അല്ലിയുടെ ശരീരത്തിലെ താക്കോല്‍ക്കൂട്ടം
ഒ രു മദ്ധ്യവേനലവധിക്കാലം. തട്ടമിട്ട ഒരു മൊഞ്ചത്തിക്കുട്ടി അവളുടെ മാതാപിതാക്കളുമായി എന്നെ കാണുവാന്‍ എത്തി. ആ പന്ത്രണ്ടുകാരിയുടെ സുന്ദരമായ മുഖത്തുനിന്നും ഞാന്‍ ആഗ്രഹിച്ചപോലെയുള്ള കുട്ടിത്തവും, നിറഞ്ഞ പുഞ്ചിരിയും എനിക്ക് കാണുവാന്‍ ആയില്ല. ആ സുന്ദര മുഖം വളരെ ഗൌരവതരം ആയിരുന്നു. ചോദിച്ചാല്‍ മാത്രം എന്തെങ്കിലും മൊഴിയുന്ന ചുണ്ടുകള്‍. ചുറ്റിലും ആകാംഷ കലര്‍ന്ന ഭയത്തോടെ എന്തിനെയോ തിരയുന്ന കണ്ണുകള്‍. എന്തായാലും എനിക്ക് എന്തോ പന്തികേട് തോന്നിയിരുന്നു അവളെ കണ്ട മാത്രയില്‍. അവളെ നമുക്ക് ''അല്ലി'' എന്ന് വിളിക്കാം.[ശരിയായ പേര്‍ അതല്ല] അല്ലിയുടെ മാതാപിതാക്കളുമായി ആയിരുന്നു ആദ്യ സെഷന്‍ തുടങ്ങിയത്. വളരെ പ്രസരിപ്പും, പഠനത്തില്‍ നല്ല താല്‍പര്യവും ഉള്ള കുട്ടിയായിരുന്നു അവളെന്ന് അവളുടെ മാതാപിതാക്കള്‍ പറഞ്ഞു. പക്ഷെ വളരെ തീവ്രമായ ഈശ്വരവിശ്വാസവും, ആചാരവും, മതചിന്തകളാലും മനസ്സ് ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. മറ്റു മതത്തി ലുള്ള കുട്ടികളുമായി കൂട്ടുകൂടാനോ, അന്യമതങ്ങളെയോ അവരുടെ ആചാരങ്ങളേയോ ബഹുമാനിക്കുവാന്‍ കഴിയാത്തവണ്ണം അവളുടെ മാതാപിതാക്കളും, പൗരോഹിത്യസമൂഹവും...