids sleep

Image
 

കുഞ്ഞുങ്ങളുടെ ഉറക്കം-child rearing -Sleep

Image
 നമ്മള്‍ കുഞ്ഞുങ്ങളെ വിവാഹം വരെ കൂടെ കിടത്തുന്നു!

സൂരി നമ്പൂതിരിപ്പാടിന്റെ 'ഭ്രാന്ത്'

Image
                                              ലഹരികള്‍ പലവിധം. ലഹരിവിരുദ്ധദിനത്തില്‍ പലവരും ജീവിതം നശിപ്പിക്കുന്ന മദ്യത്തെക്കുറിച്ചും മയക്കുമരുന്നിനെക്കുറിച്ചും സംസാരിക്കുന്നു, ബനറുകള്‍ പ്രദര്‍ശിപ്പിക്കുന്നു, ലഹരിവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.  വളരെ നല്ലത്. നമ്മുടെ നാട്ടില്‍ lock down മാറ്റിയ ദിവസത്തെ മദ്യത്തിന്റെ ഭീമമായ വില്പനയും, ഉപഭോക്താക്കളുടെ അച്ചടക്കത്തോടെയുള്ള അറ്റം കാണാത്ത വരിനില്പും ഒക്കെ നമ്മള്‍ കാണ്ടതാണ്.  പരമദരിദ്രരാണ് ആ വരികളില്‍ അണിനിരന്നിരുന്നവരില്‍ പലരും എന്നത് സത്യമാണ്.  മദ്യത്തിന് പകരം tech Savy ആയ പലരും Dark Web ല്‍ നിന്നും മറ്റും LSD ഡ്രഗ്ഗുകള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി സ്വയം ഉന്മാദത്തിന്റെ കൊടുമുടികള്‍ കീഴടക്കിക്കൊണ്ടിരുന്നു. മദ്യത്തെക്കാള്‍, മയക്കുമരുന്നിനെക്കാള്‍, കൊടിയ മരുന്നുകള്‍ വീട്ടിലിരുന്നു കുഞ്ഞുങ്ങള്‍ ഗെയിമുകളിലൂടെ കണ്ടെത്തി. IT engineers കൂടുതല്‍ കൂടുതല്‍ സാഹസീകമായ ഗെയിമുകള്‍ നിര്‍മ്മിച്ചുകൊട...

''മ്യാവൂ '' കൂട്ടഭ്രാന്തു

Image
കൗൺസിലിംഗ് അനുഭവങ്ങൾ മാനസികമായ ആരോഗ്യം എന്നത് ഏതൊരു സമൂഹത്തിന്റെയും അഭിവാജ്യഘടകമാണ്. ചരിത്രത്തിലൂടെ ഒന്ന് പുറകോട്ടു നോക്കിയാൽ നമുക്ക് കാണാനാകുന്ന ചിന്തനീയമായ ഒരു വിഷയവും, നിരാകരിക്കുവാനാകാത്ത ഒരു സത്യവുമാണ് ''മാനസിക ആരോഗ്യം '' ഇല്ലാത്ത ഒരു ജനതയെ സൃഷ്ടിക്കുക, എന്നിട്ടു ആ അടിമത്വത്തിൽ അവരെ തളച്ചിട്ടുകൊണ്ടു രാഷ്ട്രീയം, ഭരണം, മതം എന്നീ വിഷയം കയ്യാളുന്നവർ ഒരു ജനതയെ എങ്ങനെ അവരുടെ താല്പര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നു എന്നുള്ളത്. ഇവിടെ അവർ അതിനായി പ്രയോജനപ്പെടുത്തുന്ന ഒരു തന്ത്രമാണ് ''MASS HYSTERIA '' അഥവാ ''ജനക്കൂട്ടങ്ങളുടെ കൂട്ട അപസ്മാരബാധ '' .ഇതിന്റെ ഇരകളാണ് ഒട്ടു മിക്ക രാഷ്ട്രങ്ങളിലെയും ജനവിഭാഗങ്ങൾ. ജനത്തെ ഭിന്നിപ്പിച്ചു നിറുത്തിയാൽ മാത്രമേ തങ്ങളുടെ പദ്ധതികൾ നടപ്പിൽ വരൂ എന്നറിയാവുന്ന ഭരണവർഗ്ഗം ഈ പദത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നു. സമൂഹത്തിനും, വ്യക്തിക്കും ഏറ്റവും അപകടം ക്ഷണിച്ചു വരുത്തുന്ന ഒരു പ്രക്രിയയാണ് ''MASS HYSTERIA '' മദ്ധ്യ കാലഘട്ടങ്ങളിൽ ഇതിനെ പരമാവധി പ്രയോജനപ്പെടുത്തിയതും, പരീക്ഷിച്ചു വിജയിച്ചതും മതങ്ങളാണ്...

