പഠനവൈകല്യം
Learning Disability -കുട്ടികളിലെ പഠനവൈകല്യം കുട്ടികളിലെ പഠനവൈകല്യത്തെക്കുറിച്ച് വേണ്ട സമയത്ത് നമുക്ക് ശരിയായ അറിവില്ലാത്തതിനാല്‍ പലപ്പോഴും ഇത് കണ്ടുപിടിക്കുന്നത് കുട്ടികള്‍ വളരെ മുതിര്‍ന്നതിന് ശേഷമാണ്. ഇത് നേരത്തെ കണ്ടെത്തുന്ന പക്ഷം കുഞ്ഞുങ്ങളെ വേണ്ടവിധം ട്രെയിനിംഗ് കൊടുത്ത് ഈ വൈകല്യത്തെ ധരണം ചെയ്യാന്‍ അവരെ സഹായിക്കാവുന്നതാണ്. കേള്‍വിശക്തിയും കാഴ്ചശക്തിയും വളരെ കുഞ്ഞിലെതന്നെ ഇപ്പോള്‍ നമ്മള്‍ പരിശേധിക്കാറുണ്ട്. അതുപോലെ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനും എഴുതാനും തുടങ്ങുമ്പോള്‍ വളരെ എളുപ്പം ഈ വൈകല്യം ഉണ്ടോ എന്ന് പരിശോധിക്കേണ്ട ഒരു സിസ്റ്റം ഉണ്ടാക്കേണ്ടിയിരിക്കുന്നു. പഠനവൈകല്യമുള്ള കുട്ടികളില്‍ നല്ലൊരു ശതമാനത്തിനും നല്ല ഓര്‍മ്മശക്തിയുണ്ടാകും. അത്തരം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് എളുപ്പം കൈപിടിച്ചു നടത്താവുന്നതേയുള്ളു. പഠനവൈകല്യം പ്രധാനമായും Dyscalculia - കണക്കിലുള്ള പഠനവൈകല്യം Dysgraphia- കൈകൊണ്ട് എഴുതാനുള്ള വൈകല്യം Dyslexia - ഭാഷ മനസ്സിലാക്കാനും പഠിക്കാനുമുള്ള വൈകല്യം Phonological Disorder- ശബ്ദങ്ങള്‍ മനസ്സിലാക്കാനും അത് അതുപോലെ ത...