നെറ്റില്‍ കുരുങ്ങിയ ഇര

Image
നമ്മുടെ സമൂഹത്തില്‍ നടമാടുന്ന മൂല്യച്ച്യൂതികള്‍ക്ക് ചുക്കാന്‍പിടിക്കുകയോ ,   അവയെ പരിപോക്ഷിപ്പിക്കുകയോ ചെയ്യുന്നതില്‍ സുപ്രധാനപങ്കു വഹിക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ ,  സിനിമ ,   സീരിയല്‍ തുടങ്ങി സോഷ്യല്‍ മീഡിയകള്‍വരെയുള്ള നവവികസനത്തിന്റെതെന്നു നാം കരുതുന്ന ഉപകരണങ്ങള്‍ വിജയിക്കുന്നത് നോക്കിക്കാണേണ്ടുന്ന ഒന്നാണ്.  ഇങ്ങനെ അവര്‍ അവരുടെ പ്രശസ്തിക്കും ,   സര്‍ക്കുലേഷനും ,   പണസമ്പാദനത്തിനും വേണ്ടി ഒരുക്കുന്ന ഹോമകുന്ഡത്തില്‍ വീണു വെന്തെരിഞ്ഞു വെണ്ണീറാകുന്നത് നാം കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കുന്ന നമ്മുടെ കുഞ്ഞുമക്കളാണ്.  അങ്ങനെയുള്ള നിരവധിസംഭവങ്ങള്‍ എന്റെ മുന്നില്‍ മിക്കവാറും എത്താറുമുണ്ട്.  അത്തരം ഒരനുഭവം ഞാനിവിടെ കുറിക്കാം.   ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ രണ്ടു മക്കളില്‍ ഇളയവളാണ് അശ്വതി.  നഗരത്തിലെ സമ്പന്നരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്ലസ് വണ്ണിലാണ് അവള്‍ പഠിക്കുന്നത്. സോഷ്യല്‍ മീഡിയായില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതില്‍ ആയിരുന്നു അവള്‍ ആഹ്‌ളാദം കണ്ടെത്തിയിരുന്നത്. തന്റെ മറ്റു സഹപാഠികളുമായി നിരന്തരം വാട്സ്സപ്...

അല്ലിയുടെ ശരീരത്തിലെ താക്കോല്‍ക്കൂട്ടം

Image
  ഒ രു മദ്ധ്യവേനലവധിക്കാലം. തട്ടമിട്ട ഒരു മൊഞ്ചത്തിക്കുട്ടി അവളുടെ മാതാപിതാക്കളുമായി എന്നെ കാണുവാന്‍ എത്തി. ആ പന്ത്രണ്ടുകാരിയുടെ സുന്ദരമായ മുഖത്തുനിന്നും ഞാന്‍ ആഗ്രഹിച്ചപോലെയുള്ള കുട്ടിത്തവും, നിറഞ്ഞ പുഞ്ചിരിയും എനിക്ക് കാണുവാന്‍ ആയില്ല. ആ സുന്ദര മുഖം വളരെ ഗൌരവതരം ആയിരുന്നു. ചോദിച്ചാല്‍ മാത്രം എന്തെങ്കിലും മൊഴിയുന്ന ചുണ്ടുകള്‍. ചുറ്റിലും ആകാംഷ കലര്‍ന്ന ഭയത്തോടെ എന്തിനെയോ തിരയുന്ന കണ്ണുകള്‍. എന്തായാലും എനിക്ക് എന്തോ പന്തികേട്‌ തോന്നിയിരുന്നു അവളെ കണ്ട മാത്രയില്‍. അവളെ നമുക്ക് ''അല്ലി'' എന്ന് വിളിക്കാം.[ശരിയായ പേര്‍ അതല്ല] അല്ലിയുടെ മാതാപിതാക്കളുമായി ആയിരുന്നു ആദ്യ സെഷന്‍ തുടങ്ങിയത്. വളരെ പ്രസരിപ്പും, പഠനത്തില്‍ നല്ല താല്‍പര്യവും ഉള്ള കുട്ടിയായിരുന്നു അവളെന്ന് അവളുടെ മാതാപിതാക്കള്‍ പറഞ്ഞു. പക്ഷെ വളരെ തീവ്രമായ ഈശ്വരവിശ്വാസവും, ആചാരവും, മതചിന്തകളാലും മനസ്സ് ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. മറ്റു മതത്തി ലുള്ള കുട്ടികളുമായി കൂട്ടുകൂടാനോ, അന്യമതങ്ങളെയോ അവരുടെ ആചാരങ്ങളേയോ ബഹുമാനിക്കുവാന്‍ കഴിയാത്തവണ്ണം അവളുടെ മാതാപിതാക്കളും, പൗരോഹിത്യസമൂഹവും...